മലയാള സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് മുന്തിരി മൊഞ്ചന്‍
ഒരുകൂട്ടം പുതുമുഖ താരങ്ങള്‍ മുന്നിലും പിന്നിലും നിന്നൊരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മലയാള സിനിമാ ചരിത്രത്തില്‍ പുതിയ നേട്ടം കൈവരിക്കുകയാണ്.

മുന്തിരി മൊഞ്ചന്റെ ഫസ്റ്റ്‌ലുക്ക് റെക്കോഡ് പോസ്റ്റിങ് ആകുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പോസ്റ്റര്‍ സോഷ്യല്‍ മീില്‍ ഡയറക്ട് പോസ്റ്റ് ചെയ്തത് 23,849പേര്‍!!
പോക്കിരിരാജയെക്കാള്‍ മരണമാസ് ആയിരിക്കും മധുരരാജ, എന്തുകൊണ്ടെന്നാല്‍....
ഈ സിനിമയിലെ ഏറ്റവും ചെറിയ ജോലി ചെയ്യുന്ന ആള്‍ മുതല്‍ സംവിധായകനും നിര്‍മാതാവും, അവരുടെ കുടുംബവും കൂടാതെ സിനിമാ സുഹൃത്തുക്കളും ഒരുമിച്ചു ചേര്‍ന്നാണ് ഈ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇത് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യത്തെ മെഗാ പോസ്റ്റിങ്ങ് ആണിത്.

നവാഗതനായ വിജിത്ത് നമ്പ്യാരാണ് ചിത്രം സംവിധാന ചെയ്യുന്നത്. ടൂര്‍ണമെന്റ്, ഫ്രൈഡെ, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ മനേഷ് കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ഗോപിക അനില്‍, കരാവി താക്കര്‍, സലീമ, ദേവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു


Click it and Unblock the Notifications











