അച്ഛന്റെ സ്‌നേഹം തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം, അച്ഛനോട് ഈര്‍ഷ്യയായിരുന്നു: മുകേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. നായകനായും വില്ലനായും സഹനടനായുമെല്ലാം മുകേഷ് കയ്യടി നേടിയിട്ടുണ്ട്. ചിരിപ്പിക്കാനും കരയിപ്പിക്കാനുമൊക്കെ അനായാസം സാധിക്കുന്ന പ്രതിഭ. കാലത്തിനൊപ്പം മാറിക്കൊണ്ട് മലയാള സിനിമയില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് മുകേഷ്. അച്ഛന്‍ വേഷങ്ങളിലും സമീപകാലത്തായി മുകേഷ് കയ്യടി നേടിയിട്ടുണ്ട്.

ഇപ്പോഴിതാ വേറിട്ടൊരു അച്ഛനായി എത്തിയിരിക്കുകയാണ് മുകേഷ്. ഫിലിപ്‌സ് എന്ന ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മുകേഷിന്റേതായി ഇപ്പോള്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം ഫിലിപ്‌സില്‍ അഭിനയിക്കുമ്പോള്‍ തന്റെ അച്ഛന്‍ ഓ മാധവനെ ഓര്‍മ്മ വന്നുവെന്നാണ് മുകേഷ് പറയുന്നത്.

Mukesh

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് മനസ് തുറന്നത്. ഫിലിപ്‌സില്‍ അഭിനയിക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും എനിക്ക് അച്ഛനെ ഓര്‍മ വന്നു എന്നാണ് മുകേഷ് പറയുന്നത്. വീട്ടില്‍ അച്ഛന്‍ അധികം സംസാരിക്കില്ലായിരുന്നുവെന്നാണ് മുകേഷ് ഓര്‍ക്കുന്നത്. അതേസമയം, അമ്മ പിന്നെയും സ്‌നേഹത്തോടെ പെരുമാറും എന്നും മുകേഷ് പറയുന്നു.

''അച്ഛന്റെ സ്‌നേഹം വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. വീട്ടില്‍ അച്ഛനുണ്ടെങ്കില്‍ ഒച്ചത്തില്‍ സംസാരിക്കുക പോലുമില്ല. ആ കാലഘട്ടത്തില്‍ അങ്ങനെയൊക്കെയായിരുന്നു. സ്‌നേഹമുണ്ടാകും. പക്ഷേ, അങ്ങനെ പുറത്തു കാണിക്കില്ല'' എന്നാണ് മുകേഷ് അച്ഛനെക്കുറിച്ച് ഓര്‍ക്കുന്നത്. അച്ഛനോട് പൈസയൊക്കെ ചോദിച്ചാല്‍, ചോദിച്ചതിന്റെ പകുതിയാകും തരിക. ഇത്രയൊക്കെ മതിയെന്നു പറയുമായിരുന്നുവെന്നും മുകേഷ് ഓര്‍ക്കുന്നു.

ഫീസ് കൃത്യമായി തരും. എന്നാല്‍ അനാവശ്യമായി പൈസ തരില്ല. അതിനാല്‍ അന്ന് അച്ഛനോട് ഈര്‍ഷ്യയായിരുന്നു. പിശുക്കന്‍ എന്നൊക്കെ തോന്നിയിരുന്നുവെന്നും മുകേഷ് തുറന്നു പറയുന്നു. എന്നാല്‍ അച്ഛന്റെ അവസ്ഥയില്‍ എത്തിയപ്പോഴാണ് പലതും മനസിലായതെന്നും താരം പറയുന്നു. സ്വാതന്ത്ര്യം കൂടുതല്‍ കൊടുത്താല്‍ കയ്യീന്ന് വീട്ടു പോയാലോ എന്നൊരു ചിന്തയായിരുന്നു അച്ഛനെന്നും മുകേഷ് പറയുന്നു. അതിനാല്‍ തന്റെ ജീവിതവുമായി നല്ല ബന്ധമുള്ള ഒരുപാടു രംഗങ്ങള്‍ ഫിലിപ്‌സിലുണ്ടെന്നും താരം പറയുന്നു.

കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലില്‍ വഹിക്കേണ്ടി വരുന്ന സ്ത്രീകഥാപാത്രങ്ങളുടെ ത്യാഗോജ്വലമായ കഥകള്‍ നാം ഒരുപാടു കേട്ടിട്ടുണ്ട്. എന്നാല്‍ വളരെ അപൂര്‍വമായിട്ടാണ് അങ്ങനെയൊരു അച്ഛന്‍ കഥാപാത്രത്തെക്കുറിച്ച് സിനിമകള്‍ സംഭവിച്ചിട്ടുള്ളൂ. എപ്പോഴും മറന്നു പോകുന്ന ഒരാളാണ് അച്ഛന്‍ എന്നാണ് മുകേഷ് അഭിപ്രായപ്പെടുന്നത്.

Mukesh

താന്‍ കണ്ടിട്ടുള്ള ഒരുപാട് അച്ഛന്മാരുണ്ട്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. ഏതാനും മിനിറ്റുകള്‍ മാത്രം നീളുന്ന ഒരു സൗഹൃദസംഭാഷണത്തില്‍ അവരില്‍ നിന്നു മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. അവരെല്ലാവരും അവരുടെ കുടുംബത്തിനു വേണ്ടിയാണ് അവിടെ നില്‍ക്കുന്നതെന്ന്! ഞാന്‍ കുറച്ചു കഷ്ടപ്പെട്ടാലും വേണ്ടില്ല, എന്റെ കുടുംബം നന്നായി ജീവിക്കണമെന്നു പറയുന്നവരാണ് അവര്‍ എന്നും മുകേഷ് പറയുന്നു.

എന്നാല്‍ അവരുടെ കാര്യം ആരും ഓര്‍ക്കാറില്ലെന്നും മുകേഷ് പറയുന്നു. ഫിലിപ്‌സ് എന്ന കഥാപാത്രത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇതു മനസിലാകുന്നതെന്നും മക്കളെ വഴക്കു പറയുന്നതില്‍ പോലും അയാളുടെ നിസഹായവസ്ഥയുണ്ടെന്നും മുകേഷ് പറയുന്നു. ഇന്നസെന്റും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഫിലിപ്‌സ്. നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ശ്രീധന്യ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X