twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി ജീവിതത്തില്‍ വിശ്വസിക്കില്ലെന്ന് പറഞ്ഞ് ഉര്‍വശി പോയി! നടിയെ പറ്റിച്ച കഥ പറഞ്ഞ് മുകേഷ്

    |

    മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. വര്‍ഷങ്ങളായി നായകനായും സഹനടനായുമെല്ലാം മുകേഷ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രാഷ്ട്രീയ രംഗത്തും സജീവമാണ് മുകേഷ്. മുകേഷിന്റെ കഥകള്‍ക്കും ഒരുപാട് ആരാധകരുണ്ട്. ഈയ്യടുത്തായിരുന്നു മുകേഷ് തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. മുകേഷ് സ്പീക്കിംഗ് എന്നാണ് മുകേഷിന്റെ ചാനലിന്റെ പേര്. രസകമരായ ഒരുപാട് കഥകള്‍ ഈ ചാനലിലൂടെ മുകേഷ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഉര്‍വ്വശിയെ പറ്റിച്ച രസകരമായൊരു കഥ പങ്കുവെക്കുകയാണ് തന്റെ ചാനലിലൂടെ മുകേഷ്.

    അതിമനോഹരിയായി കുടുംബവിളക്ക് താരം; ആതിരയുടെ പുതിയ ചിത്രങ്ങള്‍അതിമനോഹരിയായി കുടുംബവിളക്ക് താരം; ആതിരയുടെ പുതിയ ചിത്രങ്ങള്‍

    നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉര്‍വശിയെ പറ്റിച്ച കഥയാണ് മുകേഷ് പങ്കുവച്ചിരിക്കുന്നത്. രസകരമായ കഥയാണ് മുകേഷ് പങ്കുവെച്ചിരിക്കുന്നത്. മുകേഷും ജയറാമും ഉര്‍വ്വശിയും രഞ്ജിനിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിജി തമ്പിയാണ് സിനിമയുടെ സംവിധായകന്‍. ഒരു ദിവസം ഷൂട്ടിങിനായി രാവിലെ ചെന്നപ്പോള്‍ എന്റെ ഷോര്‍ട്ടെടുക്കാന്‍ കുറച്ച് കൂടി നേരം പിടിക്കുമെന്ന് അറിഞ്ഞു. ആ സമയം ജയറാമിന്റേയും ഉര്‍വശിയുടേയും രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇതിനിടെ കാത്തിരിക്കാന്‍ തുടങ്ങി. ആ സമയമാണ് അടുത്ത് തന്നെ മേക്കപ്പിട്ട് റെഡിയായി ഉര്‍വശി ഇരിക്കുന്നത് കണ്ടെന്നും ഇതോടെ തനിക്ക് ഒരു തമാശ ഒപ്പിക്കാമെന്ന് തോന്നുകയായിരുന്നുവെന്നും മുകേഷ് പറയുന്നു.

    ആകാംക്ഷയോടെ

    താന്‍ അവിടെയിരുന്ന ഒരു പേപ്പറില്‍ എന്തൊക്കയോ ഗൗരവമായി എഴുതുന്നതായി കാണിച്ചെന്നും അത് കണ്ട് ഉര്‍വശി ഞാനെന്താണ് എഴുതുന്നത് എന്ന ആകാംക്ഷയോടെ അവിടേക്ക് വന്നെന്നും മുകേഷ് പറയുന്നു.'മുകേഷേട്ടന്‍ എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ, അങ്ങനെയാണേല്‍ ഇങ്ങേരെ വെറുതേ വിടാന്‍ പറ്റില്ലല്ലോ, എന്നൊക്കൊയിരുന്നു ഇത് കണ്ടപ്പോള്‍ ഉര്‍വശിയുടെ മനസിലെ ചിന്തയെന്നും മുകേഷ് പറയുന്നു. ഊര്‍വശി എഴുന്നേറ്റ് ഒരു വശത്തുകൂടി പതുങ്ങി പതുങ്ങി വന്ന് എന്റെ പുറകില്‍ വന്നു എഴുതുന്നത് നോക്കിയെന്നും മുകേഷ് പറയുന്നു. അതേസമയം താന്‍ എഴുതിയിരുന്നത് ് 'തിരുനെല്ലിക്കാട് പൂത്തു തിന തിന്നാന്‍ കിളിയിറങ്ങി കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം കരിവളയും ചാന്തും വാങ്ങി തിരിയെ ഞാന്‍ കുടിലിലാക്കാം' എന്നായിരുന്നുവെന്നും മുകേഷ് പറയുന്നു. ഇത് തന്റെ അടുത്ത സിനിമയായ ദിനാരാത്രങ്ങളിലെ പാട്ടിന്റെ വരികളാണ്. ജോഷിയാണ് ദിനരാത്രങ്ങളുടെ സംവിധായകന്‍.

