For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ കൈ വച്ച് ആരേയും അടിക്കരുത്! മമ്മൂട്ടിയുടെ കൈ നോക്കിയപ്പോള്‍ കണ്ടത്! ചിരിപ്പിച്ച് മുകേഷ്

  |

  മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് മുകേഷ്. നാടക വേദയിലൂടെ കടന്ന് മലയാള സിനിമയിലെ മുന്‍നിരയിലെത്തിയ താരം. നായകനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മുകേഷ്. സിനിമ പോലെ തന്നെ തന്റെ കഥ പറച്ചിലുകളിലൂടേയും ഒരുപാട് പേരുടെ കയ്യടി നേടിയിട്ടുണ്ട് മുകേഷ്.

  Also Read: വിശന്നിട്ട് എന്തേലും വേണമെങ്കില്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥ; ആലീസ് ക്രിസ്റ്റിയുടെ വീഡിയോ വൈറല്‍

  ഇപ്പോഴിതാ മമ്മൂട്ടിയുമായി ബന്ധപ്പെട്ടൊരു കഥ പങ്കുവെക്കുകയാണ് മുകേഷ്. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മുകേഷ് കഥ പറയുന്നത്. മമ്മൂട്ടിയുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് മുകേഷ്. മുമ്പും മമ്മൂട്ടിയെക്കുറിച്ചുള്ള രസകരമായ ഒരുപാട് കഥകള്‍ പങ്കുവച്ചിട്ടുണ്ട്. താരം പങ്കുവച്ച പുതിയ കഥ വായിക്കാം തുടര്‍ന്ന്.

  ദുബായില്‍ നിന്നും അബുദാബിയിലേക്ക് ഒരു ബസ് പോവുകയാണ്. സിനിമാക്കാരാണ് മൊത്തം. ഒരു പരിപാടി അവതരിപ്പിക്കാനായി പോവുകയാണ്. ഞാനുണ്ട് മമ്മൂക്കയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുണ്ട്. സിദ്ദീഖും കുടുംബവുമുണ്ട്. ലാലും കുടുംബവുമുണ്ട്. മക്കളൊക്കെ ചെറിയ പ്രായമാണ്. ഉത്സവ മൂഡിലാണ് യാത്ര. ഞാനും മമ്മൂക്കയും അടുത്തടുത്താണ് ഇരിക്കുന്നത്. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാന്‍ അദ്ദേഹത്തിന്റെ കൈ ഇങ്ങനെ പിടിച്ച് നോക്കി.

  Also Read: അമേരിക്കയിലെ ഹണിമൂണ്‍ കഴിഞ്ഞാണ് ഞങ്ങളുടെ കല്യാണം; പ്രണയകഥ പറഞ്ഞ് ധന്യയും ജോണും

  ഡേയ് നിനക്ക് കൈ നോക്കാന്‍ അറിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ചോദിച്ചത് കൊണ്ട് പറയാം, കോളേജില്‍ പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിയുണ്ടാക്കാന്‍ സാധിച്ചത് കൈ നോട്ടത്തിലൂടെയാണ്. ഒരു കഷ്ടപ്പെട്ടാണ് പഠിച്ചതെന്ന് പറഞ്ഞു. ആഹാ എന്നാ പറയെടാ എന്നായി. ഇതോടെ കുട്ടികളൊക്കെ ഓടി ചുറ്റിനും വന്നു നിന്നു. ആദ്യം തന്നെ പറയാനുള്ളത് ഈ കൈ വച്ച് ആരേയും അടിക്കരുത് എന്നാണെന്ന് ഞാന്‍ പറഞ്ഞു.

  Also Read: ചെറുപ്പം മുതല്‍ കുള്ളാ കുള്ളാ വിളി കേട്ട് എനിക്ക് ശീലമായി; അനുഭവം തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

  ഉടനെ എല്ലാവരും ഞെട്ടി. ഒരു അടി കൊടുത്താല്‍ ആള് തീര്‍ന്നു പോവുമല്ലേ എന്നായി മമ്മൂക്കി. ഒരിക്കലുമല്ല, അടി കൊണ്ട് ഊപ്പാടിളകും, നിങ്ങള്‍ക്ക് അതിനുള്ള ത്രാണിയില്ല എന്ന് ഞാന്‍ പറഞ്ഞു. കുട്ടികളൊക്കെ ഒറ്റച്ചിരി. കൂടുതല്‍ കേള്‍ക്കാനുള്ള ആഗ്രഹമായി. ഞാന്‍ നോക്കിയിട്ട് അയ്യോ ഇതെന്താ ഇങ്ങനെ, ഇങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ആകാംഷയായി. എന്താണെന്ന് വച്ചാല്‍ എളുപ്പം പറയടെ എന്നായി മമ്മൂക്ക. പാം ഹിസ്റ്ററി തന്നെ തെറ്റുമല്ലോ എന്നൊക്കെ ഞാന്‍ പറഞ്ഞതോടെ ഇംപാക്ട് കൂടി.

  ഇതൊരു കലാകാരന്‍ ആകേണ്ട കൈ ആണല്ലോ പിന്നെ എന്തുപറ്റിയെന്ന് ഞാന്‍ പറഞ്ഞതും മമ്മൂക്ക കൈ വലിച്ചു. എല്ലാവരും പൊട്ടിച്ചിരിച്ചു. നിന്റെ കൈയ്യില്‍ എന്റെ കൈ കൊണ്ടു തന്നെ എന്നെ പറഞ്ഞാല്‍ മതിയെന്നും പറഞ്ഞാണ് മമ്മൂക്ക കൈ വലിച്ചതെന്നാണ് മുകേഷ് പറയുന്നത്. പിന്നീട് താന്‍ ആരുടെയെങ്കിലും കൈ നോക്കണമോ എന്ന് ചോദിച്ചെങ്കിലും ആരും സമ്മതിച്ചില്ലെന്നാണ് മുകേഷ് പറയുന്നത്.

  മമ്മൂട്ടിയും മുകേഷ് സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ സിനിമയായ സിബിഐ 5ല്‍ ഒരുമിച്ചിരുന്നു. മുകേഷിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമയും സിബിഐ 5 ആണ്. പരമ്പരയിലെ മുന്‍ സിനിമകളെ അപേക്ഷിച്ച് പ്രതീക്ഷിച്ച വിജയം നേടാന്‍ സിബിഐ 5ന് സാധിച്ചിരുന്നില്ല. അതേസമയം, ഒറ്റക്കൊമ്പന്‍, വിരുന്ന് എന്നിവയാണ് മുകേഷിന്റെ പുതിയ സിനിമകള്‍.

  Read more about: mukesh
  English summary
  Mukesh Tells The Story Of Him Reading The Palm Of Mammootty And What Happened Later
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X