For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പച്ചി ഡബിള്‍ റോള്‍ ചെയ്യാനുള്ള പ്ലാനിലാ! മമ്മൂട്ടിയോടുള്ള മുകേഷിന്റെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി

  |

  മമ്മൂട്ടിയുമായുള്ള രസകരമായൊരു ഓര്‍മ്മ പങ്കുവെക്കുകയാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് മുകേഷ് മനസ് തുറക്കുന്നത്. ഒരു യാത്രയ്ക്കിടെ താന്‍ മമ്മൂട്ടിയോട് പറഞ്ഞൊരു കഥയും അതിന് ശേഷം ദുല്‍ഖര്‍ പറഞ്ഞ ഉത്തരവുമൊക്കെയാണ് മുകേഷ് തന്റെ വീഡിയോയില്‍ പറയുന്നത്. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: എന്റെ ഡ്രസ്സിംഗിനെ കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി? ദില്‍ഷയെ പൊളിച്ചടുക്കി നിമിഷ

  എടി കോവൂര്‍ എന്ന വിഖ്യാത മനശാസ്ത്രജ്ഞന്റെ കഥയാണ് പറയുന്നത്. കഥ നടക്കുന്നത് ശ്രീലങ്കയിലാണ്. അദ്ദേഹം അവിടെ എത്തിയതറിഞ്ഞ് ഉള്‍ഗ്രാമത്തില്‍ നിന്നും കുറച്ച് പേര്‍ കാണാന്‍ വന്നു. ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരണമെന്ന് പറഞ്ഞു. അവിടെ നല്ല സുമുഖനും വിദ്യാസമ്പന്നനും ഗ്രാമത്തിന്റെ അഭിമാനവുമായിരുന്ന ഒരു യുവാവുണ്ട്. അദ്ദേഹത്തോളം വിദ്യാഭ്യാസമുള്ളവരാരും അവിടെയില്ല. എല്ലാ അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നത് തങ്ങളുടെ മകളെ അയാളുമായി കല്യാണം കഴിപ്പിക്കണം എന്നായിരുന്നു. എന്നാല്‍ അയാളിന്ന് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലാണ്. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പറ്റാത്തൊരു അവസ്ഥയിലാണ്.

  രാവിലെ അവിടെ ചെന്നു. ഇടത്തരം കുടുംബമാണ്. അകത്തേക്ക് കയറിയതും ക്ഷീണിതനായ ആ യുവാവ് ഡോക്ടറെ കണ്ടതും എന്നെ ഒന്നും ചെയ്യല്ലേ എന്ന് നിലവിളിച്ചു. മൂന്ന് കൊല്ലമായിട്ട് ഇതു തന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരുപാട് മന്ത്രവാദമൊക്കെ ചെയ്തു, കഴിക്കാത്ത മരുന്നില്ല. നമുക്കൊന്ന് ശ്രമിക്കാം എന്ന് അദ്ദേഹം മറുപടി നല്‍കി. പുറത്തിറങ്ങിയ ശേഷം എനിക്ക് എല്ലാ വീടുകളും സന്ദര്‍ശിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ അതിന് സന്തോഷത്തോടെ തയ്യാറായി.

  Also Read: 'രാത്രി സമയത്ത് അശ്ലീലത കാണിക്കുന്നു'; ബി​ഗ് ബോസ് തെലുങ്കിനെതിരെ പരാതി

  എടി കോവൂര്‍ എല്ലാ വീടുകളിലും കയറി സംസാരിച്ചു. ഒരു വീട്ടില്‍ സംസാരിച്ചിറങ്ങാന്‍ നേരം ഇത്രയും അംഗങ്ങളല്ലേയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ മകളുണ്ടെന്ന് പറഞ്ഞു. അവള്‍ക്ക് അയാളെ അറിയുകയില്ല, അകത്തിരുന്ന് പഠിക്കുകയാണെന്ന് പറഞ്ഞു. അവളെ വിളിക്കാന്‍ പറഞ്ഞു. കുട്ടി വരാന്‍ മടിക്കുന്നു. എല്ലാവരോടും പോകാന്‍ പറഞ്ഞു. അദ്ദേഹം അകത്തു കയറി. പെണ്‍കുട്ടി ദേഷ്യപ്പെട്ടു. എടി കോവൂര്‍ ആളെ പിടികിട്ടി, ഇനി കാര്യങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

  നിങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ അയാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പറ്റൂവെന്ന് പറഞ്ഞു. എന്താണ് അയാളോട് ഇത്ര ദേഷ്യമെന്ന് ചോദിച്ചു. കുട്ടി കരഞ്ഞു. കോവൂരിന്റെ കാലില്‍ പിടിച്ചു, എന്നെ രക്ഷിക്കണമെന്ന് പറഞ്ഞു. പിന്നാലെ അവള്‍ തന്റെ കഥ പറഞ്ഞു തുടങ്ങി.

