twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുബായ് ജയിലില്‍ കിടക്കേണ്ടി വന്നേനെ, തലനാരിഴയ്ക്ക് രക്ഷിച്ചത് ലളിത ചേച്ചി; ആ കഥയുമായി മുകേഷ്‌

    |

    മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മുകേഷ്. അഭിനയം പോലെ തന്നെ രസകരമായി കഥ പറയാനും അറിയാം മുകേഷിന്. ഇപ്പോഴിതാ നടി കെപിഎസി ലളിതയെക്കുറിച്ചുള്ള കഥയുമായി എത്തിയിരിക്കുകയാണ് മുകേഷ്. തന്റെ യുട്യൂബ് ചാനലിലെ പുതിയ വീഡിയോയിലൂടെയാണ് മുകേഷ് കഥ പങ്കുവെക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിരുന്നു കെപിഎസി ലളിത. ഈയ്യടുത്തായിരുന്നു താരം മരണപ്പെടുന്നത്. മുകേഷിന്റെ കഥ വായിക്കാം തുടര്‍ന്ന്.

    Also Read: 'എൻ്റെ ഡാഡിക്ക് ഞാൻ ചുരിദാർ ഇടുന്നത് ഇഷ്ടമല്ല, കല്യാണ ആലോചനക്കാർ പറയുന്നത് അഭിനയം നിർത്താനാണ്'; നയന എൽസAlso Read: 'എൻ്റെ ഡാഡിക്ക് ഞാൻ ചുരിദാർ ഇടുന്നത് ഇഷ്ടമല്ല, കല്യാണ ആലോചനക്കാർ പറയുന്നത് അഭിനയം നിർത്താനാണ്'; നയന എൽസ

    ഞങ്ങള്‍ ആദ്യമായി ദുബായില്‍ പോവുകയാണ്. 1988 ലാണ്. ഒരു കലപരിപാടി നടത്താനാണ്. നസീര്‍ സാര്‍ ആണ് ഞങ്ങളുടെ നായകന്‍. പരിപാടികള്‍ക്കായി താരങ്ങള്‍ വിദേശത്ത് പോകുന്നത് ശീലമായി തുടങ്ങിയിട്ടുണ്ടായിരുന്നില്ല അന്ന്. നസീര്‍ സാര്‍, ലളിത ചേച്ചി, ഉര്‍വശി, ലിസി, ഞാന്‍ അങ്ങനൊരു ഗ്യാങ്. ലളിത ചേച്ചി ഗള്‍ഫില്‍ ചെന്നിട്ട് എനിക്ക് അത് വാങ്ങണം ഇത് വാങ്ങണം എന്ന് പറഞ്ഞ് നീണ്ടൊരു ലിസ്റ്റൊക്കെയായിട്ടാണ് വരുന്നത്.

    Mukesh

    ഇന്നത്തേത് പോലെയായിരുന്നില്ല വിമാനത്താവളം. വിമാനം ഇറങ്ങി നടന്നു വേണം നമ്മളെ സ്വീകരിക്കാന്‍ വന്നവരുടെ അടുത്തേക്ക് പോകാന്‍. അവരെ നമുക്ക് ദൂരെ നിന്നേ കാണാം. ഞങ്ങള്‍ നടന്നു പോകുമ്പോള്‍ ഒരു കാര്യവുമില്ലാതെ ലളിത ചേച്ചി എന്നോട്, എന്താ ഗള്‍ഫില്‍ വന്നിട്ട് തമാശയൊന്നും പറഞ്ഞില്ലല്ലോ ഒതുക്കി വച്ചിരിക്കുകയാണോ എന്ന് ചോദിച്ചു. ഒരു കാര്യവുമില്ലാതെ കുത്തിക്കുത്തി പറയുകയാണ്.

    തമാശ വരുമ്പോള്‍ പറഞ്ഞാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയല്ലല്ലോ എന്തെങ്കിലും പറ, ദുബായില്‍ വച്ച് ഞങ്ങളെ പറ്റിച്ചുവെന്നൊക്കെ പറയാമല്ലോ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ് ചേച്ചി. നടത്തത്തിന് ഇടയില്‍ ചേച്ചി എന്നെ വെറുതെ പ്രകോപിപ്പിക്കുകയാണ്.

    തിരുവനന്തപുരത്തു നിന്നുമാണ് വിമാനത്തില്‍ കയറിയത്. ചേച്ചി രാവിലെ ഗണപതി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് വന്നത്. നല്ല കട്ടിയ്ക്ക് ചന്ദനക്കുറിയും തൊട്ടിട്ടുണ്ട്. ഞാന്‍ ചേച്ചിയെ നോക്കിയിട്ട് പറ്റിയ പാര്‍ട്ടിയാണ് ചന്ദനക്കുറി മായ്ക്ക് എന്ന് പറഞ്ഞു. ഒന്നു പോടാ നീ പറയുമ്പോള്‍ ഞാന്‍ മായിക്കാന്‍ ഇരിക്കുവല്ലേ എന്നായിരുന്നു ചേച്ചിയുടെ മറുപടി.

