Don't Miss!
- News
ജവാന്റെ വില കൂട്ടില്ല; വില വർധിപ്പിക്കാനുള്ള ശുപാർശ തള്ളി സര്‍ക്കാര്‍
- Sports
IND vs NZ 2023: ഇന്ത്യയുടെ 2 പേര് ഫ്ളോപ്പ്! ഇതാ രണ്ടാമങ്കത്തിലെ ഹിറ്റുകളും ഫ്ളോപ്പുകളും
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
എന്താ സിനിമ ഇല്ലേ, ഒരുപാട് പേര് കുത്തി ചോദിക്കാറുണ്ട്! ഇടവേളയെക്കുറിച്ച് നമിത പ്രമോദ്
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായിട്ടായിരുന്നു നമിതയുടെ അഭിനയത്തിലെ തുടക്കം. പരമ്പരകളിലൂടെ ജനപ്രീയായി മാറിയ നമിത പ്രമോദ് പിന്നാലെ സിനിമയിലെത്തുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ മുന്‍നിര നായികയായി മാറാനും നമിത പ്രമോദിന് സാധിച്ചു. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ നിറ സാന്നിധ്യമായി മാറുകയായിരുന്നു നമിത പ്രമോദ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നമിത. ഇപ്പോഴിതാ ആ ചെറിയ ഇടവേളയ്ക്ക് ശേഷം നമിത പ്രമോദ് മടങ്ങിയെത്തുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായ ഈശോ എന്ന ചിത്രത്തിലൂടെയാണ് നമിതയുടെ തിരിച്ചുവരവ്. ഇതിന് മുന്നോടിയായി നല്കിയ അഭിമുഖത്തില്‍ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ നമിത പ്രമോദ് മനസ് തുറന്നിരിക്കുകയാണ്.

ഈശോ ഒക്ടോബര്‍ അഞ്ചിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇതിന് മുന്നോടിയായി വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയായിരുന്നു നമിത പ്രമോദ്. 2020 ല്‍ പുറത്തിറങ്ങിയ അല്‍ മല്ലുവായിരുന്നു നമിതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ രണ്ട് വര്‍ഷത്തെ ഇടവേളയെക്കുറിച്ചും ആ സമയത്ത് പലരും പറഞ്ഞ വാക്കുകളുമൊക്കെയാണ് നമിത പങ്കുവെക്കുന്നത്.
താന്‍ ഒരിക്കലും ഒരു ബോണ്‍ ആക്ടറല്ലെന്നാണ് നമിത സ്വയം വിലയിരുത്തുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത രണ്ട് വര്‍ഷത്തെ ഫേസാണ് ഏറ്റവും കൂടുതല്‍ എന്ജോയ് ചെയ്തതെന്നും നമിത പറയുന്നുണ്ട്. കാരണമായി താരം പറയുന്നത്, ഈ സമയത്ത് തന്നെ സ്വയം ഡെവലപ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''സിനിമയില്‍ വന്നെന്ന് കരുതി ഞാന്‍ ഒരിക്കലും ഒരു 'ബോണ്‍ ആക്ടറെ'ന്ന് ലേബല്‍ ചെയ്യാന്‍ പറ്റുന്ന ആളല്ല. ഒരുപാട് തെറ്റുകള്‍ വരുത്തി മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന ആളാണ്. ട്രാഫിക് ചെയ്ത സമയത്ത് എനിക്ക് 13 വയസേ ഉള്ളൂ. സിനിമയിലെ ജേര്‍ണി എന്ന് പറയുന്നത് എനിക്ക് സ്കൂളിങ് ഫേസ് പോലെ തന്നെയാണ്. ഒന്നുമറിയാത്തതില്‍ നിന്നാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ച്ചയും താഴ്ചയുമൊക്കെ ഈ യാത്രയില്‍ ഞാന്‍ കണ്ടിട്ടുണ്ട്'' എന്നാണ് നമിത പറയുന്നത്.
അതേസമയം, പുതിയ സിനിമയായ ഈശോയുടെ ഈ ഫേസ് മുതല്‍ പേഴ്സണലി തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഈശോ കഴിഞ്ഞ് ഒരു ആറേഴ് സിനിമ ചെയ്തുവെന്നും താരം പറയുന്നു. അല്‍ മല്ലു കഴിഞ്ഞ് ഒരു രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്തിരുന്നു. ആ രണ്ട് വര്‍ഷത്തെ ഫേസാണ് ഏറ്റവും കൂടുതല്‍ എന്ജോയ് ചെയ്തത്. എന്നാല്‍ ഈ കാലത്ത് എന്താ സിനിമ ചെയ്യാത്തതെന്ന് ഒരുപാട് ആളുകള്‍ ചോദിക്കുമായിരുന്നുവെന്നാണ് നമിത പറയുന്നത്.

എന്താ സിനിമ ഇല്ലേ, സിനിമ ചെയ്യുന്നില്ലേ, എന്ന് ഒരുപാട് പേര് കുത്തി ചോദിക്കാറുണ്ട്. പക്ഷെ ഞാന്‍ അതൊന്നും കെയര്‍ ചെയ്യാതെ, ഒട്ടും ശ്രദ്ധിക്കാതെ എന്നെ ഡവലപ് ചെയ്തുകൊണ്ടിരുന്ന ഒരു ഘട്ടമായിരുന്നു ഈ രണ്ട് വര്‍ഷമെന്നാണ് നമിത വ്യക്തമാക്കുന്നത്. സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു എന്നാണ് തോന്നുന്നത്. ഇത്ര സിനിമകള്‍ ചെയ്യണം എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്ര സിനിമകള്‍ ചെയ്തിരിക്കും എന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും അങ്ങനെ ആഗ്രഹിക്കുന്ന ആളല്ലെന്നും നമിത വ്യക്തമാക്കുന്നുണ്ട്.

കാറ്റ് പോലെ എപ്പോഴും ഇവിടെ ഉണ്ടാകണം, പക്ഷെ നല്ലനല്ല സിനിമകകളുടെ ഭാഗമായിക്കൊണ്ട്. ഇപ്പൊ എനിക്ക് 26 വയസായി. ഈ പ്രായമാണ് എന്റെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുളായ ഫേസായി എനിക്ക് തോന്നുന്നതെന്നും നമിത അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഒക്ടോബര്‍ അഞ്ചിന് ഈശോ തീയേറ്ററിലേക്ക് എത്തും. നേരത്തെ തന്നെ വിവാദത്തിന്റെ പേരില്‍ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു ചിത്രം. ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
-
ഭര്‍ത്താവ് ഹിന്ദി നായകനെ പോലെ പെരുമാറി; തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ച നിക്കിനെ കുറിച്ച് പ്രിയങ്ക ചോപ്ര
-
വെളുക്കാന്‍ വേണ്ടി എന്ത് സ്കീന് ട്രീറ്റ്മെന്റാ ചെയ്ത്? തുറന്നു പറച്ചിലുമായി നമിത പ്രമോദ്
-
'ബാല എന്നെ കൊല്ലാൻ തോക്കൊക്കെ വാങ്ങി വെച്ചു! ഉണ്ണിയെ സപ്പോർട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ ഇട്ടത്': ടിനി ടോം