എന്റെ എഴുത്തിലൂടെ മമ്മൂക്കയുടെ ശബ്ദം കേൾക്കണം: മുരളി ​ഗോപി

കാള ഭാസ്കരൻ എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അഭിനേതാവാണ് മുരളി ​ഗോപി. അഭിനയത്തിനൊപ്പം എഴുത്തിലും ശകതമായ രാഷ്ട്രീയമുള്ള കലാകാരനാണ് മുരളി. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഒരു പോലെ എഴുത്തിലൂടെയും അഭിനയത്തിലൂടെയും അദ്ദേഹം ഞെട്ടിച്ചു. അതിനു ശേഷം മികവുറ്റ എഴുത്തുകൾ പിന്നീടും ഉണ്ടായി. ഇപ്പോൾ കനകരാജ്യം എന്ന ചിത്രത്തിലൂടെ പുതിയ കഥാപാത്രവുമായി എത്തുകയാണ് മുരളി ​ഗോപി.

എന്റെ കരിയറിൽ ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്ഥമായിരിക്കും കനകരാജ്യത്തിലെ വേണു. അതാണ് ഈ സിനിമയിൽ അഭിനയിക്കാനുള്ള കാരണവും. ജൂലൈ 5ന് ചിത്രം റിലീസിനെത്തും. കനകരാജ്യം സിനിമയുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു മുരളി ​ഗോപി.

murali gopi

മലയാള സിനിമയിൽ ഇന്നും കരത്തുറ്റ രണ്ട് പേരാണ് മമ്മൂട്ടിയും മോഹൻലാലും. മുരളിയുടെ എഴുത്തിലൂടെ ലൂസിഫർ സിനിമയിൽ മോഹൻലാൽ എന്ന മഹാനടനെ കാണാൻ സാധിച്ചു. പക്ഷേ ഒരു മുരളി ​ഗോപി- മമ്മൂട്ടി ചിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള സംസാരങ്ങൾ പല രീതിയിൽ ഉണ്ടായിട്ടുണ്ട്.

സമകാലിക അഭിനയ ലോകത്തെ ഒരു കുലപതിയാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന അഭിനേതാവ് എന്നെ ഒരുപാട് സ്വാദീനിച്ചയാളാണ്. അദ്ദേഹത്തിന് വേണ്ടി ഒരു തിരക്കഥ എഴുതണമെന്ന് വലിയ ആ​ഗ്രഹമുണ്ട്. എന്റെ സിനിമകളിൽ ഞാൻ എഴുതിയ ഡയലോ​ഗുകൾ മമ്മൂക്കയുടെ ശബ്ദത്തിലൂടെ കേൾക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്. നിരവധി സ്റ്റൈലുകളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ സാധിക്കുന്ന മഹാ പ്രതിഭയാണ് മമ്മൂട്ടി. മുരളി വ്യക്തമാക്കി. മോഹൻലാലിനെ ഒരു മൂത്ത ജ്യേഷ്ഠനെ പോലെയാണ് കാണുന്നതെന്നും അത്തരത്തിലൊരു അടുപ്പമാണ് അദ്ദേഹവുമായുള്ളതെന്നും മുരളി ​ഗോപി കൂട്ടിച്ചേർത്തു.

സിനിമയിൽ അഭിനേതാക്കൾക്ക് അഭിനയിച്ച് കാണിച്ചു കൊടുക്കുന്നതിൽ വലിയ താൽപര്യമില്ല. സംവിധായകൻ അത് അഭിനയിച്ച് കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ ശരീര ഭാഷയാണ് പ്രകടമാവുന്നത്. ആ കഥാപാത്രത്തിന്റെ ആത്മാവ് നഷ്ടമാവാതെ അഭിനേതാവിന് പറഞ്ഞ് മനസിലാക്കുക എന്നതാണ് ശരിയായ രീതിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മുരളി ​ഗോപി പറഞ്ഞു.

എന്റെ അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കനകരാജ്യം എന്ന സിനിമയിൽ സംവിധായകൻ സാ​ഗറുമായി നിരന്തരമുള്ള ചർച്ചകളിലൂടെയാണ് ആ കഥാപാത്രത്തെ കൂടുതൽ ഉൾക്കൊള്ളാൻ സാധിച്ചത്. ആ ഒരു രീതിയിലൂടെയാണ് ഏത് കഥാപാത്രത്തെയും നമ്മളിലേക്ക് കൊണ്ട് വരാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നത്. അതിനാലാണ് അഭിനയം എനിക്കിത്രയും ഹൈ എനർജി തരുന്നത്.

muali gopi

സിനിമയിൽ വന്നിട്ട് 20 വർഷമേ ആയുള്ളു. ഈ കാലഘട്ടത്തിൽ എനിക്ക് വ്യക്തിപരമായി ഒരുപാട് സ്നേഹവും അടുപ്പവുമുള്ളയാളാണ് ഇന്ദ്രൻസേട്ടൻ. അദ്ദേഹത്തിന്റെ കൂടെ ഞാൻ 9 സിനിമകൾ ചെയ്തിട്ടുണ്ട്. കനകരാജ്യത്തിലും ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം. ഇന്ദ്രൻസിനെ കുറിച്ച് മുരളി ​ഗോപിയുടെ വാക്കുകൾ.

മുരളി ​ഗോപിയെ കുറിച്ച് സംസാരിക്കുമ്പോൾ തീർച്ചയായും ആകാംഷ തരുന്ന കാര്യമാണ് എംബുരാൻ എന്ന ചിത്രത്തെ കുറിച്ച്. ലൂസിഫർ ഒരു മൂന്ന് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യുന്ന സീരീസ് ആണ്. അതിലെ ആദ്യ ഭാ​ഗമാണ് ലൂസിഫർ. രണ്ടാം ഭാ​ഗമാണ് ഇപ്പോൾ വരാൻ പോകുന്ന എംബുരാൻ. ഇനി അതിനൊരു മൂന്നാം ഭാ​ഗവുമുണ്ട്.

More from Filmibeat

Read more about: murali gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X