twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പലരും വരികയും പോവുകയും ചെയ്തു, പക്ഷേ, സച്ചി മാത്രം പോയില്ല; പ്രിയപ്പെട്ടവനെക്കുറിച്ച് ബിജു മേനോന്‍

    |

    കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങള്‍ ഇത്തവണയുണ്ട്. ഇതില്‍ ഏറിയ പങ്കും സ്വന്തമാക്കിയിരിക്കുന്നത് അയ്യപ്പനും കോശിയും എന്ന സിനിമയാണ്. മികച്ച സംവിധായകന്‍, സഹനടന്‍, ഗായിക, ആക്ഷന്‍ ഡയറക്ഷന്‍ എന്നീ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും എന്ന സിനിമ സ്വന്തമാക്കിയത്.

    Also Read: 'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്Also Read: 'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്

    അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയാണ് അയ്യപ്പനും കോശിയും. ചിത്രം ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അത് കാണാന്‍ സച്ചിയില്ലെന്ന സങ്കടം മികച്ച സഹനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ബിജു മേനോന്‍ നേരത്തെ പങ്കുവച്ചിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയ പൃഥ്വിരാജും ഈ വിഷമം പങ്കുവച്ചിരുന്നു.

    Biju Menon

    ഇപ്പോഴിതാ സച്ചിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ബിജു മേനോന്‍ മനസ് തുറന്നിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എങ്ങനെയാണ് സച്ചിയുമായുള്ള സൗഹൃദം തുടങ്ങിയതെന്ന് താരം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ''സച്ചിയുടെ ആദ്യ സിനിമയായ ചോക്ലേറ്റിന്റെ ജോലികള്‍ നടക്കുന്ന സമയത്ത്, എറണാകുളത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. സംവിധായകന്‍ ഷാഫിക്കൊപ്പമാണ് സച്ചി മുറിയിലേക്ക് കടന്നുവന്നത്. ഭക്ഷണം കഴിച്ചും തമാശ പറഞ്ഞും ഇരിക്കുന്നതിനിടയില്‍ സുഹൃത്തുക്കള്‍ പലരും വരികയും പോവുകയും ചെയ്തു. പക്ഷേ, സച്ചി മാത്രം പോയില്ല. അവന്‍ എന്നോടൊപ്പം ആ മുറിയില്‍ കിടന്നുറങ്ങി. അതായിരുന്നു തുടക്കം'' എന്നാണ് തന്റേയും സച്ചിയുടേയും സൗഹൃദം തുടങ്ങുന്നതിനെക്കുറിച്ച് ബിജു മേനോന്‍ പറയുന്നത്.

    പിന്നെ ഞങ്ങള്‍ ഒരുമിച്ച് പലയിടത്തും യാത്രകള്‍ പോയെന്നും അവന്‍ എഴുതിയ സിനികളിലേക്ക് എന്നെ വിളിച്ചു എന്നും ബിജു മേനോന്‍ പറയുന്നു. അങ്ങനെ അടുപ്പം വലുതായെന്നും താരം പറയുന്നു. സ്‌നേഹിച്ചാല്‍ ഹൃദയം തരുന്നവനായിരുന്നു സച്ചി എന്നാണ് സുഹൃത്തിനെക്കുറിച്ച് ബിജു മേനോന്‍ പറയുന്നത്. കള്ളത്തരങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രകൃതം. എന്തും വെട്ടിത്തുറന്നു പറയും. രാഷ്ട്രീയത്തിലും സാഹിത്യത്തിലുമൊക്കെ ശക്തമായ നിലപാടുള്ള വ്യക്തിയായിരുന്നു സച്ചിയെന്നും ബിജു മേനോന്‍ പറയുന്നു.

    കവിതകള്‍ എഴുതുകയും അതിമനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നുവെന്നും എത്രയോ രാത്രികള്‍ ഞങ്ങളുടെ സൗഹൃദസദസ്സുകളെ സച്ചി കാവ്യഭരിതമാക്കിയിരിക്കുന്നു എന്നും ബിജു മേനോന്‍ ഓര്‍ക്കുന്നു. അവന്‍ പോയത് വലിയൊരു ശൂന്യത തന്നെയാണെന്നും ബിജു മേനോന്‍ പറയുന്നുണ്ട്. ബിജു മേനോന്റെ ഭാര്യ സംയുക്താ വര്‍മയും മലയാളികളുടെ പ്രിയങ്കരിയാണ്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള നടി. തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ സംയുക്തയുടേയും മകന്റേയും പ്രതികരണം എന്തായിരുന്നുവെന്നും ബിജു മേനോന്‍ പറയുന്നുണ്ട്.

    ഈ രണ്ടു ചിത്രങ്ങളും അവര്‍ക്കും വളരെ ഇഷ്ടപ്പെട്ട പടങ്ങളായിരുന്നു. അവാര്‍ഡ് എന്തെങ്കിലും കിട്ടിയേക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു എന്നാണ് ബിജു മേനോന്‍ പറയുന്നു. കഥകളും കഥാപാത്രങ്ങളുമൊക്കെ സ്വീകരിക്കുന്നതിനു മുന്‍പ് ഞാന്‍ സംയുക്തയോട് പറയാറുണ്ടെന്നും താരം പറയുന്നു. അതേസമയം, മകന്‍ ദക്ഷ് എന്റെ സിനിമകളുടെ കാഴ്ചക്കാരനും വിമര്‍ശകനുമാണ്. അവന്റേതായ അഭിപ്രായങ്ങളൊക്കെ പറയും. പുതിയ ജനറേഷന്റെ താല്‍പര്യങ്ങളൊക്കെ ഞാന്‍ മനസിലാക്കുന്നത് അവനിലൂടെയാണെന്നാണ് ബിജു മേനോന്‍ വ്യക്തമാക്കുന്നത്.

    Read more about: biju menon
    English summary
    National Award Winner Biju Menon Recalls His Friendship With Sachy And Family's Reaction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X