സിഗരറ്റ് വലിച്ച് അച്ഛന്റെ മുഖത്തേക്ക് പുക ഊതി വിട്ടു; അന്ന് അച്ഛന്‍ പറഞ്ഞത്...; ഓര്‍മ്മ പങ്കിട്ട് മുകേഷ്
മലയാള സിനിമയിലെ മിന്നും താരമാണ് ജയറാം. മുന്നൂറ് സിനിമകളിലധികം അഭിനയിച്ചു കഴിഞ്ഞു മുകേഷ് ഇതിനോടകം. ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ് തുടങ്ങി മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലെ നായകനാണ് മുകേഷ്. നായകനായി മാത്രമല്ല സഹനടനായും വില്ലനായുമെല്ലാം മുകേഷ് കയ്യടി നേടിയിട്ടുണ്ട്. ഇന്നും അഭിനയത്തില്‍ സജീവമായി തന്നെ മുകേഷുണ്ട്.
രസകരമായി കഥകള്‍ പറയാന്‍ അറിയുന്ന ആളാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെക്കുന്ന കഥകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഗോഡ്ഫാദര്‍ എന്ന സിനിമയിലെ സൂപ്പര്‍ ഹിറ്റായി മാറിയൊരു രംഗത്തിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് മുകേഷ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

ഗോഡ് ഫാദര്‍ എന്ന സിനിമയിലെ എന്റെ ആദ്യത്തെ സീന്‍. ഹോസ്റ്റലിലേക്ക് ഒരു ഫോണ്‍ കോള്‍ വരികയാണ്. വിളിക്കുന്നത് അഞ്ഞൂറാനാണ്. പക്ഷെ ആരാണെന്ന് അറിയാതെ ഞാന്‍ വന്ന് ഫോണ്‍ എടുക്കുന്നു. സിഗരറ്റ് വലിച്ചോണ്ടാണ് വരുന്നത്. ഫോണ്‍ എടുത്ത് ഹലോ എന്ന് പറഞ്ഞപ്പോള്‍ അപ്പുറത്തു നിന്നും ഇന്ന് കോളേജില്‍ പോയില്ലെടാ എന്ന്. എന്റെ ആദ്യത്തെ റിയാക്ഷന്‍ സിഗരറ്റ് കളഞ്ഞ് പുക മാറ്റുന്നതായിരുന്നു. ആ ഒരൊറ്റ പെരുമാറ്റത്തില്‍ തന്നെ അച്ഛന്റെ കഥാപാത്രം എസ്റ്റാബ്ലിഷ്ഡ് ആണ്. ഞാനിത് കാണിച്ചപ്പോള്‍ സിദ്ധീക്കും ലാലും പറഞ്ഞത് ഇതിനപ്പുറം ഒന്നും കാണിക്കാനില്ല എന്നായിരുന്നു. കാരണം അവര്‍ അത് എഴുതി വച്ചിരുന്നതല്ല. ഇതെന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ്.
കോളേജില്‍ പഠിക്കുന്ന സമയം. ഞാന്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്നു. അന്നൊക്കെ എല്ലാവരും സിഗരറ്റ് വലിക്കും. സിഗരറ്റ് വലിക്കാന്‍ പാടില്ല. അതൊക്കെ തിരിച്ചറിയുന്നത് പിന്നീടാണ്. ബസ് ഇങ്ങനെ ദൂരേന്ന് വരുന്ന് കാണുന്നുണ്ട്. സിഗരറ്റ് ആണെങ്കില്‍ ഇപ്പോള്‍ കത്തിച്ചതേയുള്ളൂ. ഒരു സിഗരറ്റിനൊക്കെ അന്ന് നല്ല പൈസയാണ്. അതിനാല്‍ അവസാനം വേഗത്തില്‍ പരാമവധി വലിച്ചിട്ടാണ് ബസിലേക്ക് കയറുക. വായില്‍ നിറയെ പുകയായിരിക്കും. ബസില്‍ കയറിയിട്ട് വിടാമെന്ന് കരുതും.

ഞാന്‍ അങ്ങനെ ബസ് വന്നതും വായില്‍ പുകയുമായി ബസിലേക്ക് കയറി. കയറുമ്പോഴേക്കും പലരും എന്നെ നോക്കി ചിരിക്കുന്നു. ഞാന്‍ കരുതിയത്, വായില്‍ പുകയൊക്കെ അമിക്കി പിടിച്ച് കയറുന്നത് കണ്ടിട്ടാകും എന്നായിരുന്നു. പക്ഷെ അല്ല പുകയും വിട്ട് നേരെ കയറുമ്പോള്‍ അച്ഛന്‍ ബസില്‍ നിന്നും ഇറങ്ങുന്നു. പുക വിട്ടത് അച്ഛന്റെ മുഖത്തേക്കായിരുന്നു. ഞാന്‍ പേടിച്ചു. ഞാന്‍ വലിക്കുന്ന കാര്യമൊന്നും വീട്ടില്‍ അറിയില്ല.
അന്ന് രാത്രി ഭക്ഷണം കഴിക്കാനിരിക്കുകയാണ്. അച്ഛനിത് പറയുമോ പറയുമോ എന്ന പേടിയോടെയാണ് ഞാന്‍ ഇരിക്കുന്നത്. കഴിക്കുന്നതിനിടെ അച്ഛന്‍ അമ്മയോടായി, സിഗരറ്റ് വലിക്കുന്നതേ തെറ്റ്, പക്ഷെ അച്ഛന്മാരുടെ മുഖത്തേക്ക് അല്ല പുക വിടേണ്ടത് എന്ന് ഒന്ന് പറഞ്ഞേക്ക് എന്ന് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. സിനിമയില്‍ അത് ഇടാന്‍ പറ്റുന്നൊരു സാഹചര്യം വരുമ്പോള്‍ ഓര്‍ക്കണം എന്നാണ് മുകേഷ് പറയുന്നു.


Click it and Unblock the Notifications