ജീവിതത്തിൽ ഒരിക്കലും അതുപോലെ സങ്കടം വന്നിട്ടില്ല; റോജ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്!: മുകേഷ്

തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിതമാണ് റോജ. ഇന്നും നിരവധി ആരാധകരുണ്ട് റോജയ്ക്ക്. അരവിന്ദ് സ്വാമിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ വേഷത്തിൽ എത്തിയത് നടി മാധു ആണ്. യോദ്ധ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ മാധുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് റോജ.

എന്നാൽ മാധു ആയിരുന്നില്ല മണിരത്‌നത്തിന്റെ ആദ്യ ചോയ്‌സ്. നടി ഐശ്വര്യ ഭാസ്കരനെയാണ് മണിരത്‌നം ആദ്യം സമീപിച്ചത്. ഐശ്വര്യ ഡേറ്റ് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഐശ്വര്യ പിന്മാറുകയായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്. മുകേഷ് സ്‌പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് ഐശ്വര്യ ഭാസ്കരൻ നഷ്ടപ്പെടുത്തിയ ആ വേഷത്തെ കുറിച്ച് നടൻ സംസാരിച്ചത്.

roja aishwarya bhaskaran

സിനിമാജീവിതത്തിലെ തന്റെ ദു:ഖങ്ങളെയും സന്തോഷങ്ങളെയും കുറിച്ച് പറയുന്ന വീഡിയോയുടെ തുടക്കത്തിലാണ് ഐശ്വര്യയുടെ അനുഭവം മുകേഷ് പങ്കുവച്ചത്. 'തേടി വരുന്ന എല്ലാ ക്യാരക്ടറും ചെയ്യാന്‍ ഒരു അഭിനേതാവിന് സാധിച്ചെന്ന് വരില്ല. ഡേറ്റ് പ്രശ്നങ്ങൾ കൊണ്ടോ സുഖമില്ലാത്തതിനാലോ ഒക്കെ ചെയ്യാൻ കഴിയാതെ വന്നേക്കാം. പിന്നീട് ആ സിനിമ ഇറങ്ങി വലിയ വിജയമായി മാറിയാൽ നമുക്ക് തോന്നുന്ന ഒരു ദു:ഖമുണ്ട്. പല താരങ്ങളുടെയും ജീവിതത്തിൽ അത്തരം അനുഭവങ്ങളുണ്ട്. അത്തരത്തില്‍ എനിക്ക് ഓർമയുള്ള ഒന്ന് ഐശ്വര്യയുമായി ബന്ധപ്പെട്ടതാണ്', മുകേഷ് പറഞ്ഞു തുടങ്ങി.

'പഴയ നടി ലക്ഷ്മി അമ്മയുടെ മകളാണ് ഐശ്വര്യ. ഐശ്വര്യ എന്നോട് പറഞ്ഞ ഒരു കഥയാണിത്. തമിഴിലും തെലുങ്കിലും ഐശ്വര്യ നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് മണിരത്‌നം ഡേറ്റ് ചോദിച്ചു. അദ്ദേഹമായത് കൊണ്ട് കൂടുതല്‍ ദിവസം വേണം. ആ സമയം കൊണ്ട് രണ്ട് തെലുങ്ക് ചിത്രം ചെയ്യാം കഴിയുമെന്നാണ് ഐശ്വര്യ പറഞ്ഞത്. എങ്കിലും കഥ കേട്ട് ഇഷ്ടമായതിനെ തുടർന്ന് മണിരത്‌നത്തിന് ഡേറ്റ് കൊടുത്തു. പക്ഷേ ആ സിനിമ കുറച്ച് നീണ്ടുപോയി',

'ഇതോടെ ഐശ്വര്യയ്ക്ക് ഒരു തെലുങ്ക് പടം ഉൾപ്പടെ നഷ്ടമായി. ഐശ്വര്യ അതിന്റെ വിഷമം എന്നോട് പറഞ്ഞിരുന്നു. പിന്നീട് ഷൂട്ടിംഗ് സമയമായപ്പോൾ മണിരത്‌നം വിളിച്ചു. എന്നാൽ താൻ വേറെ പടം കമ്മിറ്റ് ചെയ്‌തെന്ന് ഐശ്വര്യ പറഞ്ഞു. ഇത് മിസ്സാക്കരുത് എന്നൊക്കെ മണിരത്‌നം ഐശ്വര്യയോട് പറഞ്ഞു നോക്കി. പക്ഷേ ഐശ്വര്യ തയ്യാറായില്ല',

roja aishwarya bhaskaran

'റോജ ആയിരുന്നു ആ മണിരത്‌നം സിനിമ. പിന്നീട് കോയമ്പത്തൂരില്‍ വച്ച് കുടുംബസമേതമാണ് ഐശ്വര്യ ആ സിനിമ കണ്ടത്. എന്റെ കൈവെള്ളയില്‍ വന്ന് മിസ്സായി പോയ സിനിമയാണല്ലോ എന്ന് ഐശ്വര്യ അന്ന് ചിന്തിച്ചു, ഇതുപോലെ ജീവിതത്തിൽ ഒരിക്കൽ പോലും തനിക്ക് സങ്കടം വന്നിട്ടില്ലെന്നാണ് ഐശ്വര്യ അന്ന് പറഞ്ഞത്', മുകേഷ് ഓർമിച്ചു.

അതേസമയം ഇന്നും അഭിനയത്തിൽ സജീവമാണ് ഐശ്വര്യ. മലയാളത്തിൽ ടെലിവിഷൻ പരമ്പരകളിലടക്കം ഐശ്വര്യ അഭിനയിക്കുന്നുണ്ട്. അമ്മ തെന്നിന്ത്യയിലെ വലിയ നടിയാണെങ്കിലും അമ്മയുടെ സമ്മതമില്ലാതെയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിയത്. മുത്തശ്ശിക്കൊപ്പം വീടുവിട്ടിറങ്ങിയ ഐശ്വര്യ പിന്നീടാണ് സിനിമയിൽ സജീവമായത്. അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണ് തന്റെ ജീവിതം മോശമായി പോയതെന്ന് ഒരിക്കൽ ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിതത്തിലെ മോശം അനുഭവങ്ങളാണ് തന്നെ ബോള്‍ഡാക്കി മാറ്റിയതെന്നും താരം പറഞ്ഞിട്ടുണ്ട്.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X