പറയുന്നത് കേട്ടാ തോന്നും മീനാക്ഷിയെ വളര്‍ത്തികൊണ്ട് വരുന്നത് ഞാന്‍ ആണെന്ന്! കുടുംബത്തോട് ചോദിക്കെന്ന് നമിത

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നമിത പ്രമോദ്. ബാലതാരമായിട്ടായിരുന്നു നമിതയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. സീരിയില്‍ രംഗത്ത് ശ്രദ്ധ നേടിയ ശേഷമാണ് നമിത സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു നമിത. ഇപ്പോഴിതാ അഭിനയത്തിന് പുറമെ തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നമിത പ്രമോദ്.

സ്വന്തമായൊരു ബിസിനസ് ആരംഭിച്ചിരിക്കുകയാണ് നമിത പ്രമോദ്. സമ്മര്‍ ടൗണ്‍ എന്ന പേരില്‍ കഫേ ആരംഭിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ കഫേയുടെ ഉദ്ഘാടനം നടന്നത്. എറണാകുളം പനമ്പള്ളി നഗറിലാണ് താരത്തിന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴിതാ തന്റെ സംരംഭത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെക്കുകയാണ് നമിത. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഹോട്ടല്‍ ബിസിനസ്സിലേക്ക്

താന്‍ ഒരിക്കലും ഹോട്ടല്‍ ബിസിനസ്സിലേക്ക് വരുമെന്ന് കരുതിയില്ലെന്നാണ് നമിത പറയുന്നത്. സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും നമിത പറയുന്നുണ്ട്. ബിസിനസ് തനിക്ക് ഇഷ്ടമുള്ള മേഖളയാണെന്നാണ് നമിത പറയുന്നത്.

''സിനിമ ചെയ്യുന്ന ആള് എന്നതിലുപരി, എന്റെ ജീവിതത്തില്‍ എനിക്ക് ഇഷ്ടമുള്ള എല്ലാം ചെയ്യുന്ന ഒരാള്‍ എന്ന രീതിയില്‍ എന്നെ പ്‌ളേസ് ചെയ്യാന്‍ ആണ് എനിക്ക് ഇഷ്ടം. എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉള്ള കാര്യം ആയിരുന്നു കഫെ. അത് എന്റെ 26 ആം വയസ്സില്‍ ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഭാഗ്യം. എല്ലാ ആളുകള്‍ക്കും വരാന്‍ കഴിയുന്ന രീതിയിലാണ് കഫെയില്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. എല്ലാവര്‍ക്കും അഫോര്‍ഡബിള്‍ പ്രൈസ് ആണ്'' എന്നാണ് താരം പറയുന്നത്. നമിതയുടെ കഫേയുടെ ഉദ്ഘാടനത്തിന് മലയാള സിനിമയിലെ താരങ്ങളുമെത്തിയിരുന്നു.

 മമ്മൂട്ടി

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും നമിതയുടെ കഫേയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഫേയില്‍ മമ്മൂട്ടി വന്നതിനെക്കുറിച്ചും നമിത സംസാരിക്കുന്നുണ്ട്.

''ഉദ്ഘാടനത്തിന് എല്ലാം ഗേള്‍സ് ആയിരുന്നു. എന്റെ മിക്ക സുഹൃത്തുക്കളും വന്നിരുന്നു. അതിന്റെ ഭാഗമായി മമ്മുക്കയ്ക്ക് ഒരു മെസേജ് അയച്ചിരുന്നു., വോയിസ് മെസേജ് ആണ് അയക്കുന്നത്. മമ്മുക്ക ഞാന്‍ ഇത് ചെയ്യാന്‍ പോകുകയാണ്. മമ്മുക്ക എന്നെങ്കിലും ഒരു ദിവസം വരണം എന്നൊക്കെയാണ് മെസേജ് അയക്കുന്നത്. പുള്ളി ഉടനെ എനിക്ക് റിപ്ലൈ മെസേജ് തന്നു. നമ്മളെ പ്രമോട്ട് ചെയ്യുന്ന രീതിയില്‍ ആണ് അദ്ദേഹം അത് അയച്ചു തരുന്നത്. ഉറപ്പായും ഞാന്‍ വരാം എന്നും അദ്ദേഹം പറയുകയുണ്ടായി'' എന്നാണ് നമിത പറയുന്നത്.

