For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവുമില്ല, ഭംഗിയുമില്ല, എന്നിട്ടും നീ ഈ നിലയിലെത്തി! നടിയുടെ വേദനിപ്പിച്ച വാക്കുകള്‍ ഓര്‍ത്ത് നവ്യ

  |

  ശക്തമായൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് നവ്യ നായര്‍. നാളെ പുറത്തിറങ്ങുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ തിരിച്ചെത്തുന്നത്. വികെ പ്രകാശ് ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തന്റെ തിരിച്ചുവരവിനെക്കുറിച്ചും മറ്റുമുള്ള നവ്യയുടെ വാക്കുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ചുള്ള നവ്യയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  'നായികയ്ക്ക് സ്ക്രീൻ സ്പേസ് കൂടിയാൽ ഈ​ഗോ വരുന്ന നടന്മാരാണ് ബോളിവുഡിൽ ഏറെയും'; കൃതി സനോൺ!

  ''ഞാന്‍ ഇരുണ്ട നിറമുള്ളയാളാണ്. ഒട്ടും ഫെയര്‍ ആയിട്ടുള്ള ആളല്ല. നമ്മളുടെ നാട്ടിലുള്ള കറുത്ത ആളാണ്, ഇരുണ്ട ആളാണെന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മറ്റ് നായികമാരൊക്കെ വരുന്നൊരു പൊതു ഇടത്തേക്ക് പോകുമ്പോള്‍ എനിക്ക് അപകര്‍ഷത തോന്നിയിരുന്നു. ഞാന്‍ അ്ത്രയും സുന്ദരിയല്ല. മറ്റുള്ളവരുടെ മുന്നില്‍ വരാന്‍ ചമ്മലായിരുന്നു. അതിനാല്‍ അങ്ങനെയുളള സ്ഥലങ്ങളില്‍ നിന്നും എന്റെ സാന്നിധ്യം എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമായിരുന്നു. ഷൂട്ടിംഗ് ആണെന്നോ മറ്റോ ഒക്കെ പറയുമായിരുന്നു. പോകാന്‍ പറ്റുന്ന പരിപാടികള്‍ ആണെങ്കില്‍ പോലും ഞാന്‍ ഭയങ്കരമായി ഒഴിവാക്കുമായിരുന്നു'' എന്നാണ് നവ്യ പറയുന്നത്.

  ''പിന്നെ ഞാന്‍ ഒരുപാട് മേക്കപ്പ് ഇട്ട് ഇത് മാച്ച് ചെയ്യാനും മറ്റുള്ളവരോട് മത്സരിക്കാനുമൊക്കെ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അത് മാറി. കാലഘട്ടം മാറിയപ്പോള്‍, ഇപ്പോഴത്തെ കു്ട്ടികളുടെ സമീപനം കാണുമ്പോള്‍ അവരില്‍ നിന്നും നമ്മള്‍ പഠിക്കുകയാണ്. കാലം മാറുമ്പോള്‍ നമ്മളുടെ സ്‌കിന്‍ ടോണിലോ കളറിലോ ഒന്നും ഒരു കാര്യമില്ല. നമ്മള്‍ വെളുത്തിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് മനസിലാകും. സോഷ്യല്‍ മീഡിയയിലും മറ്റും എന്നെ മോശമായി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സമയത്ത് എനിക്ക് നല്ല സങ്കടം തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആറ്റിട്യൂഡ് മാറി'' എന്നും വന്യ പറയുന്നു. പിന്നാലെ താന്‍ ഒരിക്കല്‍ നേരിട്ടൊരു ചോദ്യത്തെക്കുറിച്ചും നവ്യ മനസ് തുറക്കുന്നുണ്ട്.

  ''എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള വളരെ ഫെയര്‍ ആയിട്ടുള്ളൊരു നടിയുണ്ടായിരുന്നു. അവര്‍ സിനിമയില്‍ അത്രയും സജീവമായിട്ടില്ല. ഒരുദിവസം അവര്‍ എന്നോട് പറയുകയാണ്, നിന്നെ കാണാന്‍ അത്ര ഭംഗിയൊന്നുമില്ല, കളറുമില്ല. പക്ഷെ നീ സിനിമയില്‍ ഇത്രയൊക്കെ ആയി. പക്ഷെ എനിക്ക് അങ്ങനെ ആകാന്‍ പറ്റിയില്ലല്ലോ എന്ന്. എനിക്കത് വിഷമമായി. എന്റെ ഉള്ളില്‍ എനിക്ക് സൗന്ദര്യം ഇല്ല എന്ന തോന്നല്‍ എന്റെ ഉള്ളിലൊരു മുറിവാണുണ്ടാക്കിയത്. അത് പക്ഷെ പിന്നീട് പതുക്കെ പതുക്കെ മാറി. ഞാന്‍ കുറേക്കൂടി റിഫൈന്‍ഡ് ആയി. എന്റെ പ്രായം കൂടുന്നതിന് അനുസരിച്ച് എന്റെ കാഴ്ചപ്പാട് മാറി. ഇപ്പോള്‍ എനിക്ക് കുറേക്കൂടി ആത്മവിശ്വാസമുണ്ട്. മേക്കപ്പ് ഇടാതെ പോകാനുള്ള ആത്മവിശ്വാസം എനിക്കിന്നുണ്ട്'' എന്നാണ് നവ്യ പറയുന്നത്.

  വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലാമണിയായി മലയാള സിനിമയിലേക്ക് എത്തിയ നവ്യ രണ്ടാം വരവില്‍ ഒരുത്തീയില്‍ എത്തുന്നത് രാധാമണിയായിട്ടാണ്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്ന സാധാരണക്കാരിയാണ് ഒരുത്തീയിലെ വീട്ടമ്മയായ രാധാമണി. കെ.പി.എ.സി. ലളിത, വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ നവ്യയുടെ തിരിച്ചുവരവിനായി കാത്തു നില്‍ക്കുന്നത്. മഞ്ജു വാര്യര്‍ ആണ് തിരിച്ചുവരവിന് തനിക്ക് പ്രചോദനമായതെന്നായിരുന്നു നേരത്തെ നവ്യ പറഞ്ഞത്.

  Read more about: navya nair
  English summary
  Navya Nair About Having Inhibitions About Her Dark Skin And How She Gained Confidence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X