ഐ ലവ് യു മോളൂ, ഉമ്മ ഉമ്മ ഉമ്മ...; ഉമ്മ ചോദിച്ച് വരുന്ന അമ്മാവനെക്കൊണ്ട് പെട്ടു; തുറന്നടിച്ച് നമിത

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. ബാലതാരമായിട്ടാണ് നമിത അഭിനയത്തിലേക്ക് എത്തുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുപരിചിതയായി മാറുന്നത്. പിന്നീട് സിനിമയില്‍ നായികയായി മാറുകയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ മുന്‍നിര നായിക നടിയായി മാറാന്‍ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നമിത തന്റെ കഫേയുടെ പ്രവര്‍ത്തനം ആരംഭിച്ചു.

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു നമിതയുടെ കഫേയുടെ ഉദ്ഘാടനം. മലയാള സിനിമയിലെ നായിക നടിമാരായിരുന്നു കഫേയുടെ ഉദ്ഘാടനത്തിനെത്തിയത്. പിന്നാലെ മമ്മൂട്ടിയും കഫേയിലെത്തിയത് വൈറലായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ രസകരമായ ഫാന്‍ മൊമന്റുകള്‍ പങ്കുവെക്കുകയാണ് നമിത പ്രമോദ്.

കല്യാണാലോചന

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നിരിക്കുന്നത്. തനിക്ക് വിവാഹാലോചനയുമായി വന്ന ആരാധകനെക്കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുന്ന അമ്മാവനെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ നമിത സംസാരിക്കുന്നുണ്ട്. താരത്തിന്റ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ലവ് ലെറ്റര്‍

ഒരു പുള്ളി കത്തൊക്കെയായി വന്നു. റോസൊക്കെയുണ്ട്. തുറക്കാന്‍ സാധിക്കുന്നതായിരുന്നു കത്ത്. അതിലൊരു മോതിരമുണ്ടായിരുന്നു. ഡയറി മില്‍ക്കും ഉണ്ടായിരുന്നു. ഡ്രൈവറുടെ കയ്യിലാണ് കൊടുത്ത് വിട്ടത്. ഞാനന്ന് പന്ത്രണ്ടിലോ പതിനൊന്നിലോ പഠിക്കുന്ന സമയമാണ്. കണ്ടപ്പോള്‍ അയ്യോ ലവ് ലെറ്റര്‍ എന്നായിപ്പോയി ഞാന്‍. അച്ഛനോട് പറഞ്ഞു, ഇയാള്‍ എനിക്ക് പ്രേമ ലേഖനം തന്നുവെന്ന് പറഞ്ഞു. അവന്‍ ഭാവി അമ്മായിയച്ചന് ഷര്‍ട്ടും മുണ്ടുമൊക്കെ വാങ്ങിയിട്ടുണ്ടായിരുന്നു. സ്ഥിരം സ്റ്റോക്കിംഗാണ്. മറുപടിയ്ക്കായി കാത്തു നില്‍ക്കുകയാണ്.

ഇഷ്ടമുള്ളയാളെ നോക്കിക്കോ

ഇതൊന്നും നടക്കില്ല മോനെ, മോന്‍ പഠിക്കണം നല്ല നിലയിലെത്തണം എന്നൊക്കെയുള്ള ക്ലീഷേ ഡയലോഗുകള്‍ അച്ഛന്‍ അവനോട് പറഞ്ഞു. അവന്‍ സ്റ്റാഫിനൊക്കെ ഡെയ്‌ലി മെയിലയക്കുകയും വിളിക്കുകയും ചെയ്യുമായിരുന്നു. എന്തെങ്കിലും പ്രതീക്ഷയുണ്ടോ പോസിറ്റീവായൊരു പ്രതികരണമുണ്ടാകുമോ എന്നറിയാന്‍. എനിക്കും മെയില്‍ അയക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ വീണ്ടും ലവ് ലെറ്റര്‍ എന്നാകും.

ഇന്നൊക്കെ ആരെങ്കിലും ലവ് ലെറ്റര്‍ തന്നിരുന്നുവെങ്കില്‍ സന്തോഷിച്ചേനെ. വീട്ടുകാര്‍ ഇഷ്ടമുള്ളയാളെ നോക്കിക്കോളൂ എന്ന് പറഞ്ഞ അന്നു മുതല്‍ ദാരിദ്രമാണ്. പിന്നെ ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കില്ല. അതൊക്കെ തന്നിട്ടുണ്ട്. ഇനി ഇഷ്ടമുള്ളയാളെ നോക്കിക്കോ എന്ന്. പക്ഷെ ഒരാളെ പോലും കിട്ടില്ലെന്നും തമാശരൂപേണ നിമിത പറയുന്നുണ്ട്. പിന്നാലെ ഇപ്പോഴും മെസേജ് അയക്കുന്നവരെക്കുറിച്ചും താരം പറയുകയാണ്.

ഐ ലവ് യു മോളൂ ഉമ്മ ഉമ്മ ഉമ്മ


മെസേജ് അയക്കുന്നവരുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ്. അമ്പത് വയസുള്ള ചേട്ടനായിരിക്കും. ഐ ലവ് യു മോളൂ ഉമ്മ ഉമ്മ ഉമ്മ എന്നായിരിക്കും മെസേജ്. ഫോട്ടോയ്ക്ക് താഴെ കമന്റ്, യു ആര്‍ മൈ ഡ്രീം ഗേള്‍, മൈ സോള്‍ ഉമ്മ ഉമ്മ ഉമ്മ എന്ന്. ഞാന്‍ ഈ ചേട്ടന്റെ പ്രൊഫൈല്‍ കയറി നോക്കിയപ്പോള്‍ ചേട്ടനും ചേട്ടന്റെ കൊച്ചുമക്കളും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ.

സ്‌നേഹത്തോടെ

കഴിഞ്ഞ ദിവസം മറ്റൊരു സംഭവമുണ്ടായി. അതു പക്ഷെ സ്‌നേഹത്തോടെയാണ്. ഒരു കുട്ടി സമ്മര്‍ കഫേയില്‍ വന്നു. എനിക്ക് വരണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. ഭയങ്കര സന്തോഷമായി ഞാനൊന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചു. തൊട്ടോയെന്ന് പറഞ്ഞ് കൈ നീട്ടിയപ്പോള്‍ ഈ കുട്ടി തൊട്ടു. തൊട്ടതും ഇഷ് ഹാ... എന്ന്. ഞാന്‍ എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നുവെന്നും ഞാനൊന്ന് ഷെയ്ക്ക് ഹാന്‍ഡ് തന്നോട്ടെയെന്നും ചോദിച്ചു. ആ തന്നോയെന്ന് പറഞ്ഞപ്പോള്‍ ഷെയ്ക്ക് ഹാന്‍ഡ് തന്നു. എന്നിട്ടും ഇഷ് ഹാ എന്ന് കാണിച്ചുവെന്നാണ് നമിത പറയുന്നത്.

അതേസമയം ഈശോയാണ് നമിതയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് നമിതയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X