'അതൊക്കെ ഞാൻ തമാശയായി കണ്ട് ചെയ്യുന്നതാണ്! അവർ വിമർശിച്ചോട്ടെ, അവരുടെ അവകാശമാണ്': ഗോപി സുന്ദർ

മലയാളത്തിലെ വലിയ സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. വർഷങ്ങളായി മലയാളികളുടെ പ്ലേ ലിസ്റ്റിലെ ഫേവറൈറ്റ് ആർട്ടിസ്റ്റായി നിറഞ്ഞു നിൽക്കുന്ന സംഗീത സംവിധായകനാണ് അദ്ദേഹം കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി ഹിറ്റ്‌ ഗാനങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

മലയാളികൾക്ക് സംഗീതത്തിന്റെ പുതിയ തലങ്ങൾ പരിചയപ്പെടുത്തിയ ഒരാളാണ് ഗോപി സുന്ദർ. സംഗീത സംവിധായകൻ, ഗായകൻ എന്നതിനുപരി സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജായും ജനശ്രദ്ധ നേടാൻ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരമാണ് ഗോപി സുന്ദർ.

ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്

അടുത്തിടെ ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അമൃത സുരേഷുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിരുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനം ഏറെ ചർച്ചയായി മാറിയിരുന്നു.

അമൃത സുരേഷിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോപി സുന്ദര്‍ പ്രണയം പരസ്യമാക്കിയത്. അതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു കൊണ്ട് തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും.

ഗോപി സുന്ദർ കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകാറുണ്ട്

ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇതിനെല്ലാം താഴെ വരുന്ന കമന്റുകൾ പലതും താരങ്ങളെ അസ്വസ്ഥ പെടുത്താറുള്ളതാണ്. ഇടയ്ക്ക് ഗോപി സുന്ദർ കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകാറുണ്ട്.

ഇപ്പോഴിതാ, ഇൻഡ്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയ വിമർശനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഗോപി സുന്ദർ. വ്യക്തി ജീവിതത്തെയും സംഗീത ജീവിതത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപി സുന്ദർ.

നമ്മുക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ

'അതിനെ നമ്മൾ പ്രത്യേകം ഒരു രീതിയിൽ കാണേണ്ട കാര്യമില്ലല്ലോ. അത് നടക്കുന്ന കാര്യമല്ലേ. അതിനെ നമ്മൾ കണ്ടാലും കണ്ടില്ലെങ്കിലും അത് നടക്കും. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമല്ലേ. നമ്മുക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. നമ്മുടെ മുന്നിൽ വന്ന് നിന്ന് ഒരാൾ ചോദ്യം ചെയ്യുന്നത് വരെ അതിനോട് ഒന്നും നമ്മുക്ക് റിയാക്റ്റ് ചെയ്യേണ്ട കാര്യമില്ല,'

അതൊക്കെ തമാശയുടെ ഭഗത്ത് നിന്നാണ്

'പിന്നെ ചിലപ്പോഴൊക്കെ ഞാൻ എന്തെങ്കിലും മെസ്സേജ് ഒക്കെ ആയിട്ട് റിപ്ലെ കൊടുക്കാറുണ്ട്. അതൊക്കെ തമാശയുടെ ഭഗത്ത് നിന്നാണ്. കോമഡി ആയിട്ടേ കണ്ടിട്ടുള്ളു. വിമർശനം അത്യന്താപേക്ഷികമായ കാര്യമാണ്. വിമർശനം ആവശ്യമാണ്. വളർച്ചയ്ക്ക് അത് അത്യാവശ്യമാണ്. ഹെൽത്തിയായിട്ടുള്ള വിമർശനങ്ങളാണ് വേണ്ടത്,'

'അസഭ്യമായി പറയുന്ന വിമർശനങ്ങളോട് എനിക്ക് താത്പര്യമില്ല. മാക്സിമം അതെല്ലാം അവോയ്ഡ് ചെയ്യുക. നമ്മുടെ മനസിലേക്ക് എടുക്കാതിരിക്കുക എന്നതൊക്കെയാണ് ചെയ്യാനുള്ളത്. ഓരോരുത്തരുടെ വീട്ടിൽ പോയി കോളിംഗ് ബെൽ അടിച്ച് എന്നെ വിമര്ശിക്കരുതേ എന്നൊന്നും പറയാൻ പറ്റില്ലല്ലോ,'

നമ്മൾ അതിന് മറുപടി നൽകും

'വിമർശിക്കുന്നത് അവരുടെ അവകാശമാണ്. അവരവരുടെ സംസ്കാരമനുസരിച്ച് അവർ പലരീതിയിൽ എടുത്ത് വിമർശിക്കും. നമ്മുടെ സംസ്കാരമനുസരിച്ച് നമ്മൾ അതിന് മറുപടി നൽകും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പേഴ്സണൽ ചോയ്‌സാണ്. വിമര്ശിക്കരുത് എന്ന് പറയാൻ പറ്റില്ല. ഞാനാ ആയാലും വിമർശിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഏതൊരു മനുഷ്യനെയും പോലെ. അത് അങ്ങനെ വിട്ടേക്കുക. അത് എപ്പോഴും ഉണ്ടാകും,' ഗോപി സുന്ദർ പറഞ്ഞു.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X