For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ ഇത്രയും മാന്യനായി വളര്‍ത്തിയ അമ്മ! പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

  |

  മലയാള സിനിമയിലെ മിന്നും താരമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ആരാധകര്‍ ഏറ്റെടുത്ത ഒരുപാട് പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട് ഗോപി സുന്ദര്‍. സംഗീത റിയാലിറ്റി ഷോ വിധികര്‍ത്താവെന്ന നിലയിലും ഗോപി സുന്ദര്‍ കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗോപി സുന്ദര്‍. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: '​ഗതികേടുകൊണ്ടാണ് കല്യാണം കഴിച്ചതെന്ന് പറഞ്ഞു, സഹിച്ച് ജീവിക്കുന്നതിനോട് താൽപര്യമില്ല'; ദേവികയും വിജയിയും

  അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്ന വ്യക്തി കൂടിയാണ് ഗോപി സുന്ദര്‍. ഈയ്യടുത്ത് കടുത്ത സൈബര്‍ ആക്രമണമാണ് ഗോപി സുന്ദറിന് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നത്. തന്റെ പ്രണയം ലോകത്തോട് വിളിച്ച് പറഞ്ഞതിന് പിന്നാലെയാണ് ഗോപി സുന്ദറിന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.

  നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. തുടര്‍ന്നാണ് ഗോപി സുന്ദര്‍ താനും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന് തുറന്ന് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് തങ്ങള്‍ ഒരുമിച്ച വിവരം ഗോപിയും അമൃതയും അറിയിക്കുന്നത്. എന്നാല്‍ അന്ന് മുതല്‍ ഇരുവര്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റിനെതിരേയും ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.

  Also Read: എൻ്റെ ദാമ്പത്യത്തിൽ ഭാര്യ റജിലയുടെ ആദ്യ സമ്മാനം; എന്നെ ഉപ്പയെന്ന് വിളിച്ചവന്‍, സന്തോഷം പങ്കുവെച്ച് ഷാഫി കൊല്ലം

  കഴിഞ്ഞ ദിവസം തന്റെ അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടെത്തിയപ്പോഴും നെഗറ്റീവ് കമന്റുകളായിരുന്നു ഗോപി സുന്ദറിന് ലഭിച്ചത്. എന്നാല്‍ ഇത്തരക്കാരോട് മിണ്ടാതിരിക്കാനല്ല ഗോപി സുന്ദര്‍ തീരുമാനിച്ചിരിക്കുന്നത്. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ഗോപി മറുപടി നല്‍കുകയാണ് ചെയ്യുന്നത്. താരത്തിന്റെ പോസ്റ്റിന് ലഭിച്ച കമന്റുകളും മറുപടികളുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്നെ ജീവിതത്തില്‍ ഏറ്റവും പിന്തുണച്ചവര്‍ മാതാപിതാക്കളാണെന്ന് ഗോപി സുന്ദര്‍ പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് അദ്ദേഹം പങ്കിടാറുമുണ്ട്. അങ്കൂട്ടനെന്നാണ് വീട്ടിലെല്ലാവരും തന്നെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയൊക്കെ അമൃതയെ അന്വേഷിച്ചതിനെക്കുറിച്ചും മുന്‍പൊരു വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയെ ചേര്‍ത്തുപിടിച്ചുള്ളൊരു ചിത്രവുമായെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ചിത്രം അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

  എന്നാല്‍ ചിലര്‍ പോസ്റ്റില്‍ മോശം കമന്റുകളുമായി എത്തുകയായിരുന്നു. മകനെ ഇത്രയും മാന്യനായി വളര്‍ത്തിയ അമ്മയ്ക്ക് നമസ്‌കാരമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ ഉടനെ തന്നെ ഇയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദറുമെത്തി. എന്റെ ജീവിതത്തിലെ ചില ദുര്‍ഘട സാഹചര്യങ്ങളില്‍ എനിക്ക് എടുക്കേണ്ടി വന്ന ചില തീരുമാനങ്ങളിലുള്ള താങ്കളുടെ അഭിപ്രായവ്യത്യാസത്തിന് പാവം എന്റെ അമ്മയെ എന്തിനാണ് താങ്കള്‍ പുച്ഛ ഭാവത്തില്‍ നമസ്‌ക്കരിക്കുന്നത്. ഈ മകനെ മാന്യനായി വളര്‍ത്തിയ അമ്മയ്ക്ക നമസ്‌കാരമെന്നായിരുന്നു ഗോപി സുന്ദര്‍ നല്‍കിയ മറുപടി. താരത്തിന്റെ മറുപടി കയ്യടി നേടുകയാണ്.

  അതേസമയം, മക്കള്‍ എന്ത് തെമ്മാടിത്തരം കാണിച്ചാലും കുറ്റം മുഴുവനും അമ്മയ്ക്കു മാത്രമായിരിക്കും. അതാണ് നമ്മുടെ ലോകമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനും ഗോപി സുന്ദര്‍ മറുപടി നല്‍കുന്നുണ്ട്. ലോകം എന്നേ മാറി, നമ്മള്‍ ചില മലയാളികളാണ് മാറാത്തതെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അമ്മമാരേ ഒരിക്കലും കുറ്റം പറയരുത് ഒരമ്മക്ക് ഒരിക്കലും മക്കള്‍ വഴിതെറ്റണം എന്നുള്ള രീതിയിലാണോ വളര്‍ത്തുന്നതെന്ന് ചോദിക്കുകയാണ് മറ്റൊരു കമന്റ്.

  അതേസമയം നിരവധി പേര്‍ ഗോപി സുന്ദറിന് പിന്തുണയുമായും എത്തുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും അന്യന്റെ ജീവിതത്തില്‍ ഒളിഞ്ഞുനോക്കിയില്ലേല്‍ എന്തേലും പറഞ്ഞില്ലേല്‍ ശരിയാവില്ല ആള്‍ക്കാര്‍ക്ക്. അവനവന്റെ ജീവിതം വരുമ്പോള്‍ മാത്രം ആയിരിക്കും ഓ ഇങ്ങനെയുമുണ്ടല്ലോ എന്നോര്‍ക്കുക എന്നാണ് ഒരാള്‍ പറയുന്നത്. അമ്മയെ ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം നില്‍ക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  എനിക്കു ഗോപി അണ്ണനെയും അഭയയെയും അമൃതയെയും ഒരേപോലെ ഇഷ്ടമാണ്. ഇവര്‍ മൂന്ന് പേരുടെയും സംഗീതമാണ് ആസ്വദിക്കുന്നത്. അതിനപ്പുറം അവരുടെ വ്യക്തി ജീവിതത്തിലേക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ടിരിക്കാന്‍ താല്പര്യമില്ല. അതു അവരുടെ സ്വകാര്യതയാണ്. മറ്റൊരാളെ കല്ലെറിയാന്‍ 100% പെര്‍ഫെക്ട് ആയ എത്രപേരാണ് ഇവിടുള്ളതെന്നായിരുന്നു മറ്റൊരു കമന്റ്.

  Read more about: gopi sundar
  English summary
  Music DIrector Gopi Sundar Gives Replies To Comments On His Latest Photo With Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X