അതിശയിപ്പിച്ച് ആട്ടം; ബിഗ് ടിക്കറ്റ് സിനിമകളെ വീഴ്ത്തിയ 'കൊച്ചു സിനിമ'; മലയാളത്തിന് അഭിമാന നേട്ടം

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനമായി ആട്ടം. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയാണ് ആട്ടം മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ആനന്ദ് ഏകര്‍ഷിയാണ് ആട്ടത്തിന്റെ സംവിധാനം. അജിത്ത് ജോയ് ആയിരുന്നു സിനിമയുടെ നിര്‍മ്മാണം. 2022 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആട്ടം. മികച്ച സിനിമയ്ക്കുള്ളതിന് പുറമെ രണ്ട് പുരസ്‌കാരം കൂടി നേടിയിട്ടുണ്ട് ആട്ടം.

ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ് മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയ്ക്ക് തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള പുര്‌സകാരം ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ആട്ടം സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പുരസ്‌കാരമൊന്നും നേടാന്‍ സാധിക്കാതെ പോയ സിനിമ കൂടിയാണ് ആട്ടം.

national film awards

വളരെ ശക്തമായ മത്സരം നടന്നൊരു പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. കാന്താരയടക്കമുള്ള വലിയ സിനിമകളുമായി മത്സരിച്ചാണ് ആട്ടം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമ എന്ന നിലയില്‍ കൂടി വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ആട്ടത്തിന്റെ വിജയത്തിന് പ്രാധാന്യമുണ്ട്.

സറീന്‍ ഷാഹിബ് ആയിരുന്നു ആട്ടത്തിലെ നായിക. സറീന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഒരു നാടക സംഘത്തിന്റെ കഥയാണ് പറയുന്നത്. വിഖ്യാത ചിത്രം 12 ആംഗ്രി മെന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൂടിയൊരുക്കിയ സിനിമ ശക്തമായ രാഷ്ട്രീയം മുന്നോട്ടു വച്ച സിനിമയാണ്. നാടക പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ ബോക്‌സ് ഓഫീസിനേക്കാള്‍ വിജയം നേടിയത് ഒടിടി റിലീസിന് ശേഷമായിരുന്നു.

നേരത്തെ രാജ്യാന്തര പുര്‌സകാരങ്ങളും ആട്ടത്തിനെ തേടിയെത്തിയിരുന്നു. അതേസമയം, തരുണ്‍ മൂര്‍ത്തിയൊരുക്കിയ സൗദി വെള്ളക്കയും ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിന് അഭിമാനമായിട്ടുണ്ട്. മികച്ച മലയാള സിനിമായ സൗദി വെള്ളക്ക ബോബം ജയശ്രീയിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും നേടി. മാളികപ്പുറം സിനിമയിലെ ശ്രീപദ് ആണ് മികച്ച ബാലതാരം.

അതേസമയം ആട്ടത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ജനപ്രീയ സിനിമ കാന്താരയാണ്. ഊഞ്ചായ് എന്ന ചിത്രത്തിലൂടെ സൂരജ് ബര്‍ജാത്തിയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്. കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിടുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X