ആറ് മാസമായിട്ട് നട്ടെല്ലിന് വേദന, വീണ്ടും ശസ്ത്രക്രിയ; മുല്ലവള്ളിയും താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ
താരങ്ങളെ സംബന്ധിച്ച് ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് വാര്‍ത്തകള്‍. അതുപോലെ തന്നെ ഒഴിഞ്ഞു പോകാത്ത ഒന്നാണ് വ്യാജ വാര്‍ത്ത. തങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ മൂലം പുലിവാലു പിടിച്ചവരായി ധാരാളം താരങ്ങളുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമായ കാലത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ നിമിഷങ്ങള്‍ മാത്രം മതി. ആരാധകരുടെ ലൈക്കിനും റീച്ചിനും വേണ്ടി താരങ്ങളെക്കുറിച്ച് ബോധപൂര്‍വ്വം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ പോലും ഇന്ന് ധാരാളമായുണ്ട്.
ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കല്യാണി രോഹിത്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള തന്റെ ആരോഗ്യാവസ്ഥ വിവരിക്കുകയാണ് കല്യാണി സോഷ്യല്‍ മീഡിയയിലൂടെ. നേരത്തെ തന്റെ അവസ്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാലിത് തെറ്റായ വാര്‍ത്തകള്‍ക്ക് ഇട വരുത്തിയതോടെ വീഡിയോ നീക്കം ചെയ്യുകയായിരുന്നു.

ഒരു കാലത്ത് സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കല്യാണി. പിന്നീട് ടെലിവിഷനിലും സജീവമായി മാറുകയായിരുന്നു. ബാലതാരമായിട്ടാണ് കല്യാണി എത്തുന്നത്. മുന്നൂറിലധികം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മുല്ലവള്ളിയും തേന്‍മാവും, പരുന്ത് എന്ന ചിത്രങ്ങളിലൂടെയാണ് മലയാളത്തില്‍ സാന്നിധ്യം അറിയിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ഇളംപുയര്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. 2013 ല്‍ രോഹിത്തിനെ വിവാഹം കഴിച്ചു.
ഇപ്പോള്‍ അവതാരകയെന്ന നിലയില്‍ സജീവമായി തുടരുകയാണ്. ഇതിനിടെയാണ് താരത്തിന്റെ ആരോഗ്യാവസ്ഥ മോശമാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രത്തോടൊപ്പം കല്യാണി പങ്കുവച്ച കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
''കഴിഞ്ഞ ഒന്നര മാസം വൈകാരികവും ശാരാരീകവുമായി തളര്‍ന്നു പോയിരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അടിയിലായിരുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ച് ചുരുക്കിപ്പറയാം. 2016 ല്‍ എന്റെ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തി. കുറച്ച് കാലത്തേക്ക് എല്ലാം ഓക്കെയായിരുന്നു. ഈ സമയത്താണ് ഞാന്‍ നവ്യയ്ക്ക് ജന്മം നല്‍കുന്നത്. കഴിഞ്ഞ ആറ് മാസമായി വീണ്ടും നടുവേദനയെടുക്കാന്‍ തുടങ്ങി. സ്‌പൈന്‍ സ്‌പെഷ്യലിസ്റ്റിനെ കാണിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ് കേട്ടത്'' കല്യാണി പറയുന്നു.

എന്റെ മുന്‍ സര്‍ജറി പൂര്‍ണമായും ഗുണപ്പെട്ടിരുന്നില്ല. ഒരു സര്‍ജറി കൂടി നടത്തണമെന്നും മുമ്പത്തെ സര്‍ജറിയില്‍ ഘടിപ്പിച്ച സ്‌ക്രൂകളും പ്ലേറ്റുകളും നീക്കം ചെയ്യുകയും പുതിയ അസ്ഥി കൃത്രിമമായി സ്ഥാപിക്കുകയും ചെയ്യണം. ഇത്തവണ രോഗമുക്തി നേടിയെടുക്കാന്‍ കാലതാമസമെടുക്കും. പക്ഷെ ഡോക്ടര്‍മാരുടെ സംഘത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ വേദനയിലുടനീളം എന്റെ കരം പിടിച്ച് കൂടെ നിന്ന രോഹിത്തിനും നന്ദി. ഈ സമയം എന്നെ ഏറ്റവും നല്ല രീതിയില്‍ പരിചരിച്ചത് എന്റെ അഞ്ച് വയസുള്ള മകള്‍ നവ്യയയാണ്.
''അവള്‍ എന്നോട് കാണിച്ച അനുകമ്പയും ദയയും എനിക്ക് വിശ്വസിക്കാനാകുന്നില്ല. എനിക്ക് മുന്നിലുള്ള ദൂരമുള്ളൊരു യാത്രയാണ്. പക്ഷെ എന്റെ കുടുംബം കൂടെയുള്ളതിന്റെ പ്രതീക്ഷയും കടപ്പാടും എനിക്കുണ്ട്. ഇനിയൊരിക്കലും എന്റെ ശരീരത്തെ അവഗണിക്കില്ല. മറ്റൊന്ന്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ വിശ്വസിക്കരുത്. അവര്‍ തെറ്റായ സന്ദേശം പ്രചരിക്കുകയാണ്. സര്‍ജറിയ്ക്ക് ശേഷം മാനിസികാരോഗ്യത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്'' എന്ന് പറഞ്ഞാണ് കല്യാണി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications