ഞാന്‍ ഔട്ടായെടാ, ആരും വിളിക്കാനില്ല! മറ്റാരും പറയാത്തത് ഇന്നസെന്റ് പറയും; വികാരഭരിതനായി മുകേഷ്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്നസെന്റ്. ഓഫ് സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആളുകളെ കയ്യിലെടുക്കാന്‍ മിടുക്കുണ്ടായിരുന്ന താരം. അഭിനയിച്ച് കയ്യടി നേടുന്നത് പോലെ തന്നെ തമാശ പറഞ്ഞും ഇന്നസെന്റ് കയ്യടി നേടുമായിരുന്നു. ഇപ്പോഴിതാ ഇന്നസെന്റിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്.

മുകേഷും ഇന്നസെന്റും ഓണ്‍ സ്‌ക്രീനില്‍ നിരവധി തവണ ഒരുമിച്ചിട്ടുണ്ട്. ജീവിതത്തിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ഫിലിപ്പ്‌സ് എന്ന് ചിത്രത്തില്‍ മുകേഷ് ആയിരുന്നു നായകന്‍. ഇന്നസെന്റിനെക്കുറിച്ചുള്ള രസകരമായൊരു ഓര്‍മ്മ പങ്കുവെക്കുകയാണ് മുകേഷ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

Mukesh

പുള്ളിയ്ക്ക് എന്നെ വലിയ താല്‍പര്യമായിരുന്നു. ഞാന്‍ കുറച്ചൊക്കെ തുറന്ന് പറയുന്ന ആളാണ്. അതില്‍ തമാശ കാണും. അതുകൊണ്ട് ആര്‍ക്കും വിഷമം തോന്നത്തില്ല. പക്ഷെ അതിനൊക്കെ അപ്പുറം, ഞാന്‍ ജീവിതത്തില്‍ അത്ഭുതപ്പെട്ടു പോയ സന്ദര്‍ഭങ്ങളുണ്ട്. ഇന്നസെന്റിന് മാത്രം പറയാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ കേട്ട്. ഇന്നസെന്റ് ചേട്ടന് മാത്രമേ അങ്ങനെ പറയാന്‍ പറ്റു. ഒരു ഉദാഹരണം പറയാം.

ഒരു ദിവസം എന്നോട് പറഞ്ഞു, ഡാ ഞാന്‍ ദുബായില്‍ പോയപ്പോള്‍ പുതിയൊരു ഫോണ്‍ വാങ്ങി. പക്ഷെ വന്നപ്പോള്‍ മുതല്‍ കുഴപ്പമാണ്. ദുബായില്‍ നിന്നൊക്കെ വാങ്ങിയതല്ലേ ഇവിടെ നന്നാക്കാനൊക്കെ ബുദ്ധിമുട്ടായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. ഞാനതില്‍ അപ്പോഴേക്കും വീണിരുന്നു. അദ്ദേഹം തുടര്‍ന്നു.

ഉടനെ തന്നെ ഇരിങ്ങാലക്കുടയിലുള്ള ഫോണിന്റെ ആള്‍ക്കാരെ വിളിച്ചു. അവര്‍ വന്ന് ഫോണ്‍ കൊണ്ടു പോയി. രണ്ട് ദിവസം കഴിഞ്ഞ് ശരിയാക്കി കൊണ്ടു വന്നു. പക്ഷെ ഫോണ്‍ വീണ്ടും പഴയ അവസ്ഥ. ഇന്‍കമ്മിങ് കോള്‍ വരുന്നില്ല. അങ്ങോട്ട് വിളിക്കാം. പിന്നെ എറണാകുളത്ത് കൊണ്ടു കൊടുത്തു. അവരും എന്തൊക്കെയോ ചെയ്തു. പക്ഷെ അപ്പോഴും ഇന്‍കമ്മിംഗ് കോള്‍ വരുന്നില്ല. അങ്ങനെ ചെന്നൈയില്‍ നിന്നും ഫോണ്‍ കമ്പനിയിലെ ഒരാള്‍ വരുന്നുണ്ടെന്നും അയാള്‍ നോക്കാമെന്നും പറഞ്ഞു.

Mukesh

അയാളും വന്ന് നോക്കി എന്തൊക്കെയോ ചെയ്തു. എല്ലാം റെഡിയാക്കിയെന്ന് പറഞ്ഞു. പക്ഷെ ഇപ്പോഴും ഇന്‍കമ്മിങ് കോള്‍ വരുന്നില്ല. അപ്പോഴാടാ മനസിലായത്, ഞാന്‍ ഔട്ടായി എന്നെ ആരും വിളിക്കാത്തത് ആണ്! ഇങ്ങനൊരു താമശ പറയാന്‍ ഇന്നസെന്റിന് മാത്രമേ സാധിക്കുകയുള്ളൂ. നമ്മള്‍ ഔട്ടായെന്ന് എന്ന് പറയാന്‍ പാടില്ല. പക്ഷെ അതിന്റെ അപ്പുറത്തായിരുന്നു അദ്ദേഹം.

പല സീനിയര്‍ നടന്മാരും തന്നെ പുറത്താക്കി, വേറെ ആളെ വച്ചു എന്നൊക്കെ പറയും. ഞാന്‍ പറയുക ചേട്ടാ ഒരിക്കലും അങ്ങനെ പറയരുത് എന്നാണ്. നമ്മള്‍ ഔട്ടായെന്ന് നമ്മള്‍ തന്നെ പറയുമ്പോള്‍ അതിനര്‍ത്ഥം നമുക്ക് എന്തോ കുറവുണ്ടെന്നും നമ്മളേക്കാള്‍ നല്ലൊരാള്‍ വേറെയുണ്ടെന്നും നമ്മള്‍ തന്നെ സമ്മതിക്കുന്നത് പോലെയാണ്. അതിനാല്‍ നമ്മള്‍ വേണ്ടെന്ന് വച്ചു എന്ന് പറയണം എന്നായിരുന്നു ഞാന്‍ പണ്ട് പറഞ്ഞിരുന്നത്.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X