twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബം മൊത്തം താങ്ങി നിര്‍ത്തിയത് രമ, അവസാന നിമിഷം വരെ അവള്‍ ഫൈറ്റ് ചെയ്തു; വിങ്ങലോടെ ജഗദീഷ്

    |

    മലയാളികളുടെ പ്രിയ നടനാണ് ജഗദീഷ്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്‌ക്രീനില്‍ നല്ലൊരു അധ്യാപകന്‍ കൂടിയാണ് ജഗദീഷ്. അവതാരകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്.

    Also Read: ജഗതി ചേട്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞിട്ടും ചെയ്യേണ്ടി വന്നെന്ന് ജോബിAlso Read: ജഗതി ചേട്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞിട്ടും ചെയ്യേണ്ടി വന്നെന്ന് ജോബി

    ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ് ജഗദീഷ്. ഒടുവില്‍ പുറത്തിറങ്ങിയ കാപ്പയിലടക്കം ജഗദീഷിന്റെ പ്രകടനം കയ്യടി നേടുകയാണ്. ഈയ്യടുത്തായിരുന്നു ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ പി രമ മരിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഫോറന്‍സിക് സര്‍ജനായിരുന്നു രമ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവി ആയിരുന്നു.

    ഗൃഹനാഥനും ഗൃഹനാഥയും

    അറുപത്തിയൊന്നാം വയസ്സിലാണ് രമയുടെ മരണം. അസുഖത്തെത്തുടര്‍ന്ന് നാളുകളായി ചികിത്സയില്‍ ആയിരുന്നു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തുകയാണ് ജഗദീഷ്. തന്റെ ഭാര്യയെക്കുറിച്ച് അദ്ദേഹം ഷോയില്‍ മനസ് തുറക്കുന്നുണ്ട്. തന്റെ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയും രമയായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്.

    Also Read: റോബിന്റെ ഇടിച്ച കാറില്‍ അഖിലും ഉണ്ടായിരുന്നു! റോബിനും അഖിലും തമ്മില്‍ അടിയായത് എന്തിന്?Also Read: റോബിന്റെ ഇടിച്ച കാറില്‍ അഖിലും ഉണ്ടായിരുന്നു! റോബിനും അഖിലും തമ്മില്‍ അടിയായത് എന്തിന്?

    അന്ന് ഈ കുടുംബം മൊത്തം താങ്ങി നിര്‍ത്തിയത് രമയാണ്. കുട്ടികളെ വളര്‍ത്തുന്നതും എന്റെ കാര്യങ്ങള്‍ നോക്കുന്നതുമെല്ലാം. ഞാന്‍ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട് വീട്ടിലെ ഗൃഹനാഥയും ഗൃഹനാഥനും രമയായിരുന്നു. എന്റെ വ്യക്തിത്വത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയുടെ വ്യക്തിത്വത്തിന് നല്‍കുന്നത് നൂറില്‍ തൊണ്ണൂറ് മാര്‍ക്കാണ്. അവസാന നിമിഷം വരെ പൊരുതി ജീവിച്ച സ്ത്രീയാണെന്നും ജഗദീഷ് പറയുന്നു.

    വില്ലനായിട്ട് അഭിനയിക്കാകുമോ


    കണ്ടാല്‍ മൃദുല ഹൃദയനാണല്ലോ, വില്ലനായിട്ട് അഭിനയിക്കാകുമോ എന്ന അവതാരകന്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനും ജഗദീഷ് മറുപടി നല്‍കുന്നുണ്ട്. സോഫ്റ്റ് ലുക്കുള്ള എനിക്ക് കണ്ണുകള്‍ കൊണ്ട് തന്നെ വില്ലന്‍ ലുക്ക് വരുത്താനാകുമെന്ന് പറഞ്ഞ ശേഷം അത് കാണിച്ചു തരികയാണ് ജഗദീഷ്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ചും ജഗദീഷ് സംസാരിക്കുന്നുണ്ട്.

    ഗണേഷ് ആദ്യമേ എന്നോട് പറഞ്ഞു, ജഗദീഷേ ഈ രാഷ്ട്രീയം എന്നത് സിനിമാ രംഗം പോലെയല്ല, കുറച്ച് ടഫാണ്. നടക്കത്തില്ല. ജഗദീഷ് തോറ്റു പോകും കെട്ടോ എന്ന് അത് പോലെ തന്നെ നടന്നുവെന്നും ജഗദീഷ് പറയുന്നു. ഒരുപാട് ഇന്റര്‍വ്യുവൊക്കെ കൊടുക്കുന്നുണ്ട്. ഞാന്‍ ഒറ്റയൊന്ന് കൊടുത്തിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ പാരമ്പര്യമുണ്ടാകണം. എനിക്കതുണ്ട്. നോക്കിക്കോ ഞാന്‍ ജയിക്കുമെന്നും ഗണേഷ് പറഞ്ഞുവെന്നും അത് തന്നെ നടന്നുവെന്നും ജഗദീഷ് പറയുന്നുണ്ട്.

    ഭാര്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍

    നേരത്തെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലും ജഗദീഷ് തന്റെ ഭാര്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. എന്റെ കുട്ടികള്‍ രണ്ട് പേരും ഡോക്ടര്‍മാരാണ്. അവര്‍ ഡോക്ടര്‍മാര്‍ ആവാനുള്ള പ്രധാന കാരണം എന്റെ ഭാര്യ തന്നെയാണ്. ഞാനൊക്കെ സിനിമയില്‍ ഓടി നടക്കുന്ന കാലത്ത് കുട്ടികളുടെ കാര്യത്തില്‍ മാക്‌സികം ശ്രദ്ധ എടുത്തത് എന്റെ ഭാര്യ തന്നെയാണെന്നാണ് താരം പറയുന്നത്.

    കാപ്പ

    ഭാര്യ ഗൃഹനാഥന്റെ ഡ്യൂട്ടിയും കൂടി ഏറ്റെടുത്തിരുന്ന സാഹചര്യം ഉണ്ടായിരുന്നു. അത് കൊണ്ട് ഇപ്പോള്‍ വലിയ ഒരു നഷ്ടം എന്ന് തോന്നാന്‍ കാരണം. ഗൃഹനാഥ ആയിരുന്നു ഭാര്യ. കുട്ടികളുടെ കാര്യം ആയിക്കോട്ടെ, എന്റെ കാര്യം ആയിക്കോട്ടെ. ബാങ്കിലെ കാര്യങ്ങള്‍ പോലും. ഓഫീഷ്യലായി വലിയ പോസ്റ്റില്‍ കഴിയുന്ന ആളാണ്. അതിനിടയില്‍ ഇതിനൊക്കെ സമയം കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ആ സമയക്കുറവിന് ഇടയിലും അതെല്ലാം നോക്കി എന്നാണ് ജഗദീഷ് പറഞ്ഞത്.

    പൃഥ്വിരാജ് നായകനായ കാപ്പിയാണ് ജഗദീഷിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ പ്രകടനം കയ്യടി നേടുന്നുണ്ട്. പിന്നാലെ നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്.

    Read more about: jagadeesh
    English summary
    My Was The Patriarch And Matriarch Of My Home Says Jagadeesh About His WIfe Latha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X