twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാട് മേച്ച് നടന്ന ഞാനിന്ന് എല്ലാ രാജ്യമക്കളുടെയും മനസിലുണ്ട്, പാട്ടുപാടി സന്തോഷമായി ജീവിച്ചു പോകണം: നഞ്ചിയമ്മ

    |

    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലാകാത്ത എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗായികയാണ് നഞ്ചിയമ്മ. അട്ടപ്പാടിയിലെ ഗോത്ര സമൂഹത്തിൽ നിന്ന് വരുന്ന കലാകാരി ഇന്ന് ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ്. കഴിഞ്ഞ മാസം അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരമാണ് നഞ്ചിയമ്മയെ തേടിയെത്തിയത്.

    ദേശീയ പുരസ്‌കാരം ലഭിച്ചതോടെ ദേശീയ തലത്തിൽ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു നഞ്ചിയമ്മ. ഇപ്പോഴിതാ, ദേശീയ അവാർഡിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസു തുറക്കുകയാണ് നഞ്ചിയമ്മ. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഫ്രീഡം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നഞ്ചിയമ്മ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളെ കുറിച്ച് പറഞ്ഞത്.

    'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ

    ദേശീയ അവാർഡ് ഏറെ സന്തോഷമുണ്ടാക്കി

    'ദേശീയ അവാർഡ് ഏറെ സന്തോഷമുണ്ടാക്കി. മാട് മേച്ച് നടന്ന ഞാനിപ്പോൾ എല്ലാ രാജ്യമക്കളുടെയും മനസ്സിലുണ്ട്. നിങ്ങളെല്ലാവരും എന്റെ മനസ്സിലും. അട്ടപ്പാടിയിൽ കഴിഞ്ഞ എനിക്ക് എല്ലാ നാടും കാണാൻ ഭാഗ്യം ലഭിച്ചു.' ദേശീയ അവാർഡിന് ശേഷം തനിക്ക് ലഭിക്കുന്ന സ്വീകാര്യങ്ങളിലുള്ള സന്തോഷം പങ്കുവച്ച് നഞ്ചിയമ്മ പറഞ്ഞു.

    ഇനിയും പാട്ടുപാടി, എല്ലാവരെയും കണ്ട്, സംസാരിച്ച് സന്തോഷത്തോടെ ജീവിച്ചു പോകണം എന്നാണ് ആഗ്രഹമെന്നും നഞ്ചിയമ്മ പറഞ്ഞു. നാട്ടിലെ പാട്ടിനെ വിടരുതെന്ന് എല്ലാവരും പറയുന്നുണ്ട്. അത് അനുസരിച്ച് ഇനിയും നാടൻപാട്ടുകൾ പാടും. ഞാൻ 13 -ാം വയസ്സിൽ നാടൻ പാട്ടുകൾ പാടാൻ തുടങ്ങിയതാണ്. മൂന്ന് പാട്ടുകൾ പുതുതായി എഴുതിയിട്ടുണ്ട്. പുറത്തുവന്നിട്ടില്ലെന്നും അവർ പറഞ്ഞു.

    നിർബന്ധിക്കുന്നുണ്ട്, ഇപ്പോൾ ഞാനാണ് അമ്മയോട് പറയുന്നത്, അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിൽ റിതു മന്ത്രനിർബന്ധിക്കുന്നുണ്ട്, ഇപ്പോൾ ഞാനാണ് അമ്മയോട് പറയുന്നത്, അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിൽ റിതു മന്ത്ര

    സിനിമാ കൊട്ടയിൽ പോയി സിനിമ കാണൽ പതിവില്ലെന്നായിരുന്നു മറുപടി

    പുതിയ സിനിമകൾ ഒക്കെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ സിനിമാ കൊട്ടയിൽ പോയി സിനിമ കാണൽ പതിവില്ലെന്നായിരുന്നു മറുപടി. പണ്ട് അയ്യപ്പനും കോശിയും കാണാൻ നാട്ടിൽ ടിക്കറ്റ് കിട്ടാതിരുന്നതും നഞ്ചിയമ്മ പങ്കുവച്ചു. 'അയ്യപ്പനും കോശിയും കാണാൻ നാട്ടിലെ സിനിമാ കൊട്ടയിൽ മൂന്നുദിവസം പോയി. ടിക്കറ്റ് കിട്ടിയില്ല. പിന്നീട് കല്ലടിക്കോട് കൊട്ടകയിൽ പോയാണ് ആ സിനിമ കണ്ടത്.'

