'ഈ സാഹചര്യങ്ങളിലും എങ്ങനെ ഇത്ര ബോൾഡ് ആയി'; മീനാക്ഷി ദിലീപിനോട് നമിത പ്രമോദിന്റെ ചോദ്യം

ടെലിവിഷൻ രം​ഗത്ത് നിന്നും സിനിമയിലെത്തി നായിക നടിയായി മാറിയ താരമാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലെ ചെറിയ വേഷത്തിന് ശേഷം പുതിയ തീരങ്ങൾ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, സൗണ്ട് തോമ തുടങ്ങിയ നിരവധി സിനിമകളിൽ നടി അഭിനയിച്ചു. രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഈശോ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നമിത. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ ജയസൂര്യ ആണ് നായകൻ.

ആദ്യ കാഴ്ചയിൽ അഹങ്കാരി ആയി തോന്നിയ മീനാക്ഷി

നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് ആണ് നമിതയുടെ അടുത്ത സുഹൃത്ത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിരുന്നു. ആദ്യ കാഴ്ചയിൽ അഹങ്കാരി ആയി തോന്നിയ മീനാക്ഷിയോട് താൻ മിണ്ടിയത് പോലുമില്ലെന്നും പിന്നീട് ഒരു വിമാന യാത്രയ്ക്കിടെയാണ് സൗഹൃദം ഉടലെടുത്തതും എന്നുമായിരുന്നു നമിത പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം അല്ലാത്ത മീനാക്ഷിയോടൊപ്പമുള്ള ചിത്രങ്ങൾ നമിത തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മീനാക്ഷിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്

മീനാക്ഷിയോട് ചോദിക്കാനാ​ഗ്രഹിക്കുന്ന കാര്യമാണ് നമിത അഭിമുഖത്തിൽ പറഞ്ഞത്. എങ്ങനെയാണ് ഇത്ര ബോൾഡ് ആയത് എന്നാണ് നമിതയ്ക്ക് മീനാക്ഷിയോടുള്ള ചോദ്യം. 'എങ്ങനെയാണ് നീ ഇത്രയും ബോൾഡ് ആയത്. എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്. എങ്ങനെയാണ് ആ ഇമോഷണൽ ബാലൻസ് എന്നെനിക്ക് ചോദിക്കണം എന്നുണ്ട്,' നമിത പ്രമോദ് പറഞ്ഞു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നമിത സംസാരിച്ചു.

Also Read: 'രജിനികാന്ത് സിംപിൾ ആണെന്ന് കരുതുന്നവർ മകളെ കാണണം'; ഭാര്യയെക്കുറിച്ച് ധനുഷ് പറഞ്ഞത്

കൂടെ നിൽക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോൾ കൂടെ ഇല്ല

ഞാനിപ്പോൾ ജീവിതത്തിൽ നിൽക്കുന്നത് വളരെ സന്തോഷമുള്ള ഘട്ടത്തിലാണ്. ഞാൻ അങ്ങനെ അഭിനയിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞോട്ടെ. പക്ഷെ മറ്റുള്ളവരുടെ നെ​ഗറ്റിവിറ്റി നമ്മളുടെ സന്തോഷത്തെ തകർക്കാൻ അനുവ​ദിക്കരുതെന്നും നമിത പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ പേടിയെക്കുറിച്ചും നമിത പ്രമോദ് സംസാരിച്ചു.

'ആളുകളെ നഷ്ടപ്പെടുന്നത് ഭയങ്കരമായ വിഷമമാണ്. കാരണം ഞാനെന്റെ ജീവിതത്തിൽ കൂടെ നിൽക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോൾ കൂടെ ഇല്ല. കാരണം അവരുടെ മുൻ​ഗണനകൾ മാറിയിട്ടുണ്ടാവും. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവർ കുറവാണ്'

ആളുകളെ നഷ്ടമാവുന്നതാണ്  ഏറ്റവും പേടി

'അവരെ ഞാൻ ഒരുപാട് വിശ്വസിക്കും. അങ്ങനെ കരുതിയ പലരും എന്റെ ജീവിതത്തിൽ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ എന്റെ ജീവിതത്തിലേക്ക് വന്നിട്ടുമുണ്ട്. അതിനേക്കാളും മനോഹരമായ ഓർമ്മകൾ തന്നിട്ടുമുണ്ട്. ആളുകളെ നഷ്ടമാവുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പേടി ഉള്ള കാര്യം. അത് റിലേഷൻഷിപ്പല്ല. ഒരു പക്ഷെ ബ്രേക്ക് അപ്പിനേക്കാൾ കൂടുതൽ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കൾ ജീവിതത്തിൽ നിന്ന് പോവുന്നതായിരിക്കും,' നമിത പറഞ്ഞു.

Read more about: meenakshi dileep namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X