twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനാണ് നായകനെന്ന് പറഞ്ഞപ്പോൾ പല നടിമാരും ഒഴിവായി; കമന്റുകൾ നോക്കാൻ പേടിയാണ്: ബിനു തൃക്കാക്കര

    |

    നിരവധി കോമഡി ഷോകളിലൂടെയും സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചും ശ്രദ്ധനേടിയ നടനാണ് ബിനു തൃക്കാക്കര. ബിനുവിനെ നായകനാക്കി ബി സി നൗഫൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് മൈ നെയിം ഈസ് അഴകൻ. ദുൽഖർ സൽമാൻ നായകനായ യമണ്ടൻ പ്രേമകഥയ്ക്ക് ശേഷം നൗഫൽ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 30 ന് ആണ് റിലീസ് ചെയ്തത്.

    ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, ജോളി ചിരയത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നായകൻ ബിനു തൃക്കാക്കര തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നത്.

    Also Read: ഉറക്കം കെടുത്തി സുരാജിന്റെ ഫോണ്‍ കോള്‍! പിന്നില്‍ ഇന്ദ്രന്‍; മറക്കാനാകാത്ത അനുഭവമെന്ന് മല്ലികAlso Read: ഉറക്കം കെടുത്തി സുരാജിന്റെ ഫോണ്‍ കോള്‍! പിന്നില്‍ ഇന്ദ്രന്‍; മറക്കാനാകാത്ത അനുഭവമെന്ന് മല്ലിക

    നായികയെ കിട്ടാൻ ഏറെ ബുദ്ധിമുട്ടി

    മലയാളത്തിലെ സ്ഥിരം നായക സങ്കൽപങ്ങളെ പൊളിച്ചുകൊണ്ട് പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് മൈ നെയിം ഈസ് അഴകൻ. അതുകൊണ്ട് തന്നെ ചിത്രത്തിലേക്ക് നായികയെ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയെന്ന് പറയുകയാണ് ബിനു തൃക്കാക്കര. കഥ പറഞ്ഞ ശേഷം താനാണ് നായകനെന്ന് പറയുമ്പോൾ പല നടിമാരും ഒഴിവായെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്ത് കൂടിയായ ബിനു പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ബിനു ഇക്കാര്യം പറഞ്ഞത്.

    നായകനായി വരുന്ന സമയത്ത് മലയാളത്തിലെ സ്ഥിരം സൗന്ദര്യ സങ്കൽപങ്ങളിൽ പെടുന്ന ആളാണോ അല്ലയോ എന്ന കമന്റുകൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ബിനു തൃക്കാക്കര. സ്വാഭാവികമായും അത്തരം കമന്റുകൾ ഉണ്ടാവുമല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി. ബിനു തൃക്കാക്കരയുടെ വാക്കുകൾ വായിക്കാം വിശദമായി.

    Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

    നമ്മളാണ് നായകൻ എന്ന് പറയുമ്പോൾ

    'കൂടുതൽ അത്തരം കാര്യങ്ങൾ കേട്ടത് കഥപറയാൻ പോകുന്ന അവസരത്തിലാണ്. മറ്റു വേഷങ്ങളിലേക്ക് ആളെ കിട്ടാൻ എളുപ്പമാണ്. അച്ഛനായിട്ട് ജാഫർ ഇടുക്കിയൊക്കെ കഥ കേട്ടപ്പോൾ തന്നെ സമ്മതിച്ചു വന്നതാണ്. ജോളി ചിരയത്ത്, സുധി കോപ്പ, ടിനി ടോം എന്നിവരൊക്കെ കഥ കേട്ട് അപ്പോൾ തന്നെ സമ്മതിക്കുകയായിരുന്നു. അങ്ങനെ എല്ലാവരും പെട്ടെന്ന് പെട്ടെന്ന് സിനിമയുടെ ഭാഗമായി. എന്നാൽ നായികയെ കിട്ടാനായിരുന്നു പാട്,'

    'നമ്മളാണ് നായകൻ എന്ന് പറയുമ്പോൾ പിന്മാറുകയായിരുന്നു. അത് എന്ത് കൊണ്ടാണെന്ന് അറിയില്ല. അവർ ചിലപ്പോൾ അവരുടെ കരിയർ ഒക്കെ നോക്കുമല്ലോ. വലിയ ഒരാളോടൊപ്പം അഭിനയിച്ച നായികയാവും, നമ്മുടെ കൂടെ എന്ന് പറയുമ്പോൾ അവർ അങ്ങോട്ട് ഒഴിവാകും. അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത് അവരുടെ നിലനിൽപ് കൂടി നോക്കണമല്ലോ,'

    Also Read: ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍Also Read: ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍

    അതൊക്കെ ഇടയ്ക്ക് കുറച്ചു വിഷമമായി

    'അങ്ങനെ നായികമാരുടെ കാര്യത്തിലാണ് പ്രശ്‌നം വന്നിട്ടുള്ളത്. പിന്നെ ബിസിനസ് ചർച്ച ചെയ്യുമ്പോഴും നമ്മുടെ പേര് പറഞ്ഞാണ് മറ്റുള്ളവരുടെ പ്രതിഫലം ഒക്കെ പറയുന്നത്. എല്ലാവരുടെയും മുന്നിൽ നമ്മൾ ഇത് കേൾക്കണം. അങ്ങനെയും കേട്ടിട്ടുണ്ട്. അതൊക്കെ ഇടയ്ക്ക് കുറച്ചു വിഷമമായി,' ബിനു പറഞ്ഞു.

    സോഷ്യൽ മീഡിയയിൽ തന്റെ അഭിമുഖങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ നോക്കാൻ പേടിയാണെന്നും ബിനു പറയുന്നുണ്ട്. നല്ല കമന്റുകൾ ഉണ്ടെങ്കിലും അതിനിടയിലും നമ്മളെ മോശമാക്കി കൊണ്ടുള്ള കമന്റുകൾ ഉണ്ടാകും. താൻ വളരെ സെൻസിറ്റീവാണ് അതൊക്കെ കാണുമ്പോൾ വിഷമമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നടന്മാരായ വിഷ്‌ണു ഉണ്ണികൃഷ്‍ണനും ബിബിൻ ജോർജുമായുള്ള സൗഹൃദത്തെ കുറിച്ചും ബിനു സംസാരിക്കുന്നുണ്ട്. വിഷ്ണുവിനും ബിബിനും ഒപ്പം ലൊക്കേഷനുകളിലും സ്റ്റേജ് ഷോകളിലും പോയാണ് താൻ സിനിമയിൽ ഒരു ബന്ധം ഉണ്ടാക്കിയെടുത്തതെന്നും. തിരക്കഥ എഴുതാൻ പഠിച്ചത് അവർക്കൊപ്പം തിരക്കഥയിൽ സഹായിച്ചുമാണെന്ന് ബിനു പറഞ്ഞു.

    Read more about: actor
    English summary
    My Name Is Azhakan Movie Actor Binu Thrikkakara Opens Up About The Difficulties To Get A Heroine - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X