തണുത്ത ബിയര്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും എന്ന് മോഹന്‍ലാല്‍; ബിയര്‍ വാങ്ങാന്‍ പോയ മുകേഷ്; താരം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. പരിചയപ്പെടുത്തലുകളുടെ യാതൊരു ആവശ്യവുമില്ലാത്ത താരം. വര്‍ഷങ്ങളായി നായകനായും വില്ലനായും സഹനടനായുമെല്ലാം മുകേഷ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളികളെ സംബന്ധിച്ച് മുകേഷ് താരമല്ല, തങ്ങള്‍ക്ക് അടുത്തറിയുന്ന തങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയാണ്.

രസകരമായി കഥകളും തമാശകളുമൊക്കെ പറയാനും മുകേഷിന് അറിയാം. അദ്ദേഹത്തിന്റെ കഥകള്‍ മലയാളികള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ മുകേഷ് പറയുന്ന പഴയ കഥകള്‍ക്കും ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തുകയാണ് മുകേഷ്. രസകരമായ ഒരുപാട് കഥകള്‍ ഒരു കോടിയിലും മുകേഷ് പറയുന്നുണ്ടെന്നാണ് പ്രൊമോ വ്യക്തമാക്കുന്നത്.

Mukesh

''ബോയിങ് ബോയിങ് സമയം. ഒരു തണുത്ത ബിയര്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഞാന്‍ നല്ല തണുത്ത ബിയര്‍ മേടിച്ചു കൊണ്ട് വരാം എന്ന് ഞാന്‍ പറഞ്ഞു. കൈലിയും ടീ ഷര്‍ട്ടുമാണ് എന്റെ വേഷം. ബിയര്‍ വാങ്ങിച്ചു. ചുണ്ടിലൊരു സിഗരറ്റുമുണ്ട്. സിഗരറ്റും വലിച്ചു നടന്നു പോകുമ്പോള്‍ ആരോ എന്നെ സൂക്ഷിച്ച് നോക്കുന്നതായി തോന്നി. നോക്കിയപ്പോള്‍...'' എ്ന്നാണ് ഒരു പ്രൊമോയില്‍ മുകേഷ് പറയുന്നത്. കഥയുടെ ബാക്കി അറിയാന്‍ പ്രേക്ഷകരില്‍ ആകാംഷയുയര്‍ന്നിട്ടുണ്ട്.

എനിക്ക് മണിയന്‍പിള്ള രാജുവിനെ പേടിയാണ്. രഹസ്യമായുള്ളൊരു കാര്യം അദ്ദേഹത്തോട് പറഞ്ഞാല്‍ പിന്നെ മനോരമയില്‍ കൊടുക്കേണ്ട ആവശ്യമില്ലെന്നും മുകേഷ് മറ്റൊരു പ്രൊമോയില്‍ പറയുന്നുണ്ട്. ലൊക്കേഷില്‍ ലേറ്റ് ആയിട്ടാണ് മുകേഷ് എത്തുന്നത് എന്നൊരു പരാതിയുണ്ടല്ലോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുമ്പോള്‍ മുകേഷ് അത് സമ്മതിക്കുന്നുണ്ട് എട്ടു മണിയെന്നത് ചിലപ്പോള്‍ ഒമ്പത് മണിയാകും. പിന്നെ ഇവര്‍ക്ക് ഇഷ്ടമുള്ള സമയത്തല്ലേ നമ്മളെ തിരിച്ചു വിടുന്നതെന്നാണ് മുകേഷിന്റെ മറുപടി.

ശിവന്‍കുട്ടി മിനിസ്റ്റര്‍ വന്ന് എല്ലാമൊന്നു കുറച്ചേരെ അദ്ദേഹത്തിന് പോകേണ്ടതാണെന്ന് പറഞ്ഞു. ഞാന്‍ എല്ലാം അത്യാവശ്യം കുറച്ചു. അതിന് ശേഷം മമ്മൂക്കയുടെ ആറു മിനിറ്റ് ഞാനെടുത്തോട്ടെ എന്ന് ചോദിച്ചു. നാല് മിനുറ്റ് ആക്കിക്കോ എന്ന് പറഞ്ഞു. അങ്ങനെ നാല് മിനുറ്റില്‍ ഒതുക്കി. പ്രധാനപ്പെട്ടൊരു കഥ അവിടെ പറയാന്‍ പറ്റിയില്ലെന്നാണ് മറ്റൊരു പ്രൊമോയില്‍ പറയുന്നുണ്ട്. ആ കഥ മുകേഷ് ഒരു കോടിയില്‍ പങ്കുവെക്കുന്നുണ്ട്. ഇതുവരെ എവിടേയും പറയാത്ത കഥയാണത്.

Mukesh

മോഹന്‍ലാലിന്റെ ഒരു കൈ പൊന്തി വരുന്നു. ഡാന്‍സ് കളിക്കുന്നുവെന്നും മുകേഷ് പറയുന്നുണ്ട്. രസകരമായൊരു കഥ തന്നെയാകും അതെന്നാണ് കരുതപ്പെടുന്നത്. ഒരു കോടി കിട്ടിയാല്‍ കൊല്ലത്തുള്ളൊരു നാടക കുടുംബത്തിന് കൊടുക്കാനാണ് തീരുമാനമെന്നും മുകഷ് പറയുന്നുണ്ട്. ആ കുടുംബം നമ്മുടെ കുടുംബം ആണോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുമ്പോള്‍ തന്നെ എന്നാണ് മുകേഷ് നല്‍കുന്ന മറുപടി.

അതേസമയം 300 സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മുകേഷ്. ഫിലിപ്പ്‌സ് ആയിരുന്നു മുകേഷിന്റെ 300-ാമത്തെ സിനിമ. ചിത്രം മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. അയ്യര്‍ ഇന്‍ അറേബ്യയാണ് മുകേഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: mukesh mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X