രണ്ടുവർഷമായിട്ടും ജനങ്ങൾ ഹോമിനെ കുറിച്ച് സംസാരിക്കുന്നു, അവർ അവാർഡ് തന്നുകഴിഞ്ഞു; ഇത് അതിമധുരം: റോജിൻ

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കഴിയുമ്പോൾ മലയാള സിനിമയും അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ നിരവധി പുരസ്‌കാരങ്ങൾ ഇത്തവണയും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം അടക്കം എട്ട് ചിത്രങ്ങളാണ് മലയാളത്തിന് അഭിമാനമായി മാറിയത്. ഫീച്ചർ നോൺ ഫീച്ചർ വിഭാഗങ്ങളിലായി എട്ട് പുരസ്‌കാരങ്ങൾ മലയാള സിനിമ സ്വന്തമാക്കി.

അതിൽ രണ്ട് പുരസ്‌കാരങ്ങൾ നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശവും സ്വന്തമാക്കി. രാജ്യം കോവിഡ് പിടിയിലായ സമയത്ത് 2021 ഓഗസ്റ്റിലാണ് ഹോം റിലീസ് ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടി.

Rojin Thomas

കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് ചിത്രത്തെ തേടി ഇപ്പോൾ ദേശീയ പുരസ്കാരവും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു അതിമധുരമാണെന്നാണ് സംവിധായകൻ റോജിൻ തോമസ് പറയുന്നത്. പ്രേക്ഷകർ സിനിമയെ സ്വീകരിക്കുന്നതാണ് ഏറ്റവും വലിയ അവാർഡ് അത് കിട്ടിക്കഴിഞ്ഞു, ഇത് അതിമധുരമാണ്. കൂടുതൽ നന്നായി സിനിമകൾ ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം നൽകുന്നതെന്നും റോജിൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു റോജിന്റെ പ്രതികരണം.

'ഹോമിന് അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഹോം ഇറങ്ങിയിട്ട് രണ്ടുവർഷമായി ഇപ്പോഴും ജനങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. ദേശീയതലത്തിൽ അംഗീകാരം കിട്ടുന്നത് വലിയ കാര്യമാണ് അങ്ങനെ ഒരു അവാർഡ് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. ജനങ്ങൾ സിനിമ ഏറ്റെടുക്കുന്നതാണ് വലിയ അവാർഡ്. പിന്നെ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഏതൊരു ഫിലിം മേക്കറും പ്രതീക്ഷിക്കുമല്ലോ അതുപോലെ പ്രതീക്ഷിച്ചിരുന്നു',

'സിനിമയ്ക്ക് അംഗീകാരം ലഭിക്കുമ്പോൾ അത് സന്തോഷമാണ് കൂടുതൽ നന്നായി ചെയ്യാനുള്ള പ്രചോദനം ലഭിക്കും. സിനിമ ഏതെങ്കിലും രീതിയിൽ ശ്രദ്ധിക്കപ്പെടണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. എവിടെ പോയാലും ഹോമിന്റെ സംവിധായകൻ എന്ന് കേൾക്കുമ്പോൾ അവർക്ക് ആ സിനിമയെപ്പറ്റി കേട്ടിട്ടുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ അവാർഡ് അത്തരം അവാർഡ് ജനങ്ങൾ തന്നുകഴിഞ്ഞു. ഇത് അതിനു മുകളിൽ ഒരു അതിമധുരം കിട്ടിയതുപോലെ ആണ്. പുരസ്‌കാരം വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്', റോജിൻ തോമസ് പറഞ്ഞു.

Rojin Thomas

റോജിന്റെ മൂന്നാമത്തെ സിനിമയാണ് ഹോം. ഫിലിപ്‌സ് ആൻഡ് മങ്കി പെൻ എന്ന സിനിമയിലൂടെ ആയിരുന്നു റോജിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടാൻ റോജിന് സാധിച്ചിരുന്നു. മികച്ച കുട്ടികൾക്കുള്ള ചിത്രം എന്ന കാറ്റഗറിയിലാണ് പുരസ്‌കാരം ലഭിച്ചത്. അതെ വിഭാഗത്തിൽ സംവിധായകനുള്ള പുരസ്കാരവും റോജിൻ നേടിയിരുന്നു. ജോ ആൻഡ് ദി ബോയ് ആയിരുന്നു രണ്ടാമത്തെ ചിത്രം.

ഇന്ദ്രൻസിന് പുറമെ ശ്രീനാഥ് ഭാസി, നസ്ലെൻ കെ ഗഫൂർ, ദീപ തോമസ്, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരാണ് ഹോമിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇതിൽ മഞ്ജു പിള്ളയുടെ കഥാപാത്രവും കയ്യടി വാങ്ങി കൂട്ടിയിരുന്നു. വ്യത്യസ്ത മേക്കോവറിൽ, അമ്മ വേഷത്തിലാണ് മഞ്ജു പിള്ള ചിത്രത്തിൽ അഭിനയിച്ചത്.

More from Filmibeat

Read more about: national film awards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X