സൂപ്പര്‍ സ്റ്റാറാകാന്‍ സുരേഷ് ഗോപിയടക്കമുള്ളവര്‍ക്ക് കുറുക്കുവഴി പറഞ്ഞു കൊടുത്ത മുകേഷ്; പിന്നെ സംഭവിച്ചത്!

ജനപ്രീയ നടനാണ് മുകേഷ്. നായകനായും സഹനടനായും വില്ലനായുമെല്ലാം മുകേഷ് കയ്യടി നേടിയിട്ടുണ്ട്. കേള്‍വിക്കാരെ ചിരിപ്പിക്കുന്ന തരത്തില്‍ കഥ പറയാനും മുകേഷിന് അറിയാം. കൂടെ അഭിനയിക്കുന്നവരേയും കൂട്ടുകാരേയുമൊക്കെ കണക്കിന് പറ്റിക്കുകയും ചെയ്യാറുണ്ട് മുകേഷ്. അങ്ങനെ ഒരിക്കല്‍ സുരേഷ് ഗോപിയടക്കമുളളവരെ കൂട്ടത്തോടെ പറ്റിച്ച കഥ പറയുകയാണ് മുകേഷ്.

തന്റെ യൂട്യൂ്ബ ചാനലായ മുകേഷ് സ്പീക്കിംഗില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് രസകരമായ കഥ മുകേഷ് പങ്കുവെക്കുന്നത്. മമ്മൂട്ടി നായകനായ നായര്‍ സാബ് എന്ന സിനിമയുടെ ചീത്രീകരണത്തിനിടെയുണ്ടായ കഥയാണ് മുകേഷ് പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

നായര്‍ സാബ്

നായര്‍ സാബ് എന്ന സിനിമയുടെ ചിത്രീകരണം കാശ്മീരില്‍ നടക്കുകയാണ്. ഒമ്പത് കമാന്‍ഡോസും ഒരു നായര്‍ സാബും, അങ്ങനെ പത്ത് പേരാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഞാന്‍, കുഞ്ചന്‍, മോഹന്‍ ജോസ്, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, സുരേഷ് ഗോപി അങ്ങനെ ഒരു സംഘം. ജോഷിയേട്ടനാണ് സംവിധായകന്‍. എങ്ങോട്ടു തിരിഞ്ഞാലും പെയിന്റിംഗ് പോലത്തെ മനോഹാരിത. നല്ല കുൡരും. ഒരു ഘോട്ട് എടുത്ത ശേഷം ഇതിന്റെ ബാക്കിയെടുക്കുന്നത് കുറച്ച് അപ്പുറത്താണ്, എല്ലാവരും അങ്ങോട്ടേക്ക് വന്നോളൂവെന്ന് പറഞ്ഞു.

 സൂഫി സന്യാസി


ഞങ്ങള്‍ നടന്നു പോകാന്‍ തീരുമാനിച്ചു. എല്ലാം സെറ്റ് ചെയ്യുമ്പോഴേക്കും എത്തിയാല്‍ മതിയല്ല. ഞാനും കുഞ്ചേട്ടനുമാണ് മുന്നില്‍. ബാക്കിയുള്ളവര്‍ കുറച്ച് പിന്നിലായി. നടന്നു പോകവെ അടുത്തായി ഒരു പുഴ കണ്ടു. ഞാന്‍ ഒരു കല്ലെടുത്ത് അതിലേക്ക് എറിഞ്ഞു. പക്ഷെ കല്ല് പുഴയുടെ ഏഴയലത്ത് പോലും എത്തിയില്ല. ഇത് കണ്ട കുഞ്ചേട്ടന്‍ ഞാന്‍ കാണിച്ചു തരാം കല്ല് എത്തിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞ് കല്ലെടുത്ത് എറിഞ്ഞു. ഞാന്‍ എറിഞ്ഞ അത്ര പോലും കുഞ്ചേട്ടന്‍ എറിഞ്ഞ കല്ല് പോയില്ല.

