അച്ഛൻ തന്ന സ്നേഹത്തിന്റെ പകുതി പോലും മറ്റൊരാളും തരില്ല! എളുപ്പമല്ലാത്തതും എളുപ്പമാക്കി മാറ്റി: നമിത പ്രമോദ്

മലയാളത്തിലെ യുവ നായികമാരിൽ പ്രധാനിയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ചതാണ് നമിത. ടെലിവിഷൻ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ട്രാഫിക് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായി. പിന്നീട് നമിതയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വളരെ പെട്ടെന്നു തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറാൻ നമിത പ്രമോദിന് കഴിഞ്ഞു.

ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ എന്നിങ്ങനെ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളുടെ ഒപ്പമെല്ലാം നമിത അഭിനയിച്ചു. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. ഇടക്കാലത്ത് സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന നമിത, ഇപ്പോഴിതാ വീണ്ടും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നമിത ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Namitha Pramod, Namitha Pramod  father, Namitha Pramod photos, Namitha Pramod latest

ഇപ്പോഴിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി എത്തിയിരിക്കുകയാണ് നമിത പ്രമോദ്. അച്ഛനെ കുറിച്ചുള്ള മനോഹരമായ കുറിപ്പിനൊപ്പം കുട്ടിക്കാലത്തെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. നമിതയുടെ പോസ്റ്റ് വൈറലാവുകയാണ്.

''അച്ഛൻ എന്റെ എല്ലാമെല്ലാമാണ്. അച്ഛൻ എനിക്ക് തന്നതിന്റെ പകുതി സ്നേഹം പോലും മറ്റൊരാളും എനിക്ക് തരില്ല എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. വളർന്നു വന്ന നാളുകൾ എളുപ്പമായിരുന്നില്ല എങ്കിലും, അച്ഛൻ അത് ഞങ്ങൾക്ക് എളുപ്പമാക്കി മാറ്റി.'' എന്നാണ് നമിത പ്രമോദ് കുറിച്ചത്. പ്രമോദ് എന്നാണ് നമിതയുടെ അച്ഛന്റെ പേര്. പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത. അഖിത പ്രമോദ് എന്നൊരു സഹോദരി കൂടി നമിതയ്ക്കുണ്ട്.

Namitha Pramod, Namitha Pramod  father, Namitha Pramod photos, Namitha Pramod latest

അഭിനയത്തിനു പുറമെ ബിസിനസ് രംഗത്തും നമിത സജീവമാണ്. കഴിഞ്ഞ വർഷം ആദ്യം കൊച്ചിയിൽ നമിതയും കുടുംബവും ഒരു റെസ്റ്റോകഫെ ആരംഭിച്ചിരുന്നു. അതിനു ശേഷം അടുത്തിടെ ഒരു വസ്ത്രബ്രാൻഡും നമിത തുടങ്ങി. നടി മെറിൻ ഫിലിപ്പുമായി ചേർന്ന് പുരുഷന്മാരുടെ വസ്ത്ര വിപണിയിലാണ് നമിത ചുവടുവച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് നമിതയുടെ ഈ ബ്രാൻഡ് ആരംഭിച്ചത്.

അതേസമയം ഒരുപിടി സിനിമകളും നമിതയുടേതായി അണിയറയിൽ ഉണ്ട്. സൗബിൻ ഷാഹിർ നായകനാകുന്ന മച്ചാന്റെ മാലാഖ ആണ് നമിതയുടെ പുതിയ പ്രോജക്ട്. ബോബൻ സാമുവലാണ് സംവിധാനം. ഇതിനു പുറമെ എതിരെ, ഇരവ് എന്നീ ചിത്രങ്ങളും നമിതയുടേതായി അണിയറയിൽ ഉണ്ട്. രജനി, എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. കാളിദാസ് ജയറാമാണ് രജനിയിൽ നായകനായി എത്തിയത്. ചിത്രം തമിഴിലും റിലീസ് ചെയ്തിരുന്നു.

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X