നമ്മുടെ കൂടെ അഭിനയിക്കാന്‍ വിളിച്ചാല്‍ നീ വരില്ല അല്ലേ? നവാസിനെ ഞെട്ടിച്ച് മമ്മൂട്ടിയുടെ പ്രതികരണം

സിനിമയെക്കുറിച്ചും അതില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം വളരെയധികം അപ്പ്‌ഡേറ്റഡ് ആയ നടനാണ് മമ്മൂട്ടി. എല്ലാ സിനിമകളും കാണുകയും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചവരെ പോലും ഓര്‍ത്തിരിക്കുകയും ചെയ്യും. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ നവാസ് വള്ളിക്കുന്നിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയെ നേരില്‍ കാണാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് നവാസ് പങ്കുവെക്കുന്നത്.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നവാസ് മമ്മൂട്ടിയെ കാണാന്‍ ചെല്ലുന്നത്. താന്‍ പരിചയപ്പെടുമ്പോള്‍ തന്നെ നവാസിനെ തനിക്കറിയാം എന്ന് മമ്മൂട്ടി പറയുകയായിരുന്നുവെന്നാണ് നവാസ് പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Navas vallikunnu

കേരള ക്രൈം ഫയല്‍ എന്ന എന്റെ വെബ് സീരീസ് സമയത്ത് കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ടിംഗിനായി മമ്മുക്ക മഹാരാജാസില്‍ ഉണ്ട് എന്നറിഞ്ഞപ്പോള്‍ ഒന്ന് കാണാനും പറ്റിയെങ്കില്‍ അടുത്തു പോയി പരിചയപ്പെടാനുമായി അങ്ങോട്ട് ചെന്നു.

അസീസ്‌ക്ക എന്നെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍, അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേര്‍ത്തു. അന്തം വിട്ട് നിന്ന എന്നോട് നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു
എന്ന് ചോദിച്ചു.

ഇന്ദ്രജിത്തല്ല, പ്രിത്ഥിരാജ് ആണെന്നും സിനിമ 'കുരുതി' ആണെന്നും ഞാന്‍ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ മമ്മുക്ക തന്നെ 'ഹലാല്‍ ലൗ സ്റ്റോറി'യെന്ന് പറഞ്ഞു.

ആ സിനിമയില്‍ കുറഞ്ഞ സീനില്‍ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രന്‍ ചേട്ടനുമായി കോമ്പിനേഷന്‍ സീനില്ലാത്തതിനാല്‍ ഞാനത് ഓര്‍ത്തതേയില്ല,
എങ്കിലും മമ്മുക്ക എന്നെ ഓര്‍ത്തെടുത്തു.
പിന്നെ, 'നമ്മുടെ കൂടെയൊന്നും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ നീ വരില്ല അല്ലേ' എന്ന് കൂടി ചോദിച്ചു. ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാല്‍ 'നേരറിയാന്‍ സി.ബി.ഐ' യില്‍ നിന്നും അവസാന നിമിഷം പിന്‍മാറേണ്ടി വന്നതും മമ്മുക്ക ഓര്‍ത്തിരുന്നു. ഇനിയെന്തു വേണമെനിക്ക്, ഇതിലും വലിയ പരിചയപ്പെടല്‍ വേറെ കാണുമോ?

ചില നേരങ്ങള്‍ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മള്‍ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും. ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാന്‍ അന്ന് ഉള്ളു നിറഞ്ഞ് തിരികെ മടങ്ങുമ്പോള്‍ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാന്‍ ഞാന്‍ പാടേ മറന്നു പോയിരുന്നു.

Navas vallikunnu

ഒരു വര്‍ഷത്തിനിപ്പുറം സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാന്‍ അറിയാതെടുത്ത വീഡിയോ കണ്ടപ്പോള്‍ പഴയ ഓര്‍മകള്‍ ഉള്ളില്‍ അറിയാതൊരു കുളിരായി പടരുന്നു. ലവ് യു മമ്മൂക്ക.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് നവാസ് സിനിമയിലെത്തുന്നത്. പിന്നാലെ വന്ന തമാശയിലെ പ്രകടനം കയ്യടി നേടി. തുടര്‍ന്ന് കുരുതിയിലെ പ്രകടനത്തിലൂടേയും നവാസ് പ്രശംസ നേടി. ശേഷം മൈക്കില്‍ ഫാത്തിമയാണ് നവസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X