അഭിനയിക്കാന്‍ ചെന്നപ്പോള്‍ എനിക്ക് പകരം വേറൊരാള്‍, എന്നോട് കാണിച്ചത് വഞ്ചന; തുറന്നടിച്ച് നരേന്‍

സിനിമാ പ്രേമികളുടെ പ്രിയങ്കരനാണ് നരേന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നരേന്‍ പിന്നീട് തമിഴിലും മുന്‍ നിര താരമായി മാറുകയായിരുന്നു. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം നരേന്‍ കയ്യടി നേടിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഈയ്യടുത്താണ് നരേന്‍ തിരികെ വന്നത്. മലയാളത്തിലും തമിഴിലും വലിയ വിജയങ്ങളായി മാറിയ സിനിമകളില്‍ സാന്നിധ്യം അറിയിക്കാന്‍ നരേന് സാധിച്ചിട്ടുണ്ട്. 2023 ല്‍ പുറത്തിറങ്ങിയ 2018 ലടക്കം നരേന്‍ കാഴച വച്ച പ്രകടനം കയ്യടി നേടിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ തനിക്ക് പോയ വര്‍ഷം കി്ട്ടിയൊരു മുട്ടന്‍ പണിയെക്കുറിച്ച് തുറന്ന് പറയുകയാണ് നരേന്‍. താന്‍ അറിയാതെ തന്നെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചാണ് നരേന്‍ പറയുന്നത്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്‍ മനസ് തുറന്നത്. ഈ വര്‍ഷം കിട്ടിയ പണി എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നരേന്‍.

Narain

കഴിഞ്ഞ വര്‍ഷം നല്ലൊരു പണി കിട്ടി. എല്ലാവര്‍ഷവും കിട്ടാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടൊരു സിനിമ. എല്ലാം സംസാരിച്ച് കമ്മിറ്റ് ചെയ്തതാണ്. പലവട്ടം സ്‌ക്രിപ്റ്റില്‍ ഇരുന്നു. ഡേറ്റ് തീരുമാനിച്ചു. അഡ്വാന്‍സ് വാങ്ങുന്നു. ഡേറ്റ് മാറുന്നു. പറഞ്ഞ ഡേറ്റില്‍ ഞാന്‍ 2018 ചെയ്യുകയായിരുന്നു. അങ്ങനെ ഡേറ്റ് മാറ്റി. ഞാന്‍ അവരെ അറിയിച്ചു. അത് ഞാന്‍ അവരെ അറിയിച്ചു. ഇന്ന സമയത്ത് എത്താമെന്ന്. ആ സമയത്ത് ഞാന്‍ എത്തിയപ്പോഴാണ് അറിയുന്നതെന്നാണ് നരേന്‍ പറയുന്നത്.

എന്നോട് പറയാതെ അവര്‍ വേറെ ആര്‍ട്ടിസ്റ്റിനെ വച്ച് പടം തുടങ്ങി. ഞാന്‍ അത്രയും ഇമോഷണലി ഇന്‍വോള്‍ഡ് ആയ സിനിമയായിരുന്നു. പുതിയ ടീമാണ് ചെയ്യുന്നത്. അത് വിശ്വാസ വഞ്ചനയാണ്. സംവിധായകന് എന്നോട് പറയാമായിരുന്നു, ചേട്ടാ പറഞ്ഞ ഡേറ്റിന് തന്നെ പടം തുടങ്ങണമെന്ന്. അങ്ങനെയെങ്കില്‍ ഞാന്‍ തന്നെ വേറെ ആര്‍ട്ടിസ്റ്റിനോട് പറഞ്ഞേനെ. അങ്ങനെ നല്ലൊരു പണി കിട്ടിയെന്നും നരേന്‍ പറയുന്നു.

അതേസമയം, പടം പകുതിയ്ക്ക് നിന്നു പോയെന്നാണ് നരേന്‍ പറയുന്നത്. എന്നാല്‍ അത് നടക്കട്ടെ. ചിലപ്പോള്‍ നടന്നേക്കാം. അതൊന്നും ഞാന്‍ നോക്കുന്നില്ലെന്നും പക്ഷെ ആ ചെയ്തത് മോശമായിപ്പോയെന്നുമാണ് നരേന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Narain

2018 ലൂടെയാണ് നരേന്‍ മലയാളത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു 2018. ക്വീന്‍ എലിസബത്താണ് നരേന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മീര ജാസ്മിന്‍ ആയിരുന്നു ചിത്രത്തിലെ നായിക. ആരാധകരുടെ പ്രിയപ്പെട്ട ജോഡി വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു ക്വീന്‍ എലിസബത്ത്.

നിരവധി സിനിമകളാണ് നരേന്റതായി അണിയറയിലുള്ളത്. ദേവാര, കുരല്‍ എന്നീ സിനിമകളാണ് നരേന്റതായി റിലീസ് കാത്തു നില്‍ക്കുന്നത്. പിന്നാലെ വിക്രം 2, കൈതി 2 അടക്കമുള്ള സിനിമകളും അണിയറയിലുണ്ട്. മലയാളത്തിലും കൂടുതല്‍ സജീവമായി മാറുകയാണ് നരേന്‍.

More from Filmibeat

Read more about: narain Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X