ഉണ്ണി മുകുന്ദന്റെ സിനിമ കാണില്ലെന്ന് കമന്റ്; വിമര്‍ശകന് നാദിര്‍ഷയുടെ മറുപടി
മലയാളത്തിലെ യുവനടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ നിര്‍മ്മാണത്തിലേക്കും കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പുതിയ സിനിമയായ മേപ്പടിയാനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ നിര്‍മ്മാതാവായി മാറിയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററിലേക്ക് എത്തിയത്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ഉണ്ണി മുകുന്ദനെക്കുറിച്ചുള്ളൊരു കമന്റിന് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
മേപ്പടിയാന്‍ എന്ന ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നാദിര്‍ഷ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയായിരുന്നു താരത്തെക്കുറിച്ചുള്ള കമന്റ്. ഉണ്ണി മുകുന്ദന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാണെന്നും അതിനാല്‍ ഉണ്ണി മുകുന്ദന്റെ സിനിമകള്‍ കാണരുതെന്നുമായിരുന്നു കമന്റ്. ഈ കമന്റിന് നാദിര്‍ഷ നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം.

'ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും. ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗ്ഗീയതയുണ്ട്. അല്ലെങ്കില്‍ ഇവര്‍ ആര്‍എസഎസ് എന്ന ഭീകരസംഘടനയോട് സ്‌നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍. കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു. പിന്നെയാണോ ഇയാളും നിങ്ങളും. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും. ഒക്കെ ഒന്്‌ന് ഓര്‍ക്കുന്നതും നല്ലതാണ്' എന്നായിരുന്നു കമന്റ്.
Recommended Video
പിന്നാലെ നാദിര്‍ഷ മറുപടിയുമായി എത്തുകയായിരുന്നു. ലോകത്തു ഒരു യഥാര്‍ത്ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ. ഉണ്ണിയെ എനിക്കറിയാം എന്നായിരുന്നു നാദിര്‍ഷയുടെ മറുപടി. നേരത്തെ ഉണ്ണി മുകുന്ദന്റെ സിനിമയെ അഭിനന്ദിച്ചും നാദിര്‍ഷ കുറിപ്പ് പങ്കുവച്ചിരുന്നു. 'മേപ്പടിയാന്‍ കണ്ടു. കുടുംബം എന്താണെന്നും ജീവിതം എന്താണെന്നും പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം' എന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.


Click it and Unblock the Notifications