മമ്മൂട്ടിയും മോഹന്‍ലാലും നോ പറഞ്ഞ കോടീശ്വന്‍; ഏറ്റെടുത്തത് ആ താരത്തിന്റെ വാക്ക് കേട്ട്: മുകേഷ്
ജനപ്രീയ ചോദ്യോത്തര പരിപാടിയാണ് നിങ്ങള്‍ക്കും ആകാം കോടിശ്വീരന്‍. സുരേഷ് ഗോപിയാണ് ഈ പരിപാടിയുടെ ഇന്നത്തെ മുഖം. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന കോന്‍ ബനേഗ കറോര്‍പതിയുടെ മലയാളം പതിപ്പാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍. എന്നാല്‍ സുരേഷ് ഗോപിയ്്ക്ക് മുമ്പ് ഈ പരിപാടി അവതരിപ്പിച്ചത് മുകേഷ് ആയിരുന്നു. കോടീശ്വരന്‍ എന്ന പേരില്‍ വന്ന പരിപാടി വന്‍ ഹിറ്റായി മാറുകയും ചെയ്തു.
മലയാള സിനിമയില്‍ നടനായി നിറഞ്ഞു നില്‍ക്കുന്ന മുകേഷ് അവതാരകനായും കയ്യടി നേടി. പിന്നീട് വണ്‍മാന്‍ ഷോ എന്ന സിനിമയില്‍ പോലും കോടീശ്വരനും മുകേഷും ഇടം നേടുകയും ചെയ്തു. ഇപ്പോഴിതാ താന്‍ എങ്ങനെയാണ് കോടീശ്വരനിലേക്ക് എത്തിയതെന്ന് തുറന്ന് പറയുകയാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗിലൂടെയാണ് മുകേഷ് ആ കഥ പങ്കുവച്ചത്.

സൂര്യ ടിവിയില്‍ നിന്നും തന്നെ വിളിച്ച് കോടീശ്വരന്‍ ഫോര്‍മാറ്റില്‍ ഒരു പരിപാടി ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. മലയാളത്തില്‍ മുകേഷ് അവതാരകനായി വരണമെന്നാണ് ആഗ്രഹമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ സിനിമയില്‍ പോലും ഇങ്ങനൊരു വേഷം ചെയ്തിട്ടില്ലെന്നും ആലോചിച്ചിട്ട് പറയാമെന്നായിരുന്നു മുകേഷിന്റെ മറുപടി. ഈ ഷോയിലേക്ക് തങ്ങള്‍ ആദ്യം അവതാരകനായി കണ്ടത് മോഹന്‍ലാലിനെയായിരുന്നു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മുകേഷ് ചെയ്യുമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചാനലുകാര്‍ അറിയിച്ചു.
അവര്‍ മമ്മൂട്ടിയേയും സമീപിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി അപ്പോള്‍ തന്നെ വിസമ്മതിക്കുകയും ചെയ്തിരുന്നു. ചാനലില്‍ നിന്നും ലഭിച്ച വാഗ്ദാനം മുകേഷിന് ഒറ്റയടിക്ക് സ്വീകരിക്കാനും തള്ളിക്കളയാനും പറ്റുന്നതായിരുന്നില്ല. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതാരകനായി വലിയ ഹിറ്റായ പരിപാടിയാണ്. അതിനാല്‍ നീയിത് ചെയ്യരുതെന്നും ബച്ചനെ പോലെ ഷൈന്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് നാണക്കേടാവില്ലേ എന്നായിരുന്നു പലരും പറഞ്ഞതെന്നും മുകേഷ് പറയുന്നു.
അതോടെ ഇത് വേണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായി മുകേഷ്. തുടര്‍ന്ന് മുകേഷ് തന്റെ ആശയക്കുഴപ്പം സുഹൃത്തായ ശ്രീനിവാസനെ അറിയിച്ചു. നീയിത് ചെയ്യണം എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. എങ്ങനെ വന്നാലും നീ അമിതാഭ് ബച്ചനെക്കാളും നന്നായിരിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. എന്നെ കളിയാക്കുകയാണോയെന്ന് ചോദിച്ചപ്പോള്‍ അതല്ലെടാ, ബച്ചന് മലയാളം അറിയില്ലല്ലോ, നീ ചെയ്യുമ്പോള്‍ നല്ല മലയാളമായിരിക്കുമല്ലോ എന്നായിരുന്നു ശ്രീനിവാസന്‍ മുകേഷിന് നല്‍കിയ മറുപടി. ശ്രീനിവാസന്റെ സ്വതസിദ്ധമായ തമാശ.

ശ്രീനിവാസന്‍ നല്‍കിയത് കൊനഷ്ട് മറുപടി ആണെങ്കിലും അത് തന്നില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെന്നാണ് മുകേഷ് പറയുന്നത്. ഒപ്പം മലയാളികള്‍ തന്നെ കൈവിടില്ല എന്നൊരു വിശ്വാസവും മുകേഷിനുണ്ടായിരുന്നു. അങ്ങനെ മുകേഷ് ആ ഷോ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഷൂട്ട് ചെന്നെയില്‍ വച്ചായിരുന്നു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. ഷോയും മുകേഷിന്റെ അവതരണവും സൂപ്പര്‍ ഹിറ്റായി മാറി.
നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയ നടനാണ് മുകേഷ്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ ഷോകളിലെ അവതാരകനായും വിധികർത്താവായുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കിടിലം എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ് അദ്ദേഹം. പാച്ചുവും അത്ഭുതവിളക്കുമാണ് ഒടുവിലിറങ്ങിയ സിനിമ.


Click it and Unblock the Notifications