    ഇത് മനോഹരമായിട്ടുണ്ട

    ചിത്രത്തില്‍ പാര്‍വതിയുമൊത്തുള്ള പാട്ടില്‍ ഞാന്‍ പാടുന്ന വരികളായിരുന്നു അതെന്നും എന്നാല്‍ ഇത് ഉര്‍വശിയ്ക്കറിയില്ലായിരുന്നെന്നും മുകേഷ് പറയുന്നു. ഉര്‍വശി ആ പേപ്പര്‍ വലിച്ചെടുത്തു. അതെടുക്കരുതെന്ന് ഞാന്‍ പറഞ്ഞു. എന്താണ് മുകേഷേട്ടന്‍ എഴുതുന്നത് എന്ന് ഉര്‍വശി ചോദിച്ചു. ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ചില വരികളൊക്കെ ഇങ്ങനെ കുത്തിക്കുറിക്കും, എന്നിട്ട് അതെടുത്ത് കളയുമെന്ന് പറഞ്ഞു,' മുകേഷ് പറയുന്നു.

    അതോടെ താനത് വായിച്ച് നോക്കട്ടെയെന്ന് പറഞ്ഞ് ഉര്‍വശി അതെടുത്തെന്നും മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നെന്ന് പറഞ്ഞെന്നും മുകേഷ് പറയുന്നു.'മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത്. നമുക്ക് പല കഴിവുകളുണ്ട്. ചിലര്‍ക്ക് സ്പോര്‍ട്‌സ്, ചിലര്‍ക്ക് കഥ, ചിലര്‍ക്ക് കവിത. ഏത് കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ട്,' എന്നായിരുന്നു മുകേഷിന്റെ എഴുത്ത് വായിച്ച ഉര്‍വശിയുടെ പ്രതികരണം.

    മുകേഷ് നിര്‍ത്തിയില്ല

    പക്ഷെ മുകേഷ് നിര്‍ത്തിയില്ല. അടുത്ത ഒരുപടി കൂടി കടന്ന മുകേഷ് താന്‍ ഇതിന് ട്യൂണിടാറുമുണ്ടെന്നും പറയുകയായിരുന്നു. തുടര്‍ന്ന് ഉര്‍വശിയെ പാട്ട് പാടികേള്‍പ്പിച്ചെന്നും മുകേഷ് പറയുന്നു. പാട്ട് കേട്ടതും ഉര്‍വശി ഞെട്ടി. 'എന്റെ ദൈവമേ ഇത് എന്തൊരു കഴിവാണ്. മുകേഷേട്ടന്‍ ഇത് കളയരുത്. അടുത്ത സിനിമയിലെ എന്റെ ഡയറക്ടറുടെ അടുത്ത് പറയാന്‍ പോവുകയാണ്. പാട്ടെഴുതുന്നതും മുകേഷേട്ടന്‍ സംഗീതം നല്‍കുന്നതും മുകേഷേട്ടന്‍,' എന്നായി ഉര്‍വശി. എന്നാല്‍ അതൊന്നും വേണ്ട മനുഷ്യനെ നാണം കെടുത്തരുത് എന്ന താന്‍ പറഞ്ഞുവെന്നാണ് മുകേഷ് പറയുന്നത്. പക്ഷെ ഒന്നും പറയണ്ട, നമ്മള്‍ ടാലന്റിനെ അംഗീകരിക്കണം. ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു എന്ന പറഞ്ഞ് ഊര്‍വശി ഷോട്ടിലേക്ക് പോയെന്നുമാണ് മുകേഷ് പറയുന്നത്. എന്തായാലും അതവിടെ തീര്‍ന്നില്ല. ഉര്‍വശിയെ പിന്നെ കാണാന്‍ പറ്റിയില്ല. പതിയെ മുകേഷും താന്‍ പറഞ്ഞതൊക്കെ മറന്നു പോയി. പക്ഷെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞതും ദിനരാത്രങ്ങള്‍ റിലീസ് ചെയ്തു.

    അമ്മായിയമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കി പേളി മാണി; അമ്മയുടെ കണ്ണ് നിറയുന്നത് കണ്ട് ഞങ്ങളും കരഞ്ഞ് പോയെന്ന് ആരാധകർഅമ്മായിയമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കി പേളി മാണി; അമ്മയുടെ കണ്ണ് നിറയുന്നത് കണ്ട് ഞങ്ങളും കരഞ്ഞ് പോയെന്ന് ആരാധകർ

    Recommended Video

    Mukesh Biography | ആരാണീ മുകേഷ് | ജീവചരിത്രം | FilmiBeat Malayalam
    സത്യം പുറത്തായി

    ഇതോടെ സത്യം പുറത്തായി. സിനിമ കണ്ടതിന്റെ പിറ്റേന്ന് ഊര്‍വശി വന്നു. തിരുനെല്ലി കാടു പൂത്തൂ അയ്യട സംഗീത സംവിധായകന്‍, പാട്ട്, എന്തൊരു ആക്ടിങ്ങ് ആയിരുന്നു. ഇനി ഞാന്‍ ജീവിതത്തില്‍ വിശ്വസിക്കില്ല എന്നും പറഞ്ഞ് ഊര്‍വശി നടന്നു നീങ്ങിയെന്നും ഇത് കണ്ട് താന്‍ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും മുകേഷ് പറയുന്നു.

    Read more about: mukesh urvashi
    English summary
    Mukesh Reveals How He Fooled Urvashi By Pretending To Be A Talented Writer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X