    Also Read: കല്യാണം കഴിഞ്ഞെന്ന് കരുതി അതില്‍ മാറ്റമുണ്ടാവില്ല; സുപ്രിയയ്ക്കും ഇതേ അഭിപ്രായം തന്നെയെന്ന് പൃഥ്വിരാജ്Also Read: കല്യാണം കഴിഞ്ഞെന്ന് കരുതി അതില്‍ മാറ്റമുണ്ടാവില്ല; സുപ്രിയയ്ക്കും ഇതേ അഭിപ്രായം തന്നെയെന്ന് പൃഥ്വിരാജ്

    ചേച്ചി സീരിയസായിട്ട് പറയുകയാണ്, ഇത് വേറെ രാജ്യമാണ് മായ്ക്ക് എന്ന് ഞാന്‍ പറഞ്ഞു. എടാ മുകേഷേ നീ വേറെയാളെ നോക്കൂ, നിന്നെക്കാള്‍ കുറച്ചധികം ഓണം ഉണ്ടിട്ട് ഞാന്‍ എന്ന് ചേച്ചി പറഞ്ഞു. ആ അറിയാം ചന്ദനക്കുറി മായ്‌ക്കേണ്ടി വരും ഇതൊരു മതേതര രാജ്യമാണെന്ന് ഞാന്‍ പറഞ്ഞു. എല്ലാ മതക്കാരും ദേശക്കാരും വന്ന കോസ്‌മോപൊളിറ്റന്‍ സിറ്റിയല്ലേ ഇതൊന്നും പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.

    Mukesh

    ഒരാള്‍ക്ക് മാത്രം പ്രത്യേക പരിഗണന കൊടുക്കാനാകില്ലെന്നും ഞാന്‍ പറഞ്ഞു. ചോദിച്ചോട്ടെ ഞാന്‍ പറഞ്ഞോളാം അയ്യടാ വേറെ ആരേയും കിട്ടിയില്ലല്ലേ എന്നായി ചേച്ചി. ഈ സമയം ഞങ്ങളുടെ സ്‌പോണ്‍സര്‍ വിബികെ മേനോന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ കണ്ടതും ഒരു കാര്യവുമില്ലാതെ നെറ്റിയ്ക്ക് കുറുകെ കൈ വച്ചുകൊണ്ട് ഒരു ആംഗ്യം കാണിച്ചു.

    ഞാന്‍ അതില്‍ കയറി പിടിച്ചു. ചേച്ചി കണ്ടോ ചന്ദനക്കുറി മായ്ക്കാനാണ് അദ്ദേഹം പറയുന്നതെന്ന് പറഞ്ഞു. ഇതോടെ ചേച്ചി പരുങ്ങലിലായി. ഇതെന്താരു രാജ്യമാടാ എന്ന് പറഞ്ഞ് ചേച്ചി സാരിത്തുമ്പ് കൊണ്ട് ചന്ദനക്കുറി മായ്ച്ചു. ഞാന്‍ മായ്ക്ക് മായ്ക്ക് എന്ന് പറഞ്ഞു കൊണ്ടിരുന്നു.

    വിബികെ മേനോന്‍ അടുത്ത് വന്നപ്പോള്‍ ചേച്ചി ചന്ദനക്കുറിയൊന്നും ഇട്ടൂടല്ലേ എന്ന് ചോദിച്ചു. അതെന്താ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. മേനോനല്ലേ മായ്ക്കാന്‍ പറഞ്ഞതെന്ന് ചേച്ചി ചോദിച്ചു. അയ്യോ ഞാന്‍ വിയര്‍ത്തുപോയല്ലോ വിയര്‍ത്തു പോയല്ലോ എന്നാണ് ചോദിച്ചതെന്ന് വിബികെ മേനോന്‍ പറഞ്ഞു. ചേച്ചി തിരിഞ്ഞ് ബാഗ് വച്ച് എനിക്കിട്ട് രണ്ടടി.

    ഈ തമാശ അവിടെ തീരേണ്ടതാണ്. പക്ഷെ അതൊരു അറബി പോലീസ് കണ്ടു. ഒരു സ്ത്രീ ബാഗുവച്ചിട്ട് ഒരാളെ തല്ലുകയാണ്. എന്താണ് സംഭവം എന്നറിയാനായി അദ്ദേഹം അടുത്തേക്ക് വന്നു. ചേച്ചി ഒന്നും മിണ്ടുന്നില്ല. മിണ്ടിയില്ലേലും പ്രശ്‌നമാണ്. അതിനാല്‍ ചേച്ചിയോട് ഞാന്‍ ജസ്റ്റ് ജോക്കിംഗ് ജോക്കിംഗ് എന്ന് പറയാന്‍ പറഞ്ഞു. ചേച്ചി ജോക്കിംഗ് എന്ന് പറഞ്ഞപ്പോള്‍ ആ പോലീസുകാരന്‍ ചിരിച്ചു കൊണ്ടു പോയി. തലനാരിഴയ്ക്കാണ്. ഇല്ലെങ്കില്‍ ചേച്ചിയ്ക്ക് പകരം എന്നെ ജയിലിലാക്കിയേനെ എന്നു പറഞ്ഞാണ് മുകേഷ് കഥ അവസാനിപ്പിക്കുന്നത്.

    Read more about: mukesh
    English summary
    Mukesh Recalls A Funny Incident From Dubai Where His Prank On KPAC Lalitha Went Wrong
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X