തട്ടത്തിന്‍ മറയത്ത് ഇറക്കാന്‍ സമ്മതിക്കില്ല, മതപരമാണ്! റിലീസിന് മുന്നേ വന്ന ഭീഷണിയെക്കുറിച്ച് മുകേഷ്‌

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായി എത്തിയ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയെ താരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. നായര്‍ ചെക്കന്റേയും ഉമ്മച്ചി പെണ്ണിന്റേയും പ്രണയകഥ പറഞ്ഞ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. നിവിന്‍ പോളിയെ മലയാള സിനിമയിലെ മുന്‍നിര നായകനിലേക്ക് എത്തിച്ച സിനിമ ഇഷ തല്‍വാറിനെ മലയാള സിനിമയിലേക്ക് അവതരിപ്പിക്കുകയും ചെയ്തു.

ഇന്നും ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്. ശ്രീനിവാസനും മുകേഷുമായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. എന്നാല്‍ തട്ടത്തിന്‍ മറയത്തിന്റെ റിലീസിന് മുമ്പ് ചിത്രത്തിന്റെ റിലീസ് തടയാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തല്‍.

Mukesh

ചിത്രം മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞായിരുന്നു ചിത്രത്തിന്റെ റിലീസ് തടയാന്‍ ശ്രമിച്ചതെന്നാണ് മുകേഷ് പറയുന്നത്. റിലീസിന് മുമ്പായി ഒരാള്‍ തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. അയാള്‍ക്ക് താന്‍ നല്‍കിയ മറുപടിയും മുകേഷ് പങ്കുവെക്കുന്നുണ്ട്.

''തട്ടത്തിന്‍ മറയത്ത് എന്നൊരു സിനിമ നിര്‍മ്മിച്ചിരുന്നു. ഞാനും ശ്രീനിവാസനുമാണ് നിര്‍മ്മിച്ചത്. സിനിമയുടെ റിലീസിന് നാലഞ്ച് ദിവസം മുമ്പ് ഒരാള്‍ വിളിച്ചു. ഈ സിനിമ ഇറക്കില്ല, സ്‌റ്റേ ചെയ്യും, കോടതിയില്‍ പോവുകയാണെന്ന് പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. തട്ടത്തിന്‍ എന്ന് പറഞ്ഞാല്‍ അത് മതപരമാണ് എന്നായിരുന്നു മറുപടി. സിനിമ കാണൂ മോനെ, ഒരുപാട് കോടികള്‍ ഇറക്കി, എത്രയോ പേരുടെ പ്രയത്‌നമാണ് നിങ്ങള്‍ സിനിമ കാണൂവെന്ന് ഞാന്‍ പറഞ്ഞു'' മുകേഷ് പറയുന്നു.

കാണേണ്ട ആവശ്യമൊന്നുമില്ല, നിങ്ങളെ അങ്ങനെ വിടാന്‍ പോകുന്നില്ല. ആ തരത്തിലേക്ക് പോയി. അവസാനം ഞാന്‍ തട്ടത്തിന്‍ എന്നു പറഞ്ഞാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ തട്ടമുണ്ട്, ക്രിസ്ത്യാനികള്‍ക്കിടയില്‍ തട്ടമുണ്ട്, തട്ടത്തിന് ജാതിയും മതവുമില്ല. സിനിമ കണ്ടിട്ട് മോശമാണെങ്കില്‍ നിങ്ങള്‍ സ്‌റ്റേ ചെയ്‌തോ എന്ന് പറഞ്ഞു. സിനിമ കണ്ട ശേഷം അയാള്‍ പിന്നെ വിളിച്ചിട്ടില്ലെന്നും മുകേഷ് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Mukesh

സംവിധായകനായ വിനീത് തന്നെ രചനയും നിര്‍മ്മിച്ച ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയും ഇഷ തല്‍വാറും നായകനും നായികയും ആയപ്പോള്‍ അജു വര്‍ഗ്ഗീസ്, മനോജ് കെ ജയന്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുമെത്തി. ജോമോന്‍ ടി ജോണായിരുന്നു ഛായാഗ്രഹണം. ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

അതേസമയം ഫിലിപ്പ്‌സ് ആണ് മുകേഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇതോടെ മുന്നൂറ് സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുകേഷ്. ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയായിരുന്നു ഫിലിപ്പ്‌സ്. കാഥികന്‍, ഒറ്റക്കൊമ്പന്‍, വിരുന്നു തുടങ്ങിയ സിനിമകളും മുകേഷിന്റേതായി അണിയറയിലുണ്ട്. അയ്യര്‍ ഇന്‍ അറേബ്യയാണ് മുകേഷിന്റെ പുതിയ സിനിമ. ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X