മമ്മൂട്ടിയുടെ വണ്ടിയില്‍ കയറില്ലെന്ന് തീരുമാനിച്ചു! എനിക്കൊരു അപേക്ഷയുണ്ട്...; മമ്മൂട്ടിക്കഥയുമായി മുകേഷ്

മലയാളികളുടെ പ്രിയങ്കരനായ നടനാണ് മുകേഷ്. അഭിനയത്തിന് പുറമെ രാഷ്ട്രീയ പ്രവര്‍ത്തകനായും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനില്‍ ചിരിപ്പിക്കുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആളുകളെ കഥകള്‍ പറഞ്ഞ് കയ്യിലെടുക്കാന്‍ മുകേഷിന് സാധിക്കും. അങ്ങനെ മമ്മൂട്ടിയെക്കുറിച്ചുള്ള രസകരമായൊരു കഥ പങ്കുവെക്കുകയാണ് മുകേഷ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.

''അദ്ദേഹത്തിന്റെ വണ്ടിയില്‍ ഇനി കയറില്ല എന്ന വലിയൊരു തീരുമാനം ഞാന്‍ എടുത്തിരുന്നു. എന്തിന് റിസ്‌ക് എടുക്കണം എന്നൊക്കെ ചിന്തിച്ചു നില്‍ക്കുന്ന സമയം. അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു ദിവസം കോഴിക്കോട് മഹാറാണിയില്‍ നിന്നും ഞാന്‍ പുറത്തേക്ക് വരുമ്പോള്‍, പെട്ടിയൊക്കെയുണ്ട് കയ്യില്‍, മമ്മൂക്ക വന്നു. നീ എങ്ങോട്ടാ? എന്റെ ഷൂട്ട് കഴിഞ്ഞു ഞാന്‍ പോവുകയാണെന്ന് ഞാന്‍ പറഞ്ഞു. ഞാനും പോവുകയാണ്, നീ എന്റെ വണ്ടിയില്‍ എന്റെ കൂടെ പോരെ എന്ന് മമ്മൂക്ക പറഞ്ഞു'' മുകേഷ് പറയുന്നു.

Mukesh

''ബാഗ് ഒക്കെ വേണേല്‍ ആ വണ്ടിയില്‍ വച്ചോ, പക്ഷെ നീ ഇതില്‍ കയറെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ വണ്ടിയില്‍ മമ്മൂക്കയുടെ ഭാര്യയുണ്ട്. ബാവിയുണ്ടോ? എന്നല്‍ നിങ്ങള്‍ രണ്ടു പേരൂടെ സംസാരിച്ചങ്ങ് പോ എന്ന് ഞാന്‍ പഞ്ഞു. ഇവളിപ്പോള്‍ ഉറങ്ങും. നീ കേറ് എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ കയറാന്‍ തീരുമാനിച്ചു. കയറുന്നതിന് മുമ്പായി എനിക്കൊരു അപേക്ഷയുണ്ട് എന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. എന്താണ്? അദ്ദേഹം ചോദിച്ചു'' മുകേഷ് പറയുന്നു.

കഴിഞ്ഞ തവണയും അതിന്റെ മുമ്പത്തെ തവണയും, സാധിക്കാത്ത ഒരു കാര്യമാണ് എന്ന് ഞാന്‍ പറഞ്ഞു. എന്തായാലും നീ പറ, വഴിയില്‍ നിന്നും എന്തെങ്കിലും വാങ്ങി തരണമോ? അദ്ദേഹം ചോദിച്ചു. അതൊന്നുമല്ല, എനിക്ക് കുറ്റിപ്പുറം ഒന്ന് കാണണം! മനോഹരമായ സ്ഥലമാണ്. പക്ഷെ കഴിഞ്ഞ മൂന്ന് തവണയും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. ഞാന്‍ എന്തിനെങ്കിലും എന്ന് തിരിയുമ്പോഴേക്കും കുറ്റിപ്പുറം പാസ് ചെയ്തിട്ടുണ്ടാകും. അത് കേട്ടതും ബാവി പിന്നില്‍ നിന്നു, എനിക്കും കുറ്റിപ്പുറം ഒന്ന് കാണണം എന്നുണ്ട് കെട്ടോ! അതാണ് അദ്ദേഹത്തിന്റെ സ്പീഡ് എന്നാണ് മുകേഷ് പറയുന്നത്.

Mukesh

മമ്മൂക്കയ്ക്ക് ഡ്രൈവറുണ്ട്. പക്ഷെ ഈ ലോകത്ത് ഏറ്റവും സന്തോഷവും സമാധനവുമുള്ള, ജോലിയില്ലാത്ത ഡ്രൈവറാണ് അദ്ദേഹത്തിന്റേത്. പിന്നില്‍ കിടന്നു പോകാം. ആരാണ് ഡ്രൈവര്‍ ആരാണ് മുതലാളി എന്ന് മനസിലാകില്ലെന്നും മുകേഷ് പറയുന്നുണ്ട്. അതേസമയം 300 സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മുകേഷ്. ഫിലിപ്പ്‌സ് ആയിരുന്നു മുകേഷിന്റെ 300-ാമത്തെ സിനിമ. ചിത്രം മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. അയ്യര്‍ ഇന്‍ അറേബ്യയാണ് മുകേഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X