ബാലുവിന്റെ കുടുംബത്തിന് ലക്ഷ്മിയുമായി നേരത്തെ പ്രശ്‌നങ്ങളുണ്ട്! കല്യാണത്തിന് എതിരായിരുന്നു
വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെ മരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊന്നും മലയാളി മറന്നിട്ടില്ല. ഇന്നും ആ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ബാലുവിന്റെയും മകളുടേയും മരണം തീര്‍ത്ത ഞെട്ടലില്‍ നിന്നും ഭാര്യ ലക്ഷ്മി ഇതുവരേയും മുക്തയായിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയിലും മാധ്യമങ്ങളിലും ലക്ഷ്മി നിരന്തരം വേട്ടയാടല്‍ നേരിടുന്നുണ്ട്.
ഇപ്പോഴിതാ ബാലുവിനെക്കുറിച്ചും ലക്ഷ്മിയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്‍ ദേവ് മനസ് തുറന്നത്. ബാലുവിന്റെ കുടുംബവും ലക്ഷ്മിയും തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നുവെന്നാണ് ഇഷാന്‍ പറയുന്നത്. ബാലഭാസ്കർ തനിക്ക് ചേട്ടനും ഗുരുവുമൊക്കെയായിരുന്നുവെന്നാണ് ഇഷാന്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഇപ്പോഴും എന്റെ ഭാര്യയും ഞാനും ദിവസവും ഫോണ്‍ വിളിക്കുന്ന ആളാണ് ലക്ഷ്മി ചേച്ചി. എന്നും വൈകിട്ട് ഒരുമിച്ച് ചായ കുടിക്കാനൊക്കെ പോകുന്നവര്‍. പേഴ്‌സണലി കണക്ടായിട്ടുള്ളവര്‍. പുറത്തു നിന്നും നോക്കുന്നവര്‍ക്ക് ഇത് കേസാണ്. പക്ഷെ ഞങ്ങള്‍ക്കിത് ഞങ്ങളുടെ ജീവിതമാണ്. എന്റെ ഏറ്റവും വേണ്ടപ്പെട്ട ആളുടെ ഭാര്യയാണെന്നും അവരുടെ ട്രോമയില്‍ കൂടെ നില്‍ക്കണമെന്നും മനസിലാക്കുകയും ചെയ്തവാണ് ഞാനും എന്റെ ഭാര്യയും. ഉറപ്പായും അവരുടെ കൂടെ തന്നെയുണ്ട്''.
''കേസുണ്ട്. ചേച്ചി സിബിഐയിലും ക്രൈം ബ്രാഞ്ചിലുമൊക്കെ പോയി സംസാരിക്കുന്നുണ്ട്. ഞാനും പോകുന്നുണ്ട്. ബാല ഭാസ്‌കറിന്റെ കുടുംബത്തിന് ലക്ഷ്മിയുമായി നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാ കുടുംബത്തിലും കാണുന്നത് പോലുള്ളത്. ഇതൊരു പ്രശ്‌നമായി മാറിയപ്പോള്‍ രണ്ട് തട്ടായതല്ല, അത് ഓള്‍റെഡി അവിടെയുണ്ടായിരുന്നതാണ്. 17 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്''.
''ലക്ഷ്മി ചേച്ചിയെ കല്യാണം കഴിക്കണ്ട എന്നതായിരുന്നു കുടുംബത്തിന്റെ നിലപാട്. റിബലായിട്ട് കല്യാണം കഴിച്ചവരാണ് അവര്‍. ബാലു ചേട്ടന് കുടുംബവുമായി നല്ല കണക്ഷനായിരുന്നു. പക്ഷെ ലക്ഷ്മി ചേച്ചിയുമായി അത്ര രസത്തിലായിരുന്നില്ല. അതൊരു കുടുംബ പ്രശ്‌നമായിരുന്നു. അഞ്ച് വര്‍ഷമായി ഞാന്‍ ചെന്നൈയിലായിരുന്നു. ആ സമയത്ത് എനിക്ക് ഫോണിലൂടെയുള്ള ബന്ധം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഞാന്‍ നാട്ടിലേക്ക് വരുന്നത''.

''അച്ഛന്റേയും അമ്മയുടേയും വിഷ്മങ്ങളൊക്കെ നമ്മള്‍ മാനിക്കുന്നു. പക്ഷെ ഈ ഒരു വശം കൂടെ മാനിക്കണം. 17-18 വര്‍ഷം കൂടെ നിന്നതാണ്. പുള്ളിയെ പോലൊരാളെ ഹാന്‍ഡില്‍ ചെയ്യുക ഭയങ്കര പാടാണ്. നിന്ന നില്‍പ്പില്‍ മൂഡ് മാറുന്നയാളാണ്. എന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോള്‍ ഞാനവരെ മാലാഖേ എന്ന് വിളിച്ചു. അത്രയ്ക്കാണ് ബാലു അണ്ണന്‍ മാറിപ്പോയത്. ഇമോഷനെ എക്‌സ്പ്രസ് ചെയ്യാനും ജീവിതം ഇങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുകയുമൊക്കെ ചെയ്തു''. എന്നാണ് ഇഷാന്‍ പറയുന്നത്.
നേരത്തെ ബാല ഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ ലക്ഷ്മി കടന്നു പോയ ട്രോമയെക്കുറിച്ച് ഇഷാന്‍ ദേവ് പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് ബാല ഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ബാലുവിന്റെ അച്ഛന്റെ ഹര്‍ജിയിലാണഅ കോടതി ഉത്തരവ്.


Click it and Unblock the Notifications