കിട്ടിയ ഡ്രസ്സ് എടുത്തിട്ടിട്ടാണ് ഓടുന്നത്

എന്നാല്‍ മമ്മൂട്ടി വരുമെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും താരം പറയുന്നുണ്ട്. ''ഞാന്‍ ജോര്‍ജ് അങ്കിളിനെ വിളിച്ചു കാര്യങ്ങള്‍ തിരക്കിയിരുന്നു. പക്ഷെ വരും എന്ന് പ്രതീക്ഷിച്ചില്ല. അന്ന് ഉദ്ഘാടനം ഒക്കെ കഴിഞ്ഞു ഞാന്‍ വീട്ടില്‍ പോയി കിടന്ന് ഉറങ്ങി. ആകെ ക്ഷീണിച്ചാണ് പോകുന്നത് തന്നെ. ഉറങ്ങുന്ന സമയത്ത് പിഷു ചേട്ടന്‍ എന്നെ വിളിച്ചു, മമ്മുക്ക വരും എന്ന് പറഞ്ഞു. കിട്ടിയ ഡ്രസ്സ് എടുത്തിട്ടിട്ടാണ് ഓടുന്നത്. ഞാന്‍ ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം വരും എന്ന്. അദ്ദേഹത്തിന് എന്റെ ഷോപ്പില്‍ വരണ്ട ഒരു കാര്യവും ഇല്ല, അദ്ദേഹം വന്നപ്പോള്‍ എനിക്ക് ലോട്ടറി അടിച്ച പോലെ ആയിരുന്നു. ഞാന്‍ അത് അദ്ദേഹത്തിനോട് പറയുകയുണ്ടായി'' എന്നാണ് താരം പറയുന്നത്.

ലാലേട്ടനെയും വിളിച്ചിട്ടുണ്ട്


അതേസമയം കഫേയിലേക്ക് ലാലേട്ടനെയും വിളിച്ചിട്ടുണ്ട്. പക്ഷെ മമ്മുക്ക ഇത്ര വേഗം വരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും നമിത പറയുന്നുണ്ട്. മമ്മൂട്ടിയുടെ സ്വഭാവത്തെക്കുറിച്ചും ആളുകള്‍ക്കുള്ള ധാരണയെക്കുറിച്ചുമൊക്കെ നമിത സംസാരിക്കുന്നുണ്ട്. മമ്മുക്ക ഭയങ്കര സീരിയസ് ആണ് എന്ന് കരുതും പക്ഷെ ആള് സൂപ്പര്‍ കൂള്‍ ആണ് എന്നാണ് നമിത അഭിപ്രായപ്പെടുന്നത്. പിന്നാലെ തന്റെ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

?'അമ്മയുടെ ഒരു ഷോയുടെ സമയത്ത് ഞാന്‍ പുള്ളിയെ ഇങ്ങനെ നോക്കുന്നുണ്ട്. അപ്പോള്‍ എന്നെ അടുത്തേക്ക് വിളിച്ചു, അടുത്ത് വന്നിരിക്കാന്‍ പറഞ്ഞു. ഞാന്‍ അപ്പോഴാണ് അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് പേടിയാണ് എന്ന്. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു ഞാന്‍ എന്താ പിടിച്ചു തിന്നുമോ എന്ന്'' എന്നാണ് നമിത പറയുന്നത്. നമിതയുടെ കഫേയുടെ ഉദ്ഘാടനത്തിന് നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുമെത്തിയിരുന്നു. മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനും നമിത മറുപടി നല്‍കുന്നുണ്ട്.

മീനാക്ഷി

മീനാക്ഷി അന്ന് സംസാരിക്കാതെ ഇരുന്നതിനെകുറിച്ചും നമിത പറയുന്നുണ്ട്. എന്നെങ്കിലും സിനിമയിലേക്ക് എത്തുമോ എന്ന് താന്‍ പുള്ളിക്കാരിയോട് ചോദിച്ചിട്ടില്ല. ഈ പറയുന്നത് കേട്ടാല്‍ അവളെ വളര്‍ത്തികൊണ്ട് വരുന്നത് ഞാന്‍ ആണെന്ന് തോന്നുമല്ലോ, നിങ്ങള്‍ക്ക് വേണം എങ്കില്‍ ആ കുടുംബത്തോട് ചോദിക്കൂ എന്നാണ് നമിത പറയുന്നത്. വളരെ അടുത്ത സുഹൃത്തുക്കളാണ് നമിതയും മീനാക്ഷിയും. സോഷ്യല്‍ മീഡിയയിലും ഇരുവരുടേയും സൗഹൃദം കാണാന്‍ സാധിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X