ഈ ഇടി നേരത്തെ കിട്ടിയിരുന്നുവെങ്കില്‍ ഉപകാരമായേനെ! അടി കിട്ടിയ അനുഭവം തുറന്ന് പറഞ്ഞ് മുകേഷ്

സിനിമയില്‍ അടി എന്നത് വളരെ പ്രധാനപ്പെട്ടൊന്നാണ്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള മികവ് ഒരാളെ താരമാകുന്നതില്‍ നിര്‍ണായക ഘടകമാണ്. മോഹന്‍ലാലും സുരേഷ് ഗോപിയും പൃഥ്വിരാജുമൊക്കെ ഇങ്ങനെ ആക്ഷന്‍ ചെയ്യാനുള്ള മിടുക്കില്‍ കയ്യടി നേടിയവരാണ്. താരത്തില്‍ നിന്നും സൂ്പ്പര്‍ താരത്തിലേക്കുള്ള താരങ്ങളുടെ വളര്‍ച്ചയില്‍ ആക്ഷന്‍ സിനിമകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കാലം മാറിയെങ്കിലും സിനിമയില്‍ നല്ല ആക്ഷന്‍ രംഗങ്ങള്‍ കണ്ടാല്‍ ഇന്നും പ്രേക്ഷകര്‍ കയ്യടിക്കും. ആന്റണി വര്‍ഗ്ഗീസിനെ പോലുള്ള യുവതാരങ്ങളും ഇങ്ങന അടിപ്പടം ചെയ്ത് കയ്യടി വാങ്ങുന്നവരാണ്.

എന്നാല്‍ ചിലപ്പോഴൊക്കെ ആക്ഷന്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത നടന്മാരും ഉണ്ടാകാറുണ്ട്. പക്ഷെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഇവരില്‍ പലര്‍ക്കും ആക്ഷന്‍ ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ തനിക്കുള്ള താല്‍പര്യക്കുറവ് തുറന്ന് പറയുകയാണ് നടന്‍ മുകേഷ്. ആക്ഷന്‍ ചെയ്യാന്‍ തനിക്ക് തുടക്കകാലത്ത് പേടിയായിരുന്നുവെന്നാണ് മുകേഷ് തുറന്ന് പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്.

ഇഷ്ടം പോലെ ഇടി കിട്ടിയിട്ടുണ്ട്

ആ സമയത്ത് നടന്‍ ബാലന്‍.കെ.നായര്‍ തനിക്ക് ഫൈറ്റിന്റെ ഡെമോ കാണിച്ച് തന്നെന്നും അതിന്റെയിടയില്‍ ഒറിജിനലായി ഒരു ഇടി കിട്ടിയെന്നുമാണ് മുകേഷ് പറയുന്നത്. രസകരമായ ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ഫൈറ്റ് സീനിന്റെ ഇടയില്‍ ഇഷ്ടം പോലെ ഇടി കിട്ടിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് വരെ എനിക്ക് ഇടി കിട്ടിയിട്ടുണ്ടെന്നും മുകേഷ് പറയുന്നത്. പിന്നെയാണ് താരം ബാലന്‍ കെ നായരെക്കുറിച്ച് പറയുന്നത്. ഭരത് അവാര്‍ഡൊക്കെ നേടിയ വലിയ താരമാണ് ബാലന്‍.കെ.നായര്‍. മലയാളത്തിലെ ഏറ്റവും നല്ല ആക്ടേഴ്സിലൊരാളാണ് അദ്ദേഹം. പക്ഷെ പുള്ളി കുറച്ച് റഫാണെന്നാണ് മുകേഷ് അഭിപ്രായപ്പെടുന്നത്.

ഇത്തിരി പേടി

ഒരിക്കല്‍ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആ സംഭവമുണ്ടായതെന്നാണ് മുകേഷ് പറയുന്നത്. എനിക്കാണെങ്കില്‍ തുടക്കകാലത്തൊക്കെ ഫൈറ്റ് ചെയ്യുക എന്നുപറയുന്നത് ഇത്തിരി പേടിയുള്ള കാര്യമായിരുന്നു. ഞാന്‍ ഫൈറ്റൊക്കെ അന്ന് ചെയ്യുമായിരുന്നു, പക്ഷെ എനിക്ക് പേടിയായിരുന്നു. അവിടെ സീന്‍ ഷൂട്ട് ചെയ്യാനുള്ള പരിപാടിയൊക്കെ നടത്തുകയാണ്. ക്യാമറയൊക്കെ ഇറക്കുകയും ലൈറ്റൊക്കെ സെറ്റ് ചെയ്യുകയായിരുന്നുവെന്നും മുകേഷ് ഓര്‍ക്കുന്നു.

ഇതുവരെ പ്രാക്ടീസ് ചെയ്തിട്ടില്ലല്ലോ

അപ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. എന്താടാ ഫൈറ്റ് ചെയ്യാന്‍ നിനക്ക് വലിയ പേടിയാണെന്നൊക്കെ കേട്ടുവെന്ന് അദ്ദേഹം എന്നോട് ചോദിച്ചുവെന്നാണ് മുകേഷ് പറയുന്നത്. കൂടാതെ നമ്മളൊക്കെ എത്ര കൊല്ലമായി ഇതൊക്കെ ചെയ്യുന്നുവെന്നും പറഞ്ഞുവെന്നും മുകേഷ് ഓര്‍ക്കുന്നുണ്ട്. അങ്ങനെയല്ല, ഞാന്‍ ഇതൊന്നും ഇതുവരെ പ്രാക്ടീസ് ചെയ്തിട്ടില്ലല്ലോ അതാണ് പ്രശ്നമെന്നും താന്‍ മറുപടി നല്‍കിയെന്നും മുകേഷ് പറയുന്നു. ഷൂട്ടിന്റെ സമയമാകുമ്പോള്‍ ചെയ്ത് പോകുന്നുണ്ടെന്നും പറഞ്ഞുവെന്നും താരം പറയുന്നു.

 നീ ഇതൊന്നും പേടിക്കണ്ട

അതോടെ നീ ഇതൊന്നും പേടിക്കണ്ട എന്നും പറഞ്ഞ്, അദ്ദേഹം ഫൈറ്റിന്റെ ഡെമോ കാണിക്കാന്‍ തുടങ്ങിയെന്ന് മുകേഷ് പറയുന്നു. എന്നാല്‍ അങ്ങനെ ഡെമോ കാണിച്ച് എന്റെ മുഖത്തിനിട്ട് ഒരു ഇടിയും തന്നു. എന്നിട്ട് പറഞ്ഞുവെന്നാണ് മുകേഷ് പറയുന്നത്. ചേട്ടാ ഈ ഇടി ഷൂട്ടിനിടക്ക് തന്നിരുന്നെങ്കില്‍ എന്തെങ്കിലും ഒരു ഉപകാരമാകുമായിരുന്നു എന്നാണ് താന്‍ മറുപടി നല്‍കിയതെന്നാണ് മുകേഷ് പറയുന്നത്.

മുകേഷ് സ്പീക്കിംഗ്

മലയാളത്തിലെ നിറ സാന്നിധ്യമായ നടനാണ് മുകേഷ്. നായകനായും വില്ലനായും സഹനടനായുമെല്ലാം മുകേഷ് കയ്യടി നേടിയിട്ടുണ്ട്. സിനിമയിലെന്നത് പോലെ തന്നെ ടെലിവിഷന്‍ രംഗത്തും മുകേഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവതാരകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്. മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പഴയ കഥകള്‍ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X