അവന്‍ ഓടിപ്പോയി,നീയൊരു നടിയാണ്, സഹിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; മുന്‍ കാമുകനെപ്പറ്റി മൃണാല്‍ ഠാക്കൂര്‍
ബോളിവുഡില്‍ നിലവില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാള്‍ ആണ് മൃണാല്‍ ഠാക്കൂര്‍. പാന്‍ ഇന്ത്യന്‍ നായിക എന്നാകും മൃണാലിനെ വിളിക്കാനാവുക. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറഞ്ഞു നില്‍കുകയാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡില്‍ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് മൃണാല്‍ കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും.
മൃണാലിന്റെ തുടക്കം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരകളിലെ നായികയാണ് മൃണാല്‍. സീരിയില്‍ രംഗത്ത് മിന്നും താരമായ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. പൊതുവെ സീരിയല്‍ ടു സിനിമ അത്ര എളുപ്പമുള്ള ചുവടുമാറ്റമല്ല, പ്രത്യേകിച്ചും നായികമാര്‍ക്ക്. എന്നാല്‍ സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള ചുവടുമാറ്റത്തില്‍ വന്‍ വിജയമാണ് മൃണാലിനെ തേടി എത്തിയത്.

ഇന്ന് ബോളിവുഡില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയാണ് മൃണാല്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമത്തിലൂടെ തെലുങ്കിലും മലയാളത്തിലുമൊക്കെ കയ്യടി നേടാന്‍ മൃണാളിന് സാധിച്ചിരുന്നു. ഈയ്യടുത്തിറങ്ങിയ നാനി നായകനായ ഹായ് നാനയിലും മൃണാല്‍ കയ്യടി നേടിയെടുത്തിരുന്നു. അഭിനയിത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃണാല്‍. തന്റെ നിലപാടുകളുടേയും കാഴ്ച്ചപ്പാടുകളുടേയും പേരിലും മൃണാല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
അതേസമയം, പ്രണയ തകര്‍ച്ചകളെക്കുറിച്ചൊക്കെ മൃണാല്‍ സംസാരിച്ചിട്ടുണ്ട്. തനിക്കുണ്ടായൊരു പ്രണയ തകര്‍ച്ചയെക്കുറിച്ച് മുമ്പൊരിക്കല്‍ മൃണാല്‍ സംസാരിച്ചിരുന്നു. 2020 ലായിരുന്നു മൃണാലുമായുള്ള ബന്ധം ഉപേക്ഷിച്ച് കാമുകന്‍ പോകുന്നത്. തന്റെ പ്രൊഫഷന്‍ കാരണം കാമുകന്‍ ഇട്ടിട്ട് ഓടുകയായിരുന്നു എന്നാണ് മൃണാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ മുന്‍ കാമുകന്‍ വളരെ പഴഞ്ചന്‍ ചിന്തകളുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അവന്റെ ചിന്തയും അത്തരത്തിലായിരുന്നു എന്നാണ് അന്ന് മൃണാല്‍ പറഞ്ഞത്. തങ്ങള്‍ ഒരുമിച്ചിരുന്നുവെങ്കില്‍ മക്കളെ വളര്‍ത്തുന്ന കാര്യത്തിലൊക്കെ തമ്മില്‍ ഉരസലുകള്‍ ഉണ്ടാകുമായിരുന്നുവെന്നും മൃണാല്‍ തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.
''ശരിയായ ഒരാളിലേക്ക് എത്തുന്നതിന് മുമ്പ് ആദ്യം തെറ്റായ ആളുകളില്‍ എത്തണം. എന്താണ് നിങ്ങള്‍ക്ക് യോജിക്കുന്നത് എന്താണ് യോജിക്കാത്തത് എന്ന് തിരിച്ചറിയണം. ഒരു റിലേഷന്‍ഷിപ്പില്‍ ആയ ശേഷം ഞങ്ങള്‍ ഒരുമിച്ച് പോകാന്‍ പറ്റാത്തവരാണെന്ന് തിരിച്ചറിയേണ്ടി വരുന്ന അവസ്ഥയുണ്ടാകരുത്''എന്നാണ് മൃണാല്‍ പറഞ്ഞത്. കാമുകന്‍ തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും താരം പറയുന്നുണ്ട്.
''അവന്‍ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപള്‍സീവാണ്. എനിക്കിതിനോട് ചേര്‍ന്നു പോകാനാകില്ല. നീയൊരു നടിയാണ്. എനിക്കത് ശരിയാകില്ല എന്ന് പറഞ്ഞു. പക്ഷെ അവന്‍ വരുന്നത് പരമ്പരാഗത ചിന്താഗതിയുള്ള പശ്ചാത്തലത്തില്‍ നിന്നാണെന്ന് എനിക്കറിയാം. ഞാന്‍ അവനെ കുറ്റം പറയുന്നില്ല. അവനെ വളര്‍ത്തിയത് അങ്ങനാണ്. ആ അധ്യായം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഞങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ എന്നെ പോലെയാകില്ല അവന്‍ അവരോട് പെരുമാറുക. അത് മക്കള്‍ക്ക് ആശങ്കയുണ്ടാക്കും'' എന്നാണ് മൃണാല്‍ പറഞ്ഞത്.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം മൃണാല്‍ പ്രണയത്തിലാണ്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ കുംകും ഭാഗ്യയില്‍ തനിക്കൊപ്പം അഭിയനിച്ചിരുന്ന അര്‍ജിത് തനേജയും മൃണാലും പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
മൃണാല്‍ ലവ് സോണിയയിലൂടെയാണ് ഹിന്ദി സിനിമയിലെത്തുന്നത്. ചിത്രത്തിലെ മൃണാലിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. പിന്നീട് സൂപ്പര്‍ 30, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാന്‍, ജേഴ്സി, ധമാക്ക, സീതാ രാമം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കുന്ന ഫാമിലി സ്റ്റാര്‍ ആണ് മൃണാലിന്റെ പുതിയ സിനിമ. പിന്നാലെ, പൂജാ മേരി ജാന്‍, ആങ്ക് മിച്ചോലി, തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.


Click it and Unblock the Notifications