  Also Read: 'നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ, പെണ്ണുകാണലിന് കൊടുത്തത് ഞാനുണ്ടാക്കിയ പലഹാരങ്ങൾ'; ലക്ഷ്മി നായർ

  ഒരു ദിവസം പട്ടണത്തില്‍ ഇന്റര്‍വ്യുവിന് പോയി. വൈകുന്നേരം ബസ് കിട്ടാന്‍ വൈകി. പോകുന്ന വഴിക്കൊരു ശ്മശാനവുമുണ്ട്. അപ്പോഴാണ് ഈ ചെറുപ്പക്കാരനെ കാണുന്നത്. ഇരുവരും സംസാരിച്ചിട്ടില്ല. പക്ഷെ ആളെ അറിയാം. എന്നാലത് അയാളോട് പറയുന്നില്ല. പിന്നാലെ നടക്കാന്‍ ആരംഭിച്ചു. പെണ്‍കുട്ടി അന്ന് ധരിച്ചിരുന്നത് വെള്ളസാരിയും വെള്ള ബ്ലൗസുമായിരുന്നു. അയാളറിയാതെ അയാളുടെ പിന്നാലെ നടക്കുകയാണ് അവള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് കരുതി അയാള്‍ വേഗത കൂട്ടി.


  സ്വാഭാവികമായും പെണ്‍കുട്ടിയും വേഗത കൂട്ടി. പിന്നേയും അയാള്‍ വേഗത കൂട്ടി. അവളും കൂട്ടി. അയാള്‍ ഓടി. അവളും ഓടി. അയാള്‍ ഓടി വീട്ടില്‍ കയറുന്നത് രോഗിയായിട്ടാണ്. ആ ഷോക്കില്‍ നിന്നുമയാള്‍ മോചിതനായിട്ടില്ല. കഥ പറഞ്ഞു കൊണ്ട് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. എന്നെ ഒന്നും ചെയ്യരുതേയെന്ന് പറഞ്ഞു കൊണ്ടാണ് കരയുന്നത്. ഒടുവില്‍ യുവാവിനെ രക്ഷിക്കാന്‍ കോവൂര്‍ ആ സംഭവം വീണ്ടും സൃഷ്ടിച്ചു.


  സമാനമായ സാഹചര്യത്തിലൂടെ യുവാവിനെ വീണ്ടും നടത്തിച്ചു. പെണ്‍കുട്ടിയെ വെള്ള സാരിയില്‍ പിന്നാലെയും നടത്തിച്ചു. പെണ്‍കുട്ടി അടുത്തത്തെിയപ്പോള്‍ യുവാവ് ബോധം കെട്ടു വീണു. അയാള്‍ക്ക് കോവൂര്‍ ഒരു ഇഞ്ചക്ഷന്‍ നല്‍കി. ബോധം വന്നപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മ തിരികെ കിട്ടി. കഥ പറഞ്ഞ ശേഷം മമ്മൂക്കയോട് ഇതില്‍ ഏത് റോള്‍ അഭിനയിക്കുമെന്ന് ചോദിച്ചു. ചെറുപ്പക്കാരനോ എടി കോവൂരോ?

  ഉടനെ പിന്നില്‍ നിന്നും ദുല്‍ഖര്‍ മറുപടി പറഞ്ഞു, വാപ്പിച്ചി ഡബിള്‍ റോള്‍ അഭിനയിക്കാനുള്ള പ്ലാനിലാണ് എന്ന്. രണ്ട് റോളും ഗംഭീരമാണ്. വിട്ടുകൊടുക്കാന്‍ ഒരു നടന് സാധിക്കില്ല. ഉടനെ ഏത് റോളാണെങ്കിലും ഞാന്‍ അഭിനയിക്കുമെന്ന് മമ്മൂക്ക പറഞ്ഞു.

  English summary
  Mukesh Narrates An Interesting Story To Mammootty And Dulquer Salmaan's Comment Is Funny
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X