ഇത് കണ്ട് വന്ന കമാന്‍ഡോസ്, എന്താണ് സംഭവമെന്ന് ചോദിച്ചു. കാശ്മീരല്ലേ, നല്ല തണുപ്പുണ്ട്, കുറച്ച് ദിവസമായി തമാശയൊക്കെ കണ്ടിട്ട്. ഒരു പണിയൊപ്പിക്കാം എന്ന് ഞാന്‍ കരുതി നിങ്ങള്‍ ഒരു രണ്ട് മിനുറ്റ് മുമ്പ് വരണമായിരുന്നു, കുഞ്ചേട്ടന് അറിയില്ല ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന്, ഒരു സൂഫി സന്യാസി ഇതുവഴി. ഒരു ചെറിയ ഷോള്‍ മാത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. ഇതൊരു ദൈവീകമായ സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞു. മനസില്‍ ഒരാഗ്രഹം കരുതി, ഒരു കല്ലെടുത്ത് എറിയുക. അത് ആ പുഴയുടെ അപ്പുറം കടന്നാല്‍ അത് നടക്കും.

സൂപ്പര്‍ സ്റ്റാര്‍

ഞാനും കുഞ്ചേട്ടനും അപ്പോള്‍ തന്നെ കല്ലെടുത്ത് സൂപ്പര്‍ സ്റ്റാര്‍ ആകണമെന്ന് പറഞ്ഞു കൊണ്ട് കല്ലെടുത്ത് എറിഞ്ഞു. കല്ല് അപ്പുറത്തേക്ക് പോയി വീഴുകയും ചെയ്തു. അത് കണ്ടശേഷം നടക്കുമെന്ന് പറഞ്ഞു സൂഫി പോവുകയും ചെയ്തു. ഇപ്പോഴങ്ങ് പോയതേയുള്ളൂ, രണ്ട് മിനുറ്റ് മുമ്പായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കും കാണാമായിരുന്നു. ഞങ്ങള്‍ ഇനി തിരഞ്ഞു നോക്കേണ്ടതില്ല. കമാന്‍ഡോസ് ഒക്കെ എറിയണമോ വേണ്ടയോ എന്ന ആശങ്കയില്‍ നില്‍ക്കുകയാണ്. എറിഞ്ഞു നോക്കൂ, നമ്മളൊക്കെ എന്തായാലും തുടങ്ങിയിട്ടല്ലേയുള്ളൂവെന്ന് പറഞ്ഞു.

കമാന്‍ഡോസ്


ആദ്യം വന്നത് മണിയന്‍പിള്ള രാജുവാണ്. കല്ലെടുത്തെറിഞ്ഞു, പക്ഷെ അപ്പുറത്തെത്തിയില്ല. ഓരോരുത്തരായി വന്ന് കല്ലെടുത്ത് എറിഞ്ഞു കൊണ്ടിരുന്നു. പക്ഷെ ഒന്നും അപ്പുറത്തേക്ക് കടക്കുന്നില്ല. ഞങ്ങളോട് വീണ്ടും എറിയാനൊക്കെ പറഞ്ഞുവെങ്കിലും ഇനി എറിയേണ്ടതില്ലെന്ന് പറഞ്ഞ് രണ്ട് പേരും നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളെ കാണാതെ ലൊക്കേഷനില്‍ നിന്നും ജോഷിയേട്ടനും മറ്റും വണ്ടിയായുമായി വന്നു. നോക്കുമ്പോള്‍ ഈ കമാന്‍ഡോസ് ഒക്കെ നിന്ന് പുഴയിലേക്ക് കല്ലെടുത്ത് എറിഞ്ഞു കൊണ്ടിരിക്കുകയാണ്.

എന്താണ് സംഭവമെന്ന് ചോദിച്ചു. ഞാന്‍ സൂഫിയുടെ കാര്യം പറഞ്ഞു. എല്ലാവരോടും വണ്ടിയില്‍ കയറാന്‍ പറഞ്ഞു. എന്നോടായി സൂഫി എന്നിട്ട് എവിടെപ്പോയെന്ന് ചോദിച്ചു. ഈ വാലി വഴി ഇറങ്ങിപ്പോയെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളല്ലാതെ ഇവന്റെ വാക്കും കേട്ട് ഈ പണിയ്ക്ക് ഇറങ്ങുമോ എന്ന് ജോഷിയേട്ടന്‍ ചോദിച്ചു. കമാന്‍ഡോസ് ഒക്കെ ഷൂട്ട് കഴിഞ്ഞ് എന്തായാലും ഇവിടെ വന്ന് കല്ലെടുത്ത് എറിയണം എന്ന ചിന്തയിലായിരുന്നു ആ സമയം.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X