എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം! ഞാന്‍ കൈകൂപ്പി പറഞ്ഞു; അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ട മുകേഷ്

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മുകേഷ്. നായകനായും സഹനടനായുമെല്ലാം കയ്യൊപ്പ് ചാര്‍ത്തിയ, ഇന്നും തന്റെ അഭിനയത്തിലൂടെ മലയാളി ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരം. അഭിനയത്തിലെന്നത് പോലെ നന്നായി കഥ പറയാനും മുകേഷിനറിയാം. ഇപ്പോഴിതാ ഒരു അമേരിക്കന്‍ യാത്രയിലെ അനുഭവം പങ്കുവെക്കുകയാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മുകേഷ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അമേരിക്കയില്‍ അക്കരെ അക്കരെ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. എല്ലാവരുമുണ്ട്. ശനിയും ഞാനും പരിപാടികളുണ്ട്. ഹ്യൂസ്റ്റണിലാണ് ഷൂട്ട്. നിര്‍മ്മാതാക്കളില്‍ ഒരാള്‍ അവിടെയുള്ളയാളാണ്. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഓരോ താരത്തേയും അവിടെയുള്ള ഓരോ മലയാളികളെ ഏല്‍പ്പിച്ചു. രാവിലെ ഹോട്ടലില്‍ വന്ന് കൂട്ടി കൊണ്ടു പോവും. വൈകിട്ട് ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തിക്കുകയും ചെയ്യുന്നത് അവരായിരിക്കും. എന്നെ ഏല്‍പ്പിച്ചയത് ജോയിച്ചായന്‍ എന്നയാള്‍ക്കാണ്. ബെന്‍സ് കാറൊക്കെയുള്ള കോടീശ്വരനാണ് ജോയിച്ചായന്‍.

 തമാശ ലോകം

യാത്രക്കിടെ ഞാന്‍ നാട്ടിലേയും ലൊക്കേഷനിലേയും കഥകളും തമാശകളും പറയും. ജോയിച്ചായന്‍ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള തമാശകള്‍ കേള്‍ക്കുന്നത്. വണ്ടിയോടിക്കുന്നത് മുഴുവന്‍ ചിരിച്ചു കൊണ്ടാണ്. ഇടയ്ക്ക് വണ്ടി ഒതുക്കിയിട്ട് ചിരിക്കും. എന്നിട്ട് എന്നെ നോക്കും. ഇത്രയും കാലം അദ്ദേഹത്തിന്റേത് വളരെ സീരിയസായൊരു ജീവിതമായിരുന്നു. ഇങ്ങനെയൊരു തമാശ ലോകം അദ്ദേഹത്തിന് പുതിയതായിരുന്നു.

മുകേഷിനെ കണ്ടില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇതൊക്കെ ആര് പറഞ്ഞ് തരുമെന്നാണ് പറയുക. പിന്നീട് പോകുന്നതിനിടെ അദ്ദേഹത്തിന്റെ വീട്ടിലിറങ്ങി. ഭാര്യയ്ക്കും മക്കള്‍ക്കും എന്നെ പരിചയപ്പെടുത്തി. ഇത് മുകേഷ്, ആള് ആരാന്നറിയുമോ ഭയങ്കര തമാശയാണ് എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുക. ഒരു ദിവസം ജോയിച്ചായന്‍ എന്നോട് പറഞ്ഞു, ഒരു സര്‍പ്രൈസ് ഉണ്ട് മുകേഷ് അത് അതിജീവിക്കാന്‍ തയ്യാറായിക്കോളൂ. വൈകുന്നേരം പറയാമെന്ന് പറഞ്ഞു.