    ഇഷ്ടമുള്ള നടനും ഗായകനും ആരാണെന്ന് ചോദിച്ചപ്പോൾ എല്ലാവരെയും ഇഷ്ടമാണ് എല്ലാവരും എന്റെ സാറന്മാരാണ് എന്നായിരുന്നു നഞ്ചിയമ്മയുടെ നിഷ്കളങ്കമായ മറുപടി. എം ജി ആറിന്റെയും ജയലളിതയുടെയും സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.

     'എന്നെ കല്യാണം കഴിച്ചതാണ് വിധുച്ചേട്ടന്റെ ഏറ്റവും വലിയ ഭാ​ഗ്യമെന്ന് ഇടയ്ക്ക് ഞാൻ പറയും'; ദീപ്തി വിധു പ്രതാപ്! 'എന്നെ കല്യാണം കഴിച്ചതാണ് വിധുച്ചേട്ടന്റെ ഏറ്റവും വലിയ ഭാ​ഗ്യമെന്ന് ഇടയ്ക്ക് ഞാൻ പറയും'; ദീപ്തി വിധു പ്രതാപ്!

    ഒരിക്കലും മായാത്ത തന്റെ ചിരിയുടെ രഹസ്യവും നഞ്ചിയമ്മ പങ്കുവച്ചു

    ഒരിക്കലും മായാത്ത തന്റെ ചിരിയുടെ രഹസ്യവും നഞ്ചിയമ്മ പങ്കുവച്ചു. 'എനിക്ക് ആരോടും ദേഷ്യമില്ല. അതുകൊണ്ട് എപ്പോഴും ചിരിക്കാൻ കഴിയുന്നു.' എന്നായിരുന്നു പറഞ്ഞത്.

    അന്തരിച്ച സംവിധായകൻ സച്ചിയാണ് നഞ്ചിയമ്മയെ കണ്ടുപിടിച്ച് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. അയ്യപ്പനും കോശിയും സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ആയിരുന്നു ഇത്. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ നഞ്ചിയമ്മയുടെ ​കലകാത്ത എന്ന ​ഗാനവും നഞ്ചിയമ്മയും യുട്യൂബിലും സോഷ്യൽമീ‍ഡിയയിലും വൈറലായിരുന്നു.

    'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

    Recommended Video

    Suresh Gopi On Nanjiyamma: നഞ്ചിയമ്മയെ കുറിച്ച് സുരേഷ് ഗോപി പറയുന്നു
    പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നഞ്ചിയമ്മ സച്ചിയേ കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു

    പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നഞ്ചിയമ്മ സച്ചിയേ കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. 'സച്ചി സാർ കാരണം ഒരുപാട് അവാർഡുകൾ എനിക്ക് ലഭിച്ചു. അദ്ദേഹം കാരണം നാട് കാണാനും മക്കളെ കാണാനും ലോകം കാണാനും പറ്റി. കാണാത്ത സ്ഥലങ്ങൾ കാണാൻ പറ്റി. സച്ചി സാറാണ് എന്നെ പുറത്തേക്ക് കൊണ്ടുവന്നത്. പക്ഷെ അദ്ദേഹം പോയി... എന്നെ വിട്ട് പിരിഞ്ഞ് പോയി' നഞ്ചിയമ്മ പറഞ്ഞു.

    അയ്യപ്പനും കോശിയ്ക്കും ശേഷം രണ്ട് ചിത്രങ്ങളിൽ നഞ്ചിയമ്മ അഭിനയിച്ചിട്ടുണ്ട്. ആൽബങ്ങളിലും സിനിമയിലും ആയി മൂന്നോളം ഗാനങ്ങളും അവർ പാടി.

    Read more about: independence day
    English summary
    Nanjiyamma opens up about the changes in her life after receiving National film Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X