ലൂസിഫര്‍ കെട്ടുകഥയല്ല, അന്വേഷിച്ച് നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങള്‍; തുറന്ന് പറഞ്ഞ് മുരളി ഗോപി
പൃഥ്വിരാജ് എന്ന നടന്‍ സംവിധായകനായി അരങ്ങേറിയ സിനിമയായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സിനിമ മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയായിരുന്നു. അഭിനേതാവെന്ന നിലയില്‍ നേടിയ നേട്ടങ്ങളുടെ മാറ്റ് കുറക്കാതെ തന്നെ സംവിധാനത്തിലും പൃഥ്വിരാജ് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ ആരാധകരെ ആവേശം കൊള്ളിച്ച സിനിമയ്ക്ക് ലഭിച്ചത് സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ കളക്ഷനായിരുന്നു.
റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ആദ്യ സിനിമയിലൂടെ തന്നിലെ സംവിധായകനേയും അടയാളപ്പെടുത്താന്‍ സാധിച്ച പൃഥ്വിരാജ് എന്ന സംവിധായകനിലും ഇന്ന് മലയാളികള്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. മുരളീ ഗോപിയായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. 2019 ല്‍ പുറത്തിറങ്ങിയ സിനിമ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയായിരുന്നു. വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

ഇപ്പോഴിതാ ലൂസിഫറിനെക്കുറിച്ചുള്ള മുരളി ഗോപിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ലൂസിഫറില്‍ പറഞ്ഞിരിക്കുന്നതെല്ലാം കെട്ടുകഥകളല്ലെന്നും താന്‍ നിരീക്ഷിച്ച് കണ്ടെത്തിയ സത്യങ്ങളാണെന്നുമാണ് മുരളി ഗോപി പറയുന്നത്. ആരോഗ്യ മിത്രം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളി ഗോപിയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നല്‍ക്കുന്ന ഗുഢ ശക്തികളെക്കുറിച്ചും രാഷ്ട്രീയത്തിന്റെ പിന്നിലെ കളികളെക്കുറിച്ചുമൊക്കെയായിരുന്നു ചിത്രം സംസാരിച്ചത്. മുരളി ഗോപിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഞാന്‍ കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫറെന്ന സിനിമ എന്നാണ് മുരളി ഗോപി പറയുന്നത്. രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപ്പിക്ക് ആണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം എന്നാണ് മുരളി ഗോപി പറയുന്നത്. ലഹരിയെന്ന വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ് ലൂസിഫര്‍ എ്ന്നും മുരളി ഗോ പറയുന്നുണ്ട്. ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായിരുന്നു ലൂസിഫറിന്റെ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്നത്. ആ കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയായിരുന്നുവെന്നാണ് മുരളി ഗോപി പറയുന്നത്. 'ലൂസിഫറിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ ഞാന്‍ തന്നെയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതരിക്കണം,' എന്നാണ് മുരളി ഗോപി പറയുന്നത്.

ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ 200 കോടിയലധികം കളക്ഷന്‍ നേടിയിരുന്നു. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മോഹാന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, സായ് കുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായി എമ്പുരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ എഴുത്തിന്റെ തിരക്കിലാണ് മുരളി ഗോപി.
Recommended Video

പിന്നാലെ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും പ്രധാന താരങ്ങളാക്കിയൊരുക്കുന്ന തീര്‍പ്പും മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്നുണ്ട്. അതേസമയം മമ്മൂട്ടി ചിത്രത്തിനും മുരളി ഗോപി തിരക്കഥയെഴുതുന്നുണ്ട്. ഇതിനിടെ ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി റിലീസിന് തയ്യാറെടുക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മീന തുടങ്ങിയവരും ചിത്രത്തില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം അഭിനയിക്കുന്നുണ്ട്. ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്.


Click it and Unblock the Notifications