സര്‍പ്രൈസിനായി തയ്യാറെടുത്തോളൂ


എന്താണെങ്കിലും പറയാന്‍ പറഞ്ഞപ്പോള്‍ താങ്ങില്ല എന്ന് പറഞ്ഞു. ആ പകലും മുഴുവന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സര്‍പ്രൈസിനായി തയ്യാറെടുത്തോളൂവെന്ന് പറഞ്ഞു. രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചിട്ടും പറഞ്ഞില്ല. ഞാന്‍ എല്ലാവരോടും പറഞ്ഞു. നിന്നെ നായകനാക്കി സിനിമയെടുക്കാനാണോ എന്നൊക്കെ അവര്‍ ചോദിച്ചു. വൈകിട്ട് അഞ്ച് മണിയ്ക്ക് വന്നു. എല്ലാവര്‍ക്കും എന്നെ പോലെ തന്നെ ജിജ്ഞാസയുണ്ട്. എന്താണെന്ന് ചോദിക്കാന്‍ പറഞ്ഞു. പക്ഷെ ചോദിച്ചപ്പോള്‍ കാറില്‍ കയറാന്‍ പറഞ്ഞു.

ലക്കി

വണ്ടി നേരെ പോയത് മനോഹരമായൊരു സ്ഥലത്തുള്ള പബ്ബിലേക്കാണ്. ഇനിയൊരു നിമിഷം താങ്ങാനാകില്ല, പറയെന്ന് ഞാന്‍ പറഞ്ഞു. അച്ചായന്‍ ഒന്ന് നടന്ന ശേഷം എന്റെ തോളില്‍ കൈ വച്ചിട്ട് നിന്നോ എന്ന് പറഞ്ഞു. എനിക്ക് മനസിലായില്ല. മുകേഷിനെ ഞാന്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇനി ഇവിടെ നില്‍ക്കാം എന്ന് അച്ചായന്‍ പറഞ്ഞു. ഞാന്‍ ഞെട്ടി നില്‍ക്കുകയാണ്.

ഞാന്‍ ഈ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവരെല്ലാം എതിര്‍ത്തു. നമ്മളുടെ ബന്ധുക്കളെ ആരെയെങ്കിലും സ്‌പോണ്‍സര്‍ ചെയ്താല്‍ പോരെ എന്ന് ചോദിച്ചു. പക്ഷെ അവരൊന്നും മുകേഷല്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. നാട്ടിലെ പള്ളിയില്‍ നിന്നും വിളിച്ചിട്ട്, നമ്മളുടെ സമുദായത്തില്‍ നിന്നും ആരെങ്കിലും മതിയായിരുന്നില്ലേ എന്ന് ചോദിച്ചു. ്അവരൊന്നും മുകേഷല്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഒടുവില്‍ കഴിഞ്ഞ ദിവസം എല്ലാവരും സമ്മതിച്ചു. നിങ്ങള്‍ ഒരു ഭാഗ്യവാനാണ് മുകേഷ്. ഇനി ഇവിടെ നില്‍ക്കാം, നാട്ടിലേക്ക് പോകണ്ട, നിങ്ങള്‍ വളരെ ലക്കിയാണ് എന്ന് അച്ചായന്‍ പറഞ്ഞു.

ഓഫര്‍ ഞാന്‍ മറക്കില്ല

അച്ചായന്റെ ഓഫര്‍ ഞാന്‍ മറക്കില്ല. അച്ചായന്റെ ഓഫറും. മൂന്ന് നാല് ദിവസത്തിനുള്ളില്‍ സിനിമയുടെ ഷൂട്ടിംഗ് കഴിയും. അതിന് ശേഷം എല്ലാവരും നാട്ടിലേക്ക് പോകും. ആദ്യം പോവുക മോഹന്‍ലാലും കുടുംബവുമാണ്. പിന്നെ നെടുമുടി വേണുവും കുടുംബവും. അങ്ങനെ ഏറ്റവും ഒടുവിലാണ് ഞാന്‍ പോകുന്നത്. അച്ചായന്‍ എങ്ങനെയെങ്കിലും എന്റെ ടിക്കറ്റ് ശരിയാക്കി എന്നെ നാട്ടിലെത്തിക്കണം, എന്ന് താന്‍ കൈകൂപ്പി പകുതി തമാശയായും പകുതി കാര്യമായിട്ടും പറഞ്ഞുവെന്നാണ് മുകേഷ് പറയുന്നത്.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X