മകന് ന്യുമോണിയ ക്രിട്ടിക്കലായി, ആകെയുണ്ടായിരുന്നത് 1000 രൂപ; ദുരിതകാലത്തെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ നടനാണ് സന്തോഷ് കീഴാറ്റൂര്‍. സിനിമയ്ക്കും നാടകത്തിനുമൊക്കെ പുറത്ത് സാംസ്‌കാരിക രംഗത്തും സന്തോഷ് കീഴാറ്റൂര്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. സാമൂഹിക വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ സന്തോഷിനെ സംബന്ധിച്ച് ജീവിതവും കരിയറുമൊക്കെ തുടക്കത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അഭിനയിക്കാന്‍ മാത്രം അറിയുന്ന തനിക്ക് ജീവിതത്തില്‍ ഇന്നുള്ളതെല്ലാം തന്നത് സിനിമയാണെന്നാണ് താരം പറയുന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സന്തോഷ് കീഴാറ്റൂര്‍ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കുടുംബം

കുടുംബം തന്നെയാണോ ഏറ്റവും വലിയ സമ്പാദ്യം എന്ന ചോദ്യത്തിന് അതെ എന്നാണ് സന്തോഷ് കീഴാറ്റൂര്‍ നല്‍കുന്ന മറുപടി. സിനി എന്നാണ് ഭാര്യയുടെ പേര്. യദൂസന്താണ് മകന്‍. കെ കാര്‍ത്ത്യായനി, പി ദാമോദരന്‍ എന്നിവരാണ് മാതാപിതാക്കള്‍. ബിജു മോന്‍, സുധീഷ് കുമാര്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കുടുംബമാണ് പിന്തുണച്ചത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന്റെ തലേന്ന് വരെ എന്റെ കൈയ്യില്‍ അഞ്ചു പൈസയുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

അവസാനം പിടിവള്ളിയായത്

തലേന്ന് സംസ്ഥാന പുരസ്‌കാരത്തിന്റെ ഭാഗമായി ലഭിച്ച 25000 രൂപയാണ് അവസാനം പിടിവള്ളിയായത്. അതുപോലെ ഒരിക്കല്‍ മകന് ന്യുമോണിയ പിടിപെട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ആ സമയം ഞാന്‍ കോഴിക്കോട് ഒരു നാടക ക്യാമ്പിലായിരുന്നു. മകന് ക്രിട്ടിക്കലാണെന്ന് അറിഞ്ഞ് നാട്ടിലെത്തുമ്പോള്‍ എന്റെ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 1000 രൂപയാണ്. ഒരു മാസം നാടകം കളിച്ച് നായക നടന് ലഭിച്ച പ്രതിഫലം അതായിരുന്നുവെന്നാണ് സന്തോഷ് പറയുന്നത്.

അന്നൊക്കെ തന്നെ സഹായിച്ചത് തന്റെ കുടുംബമാണ്. തന്റെ സങ്കടങ്ങളോടെല്ലാം പൊരുത്തപ്പെടുന്ന ഒരാളാണ് തന്റെ സഹയാത്രികയെന്നും താരം പറയുന്നു. തന്റെ സ്വപ്‌നത്തെക്കുറിച്ചും സന്തോഷ് കീഴാറ്റൂര്‍ പറയുന്നുണ്ട്. ഒരു ആംഫി തിയറ്റര്‍ സ്ഥാപിക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്.

 ഒരിടം

കലാകാരന്മാര്‍ക്ക് വരാനും സൗഹൃദം പങ്കിടാനും സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും നാടകങ്ങള്‍ കളിക്കാനുമൊക്കെയായി ഒരിടം എന്നതാണ് താരത്തിന്റെ സ്വപ്നം. പക്ഷി കൂടുവെക്കുന്നത് പോലെ പലയിടത്തും സഞ്ചരിച്ച് അതിന് വേണ്ടിയുള്ള ചില്ലകള്‍ കൊത്തിക്കൊണ്ടു വരികയാണ് താനിപ്പോഴെന്നും താരം പറയുന്നു. അതിന്റെ ഭാഗമാണ് പെണ്‍നടന്‍ എന്ന നാടകയാത്രയുമെന്നും താരം പറയുന്നു. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സന്തോഷ് പറയുന്നു.
സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ചും സന്തോഷ് കീഴാറ്റൂര്‍ സംസാരിക്കുന്നുണ്ട്. ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ട്രോളുകളുണ്ടാകുന്നത് സാധാരണമാണെന്നും അതില്‍ നിരാശ തോന്നാറില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ആയിരങ്ങള്‍ സിനിമയില്‍ അഭി
നയിക്കാനായി പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ ചെറുതെങ്കിലും കുറേ കഥാപാത്രങ്ങള്‍ ചെയ്യാനാവുക എന്നതൊരു ഭാഗ്യമാണെന്നും താരം പറയുന്നു.

അഭിനയം

അഭിനയം അല്ലാതെ വേറൊരു തൊഴിലും അറിയാത്ത ആളാണ് താന്‍. തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ തുറന്ന് പറയുന്നുണ്ട്. അപ്പോള്‍ കിട്ടിയ കഥാപാത്രങ്ങള്‍ നന്നായി ചെയ്യുക എന്നതാണ് പോളിസിയെന്നും തനിക്കും ജീവിക്കണമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. സിനിമയില്‍ നിന്നും ലഭിച്ച കുഞ്ഞ് സമ്പാദ്യം കൊണ്ടാണ് താന്‍ എല്ലാം നേടിയതെന്നും താരം കൂട്ടിച്ചേര്‍ക്കുണ്ട്.ന്നു

നിരീശ്വരവാദിയാണോ

നിരീശ്വരവാദിയാണോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ''ഞാനൊരു വിശ്വാസിയാണ്. വര്‍ഷങ്ങളായി ശബരിമലയില്‍ വ്രതമെടുത്ത് പോകുന്നയാളാണ്. തെയ്യവും ക്ഷേത്രവുമൊക്കെയായി ബന്ധപ്പെട്ട് ജീവിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. സോഷ്യല്‍ മീഡിയയില്‍ തമാശയ്ക്ക് ഒരു കമന്റിട്ടതിന്റെ പേരില്‍ ഞാന്‍ ഹിന്ദുമത വിരുദ്ധനാണെന്നും ദൈവങ്ങളെ അധിക്ഷേപിക്കുകയാണ് എന്നും പ്രചരണമുണ്ടായി. അതിന്റെ പേരില്‍ എനിക്ക് പല വേദികളും നഷ്ടമായി'' എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്.

More from Filmibeat

Read more about: santhosh keezhattoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X