നമ്മളിലെ നായിക ഇപ്പോൾ എന്തു ചെയ്യുന്നു? താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായി
"എൻകരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ"- ഈ ഒരു പാട്ടു മതി രേണുക മേനോൻ എന്ന നായികയെ ഓർത്തെടുക്കാൻ. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് രേണുക മേനോൻ. വളരെ കുറഞ്ഞ കാലത്തിനുള്ളിൽ വിജയ- പരാജയ ചിത്രങ്ങളുടെ ഭാഗമായ രേണുക മേനോൻ 2006 നു ശേഷം സിനിമയിൽ നിന്നും പൂർമായും വിട്ടു നിന്നു. ലൈംലൈറ്റിൽ നിന്ന താരം വിവാഹത്തോടെ പെട്ടെന്നാണ് അപ്രത്യക്ഷമായത്.
എന്നാൽ സോഷ്യൽമീഡിയയിലൂടെ താരം ഇപ്പോൾ സജീവമാണ്. അഭിനയം വിട്ടെങ്കിലും നൃത്തവും പാചകവുമായി രേണുക മേനോൻ തിരക്കിലാണ്. അതിനിടെ കുച്ചിപ്പുടി അരങ്ങേറ്റം ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുകയാണ് താരം. കണ്ണൂർ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വെച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലെ ചിത്രത്തിൽ ഭർത്താവും രണ്ട് മക്കളുമുണ്ട്.

അമ്മക്കൊപ്പം മകളും കുച്ചിപ്പുടി വേഷത്തിലാണ്. ഇരുവരും ഒരുമിച്ചാണ് അരങ്ങേറ്റം ചെയ്തത് എന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. അമ്മയെ പോലെ മകളും നൃത്തകലയിൽ മിടുക്കിയാണ്. താരം പങ്കു വെച്ച വീഡിയോയിൽ ഇരുവരും ചേർന്ന് ചുവട് വെക്കുന്നതും കാണാൻ സാധിക്കും.
ചിത്രങ്ങളും വീഡിയോയും ഇതിനോടകം ശ്രദ്ധ നേടി. നിരവധി ആളുകളാണ് ചിത്രത്തിനു താഴെ കമന്റിടുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല, ഇപ്പോഴും അതീവ സുന്ദരിയാണെന്നുമാണ് കമന്റുകൾ വരുന്നത്. നമ്മൾ സിനിമയിൽ കണ്ടപ്പോലെ തന്നെയുണ്ട്, ഇപ്പോഴും ചെറുപ്പമാണല്ലോ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.
മലയാളത്തിലൂടെയാണ് രേണുക മേനോൻ തന്റെ സിനിമാ ജീവിതെ തുടങ്ങിയത്. എന്നാൽ പിന്നീട് തമിഴിലും തെലുഗിലും മികച്ച സിനിമകൾ ലഭിച്ചു. തമിഴിൽ 2006ൽ ഇറങ്ങിയ കലാപ കാഥലൻ എന്ന ചിത്രം മനോഹരമായ പ്രണയ കഥയായിരുന്നു. അതിലെ അൻബരസി എന്ന കഥാപാത്രം ഇന്നും പലരുടെയും ഫേവറൈറ്റ് ലിസ്റ്റിൽ ഉണ്ടാവും.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമ ചെയ്യുന്നത്. "മായാമോഹിതചന്ദ്രൻ" എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാൽ പല കാരണങ്ങളാൽ സിനിമ റിലീസായില്ല. ആ സമയത്ത് ചെയ്ത സിനിമയാണ് കമൽ സംവിധാനം ചെയ്ത നമ്മൾ. ചുരുളൻ മുടിയുള്ള ആ പെൺകുട്ടിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വന്ന മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വർഗം, പതാക തുടങ്ങിയ ചിത്രങ്ങളും എടുത്തു പറയേണ്ടത് തന്നെ. മൂന്ന് ഭാഷയിലുമായി 11 ചിത്രങ്ങളേ ചെയ്തുവെങ്കിലും സുരേഷ് ഗോപി, പൃഥ്വിരാജ്, ആര്യ, ജയം രവി തുടങ്ങി എല്ലാ മുൻ നിര നായകൻമാരോടൊപ്പമായിരുന്നു അഭിനയിച്ചത്.
ഭർത്താവിനും മക്കൾക്കുമൊപ്പം പതിനെട്ട് വർഷമായി താരം കാലിഫോർണിയയിൽ സ്ഥിരതാമസമാണ്. സോഫ്റ്റ് വെയർ എഞ്ചിനീയറായ സൂരജ് മേനോനാണ് ഭർത്താവ്. ഇരുവർക്കും സ്വാതി, അനിഖ എന്നീ രണ്ട് പെൺമക്കളുമുണ്ട്. ഡാൻസ് വീഡിയോകൾക്കൊപ്പം പാചക വീഡിയോകളും സോഷ്യൽ മീഡിയ വഴി താരം പങ്കു വെക്കാറുണ്ട്.


Click it and Unblock the Notifications











