നവ്യയുടെ ആഘോഷങ്ങൾ നന്ദനത്തിൽ; സന്തോഷ് ഇത്തവണയും താരത്തിനൊപ്പമില്ല: രണ്ട് ഓണ സദ്യകൾ

സെലിബ്രിറ്റികളെല്ലാം അവരവരുടെ ഓണക്കാലം അത്രയും മനോഹരമാക്കിയിട്ടുണ്ട്. വേറിട്ട ഫോട്ടോഷൂട്ടുകളുമാണ് ഓരോരുത്തരും അവരുടെ ഓണ വിശേഷങ്ങൾ പങ്കു വെച്ചത്. ആ കൂട്ടത്തിൽ നവ്യ നായരുമുണ്ട്. എല്ലാവരേക്കാളും തിരക്കുള്ള അഭിനേത്രിയാണ് നവ്യ. അഭിനയം മാത്രമല്ല ഇപ്പോൾ നവ്യക്ക് ശ്രദ്ധിക്കാൻ ഉള്ളത്. ഡാൻസ് സ്കൂളിന്റെ നടത്തിപ്പ് നവ്യയുടെ കൈകളിൽ ഭദ്രമാണ്. ഒപ്പം റിയാലിറ്റി ഷോകളിലും ഇടക്കിടെ താരത്തിനെ കാണാറുണ്ട്. ഇത്തവണത്തെ ആഘോഷം തന്റെ സ്വന്തം വീടായ നന്ദനത്തിൽ വെച്ചായിരുന്നു.

ഇത്തവണയും നവ്യക്കൊപ്പം ഭർത്താവ് സന്തോഷ് മേനോൻ ഉണ്ടായിരുന്നില്ല. താൻ ജനിച്ചുവളർന്ന വീട്ടിൽ അമ്മയ്ക്കും പെങ്ങൾക്കും ഒപ്പം ആണ് സന്തോഷിന്റെ ഇത്തവണത്തെ ഓണം ആഘോഷിച്ചത്. ഏറെ വർഷങ്ങൾക്കു ശേഷം ബന്ധുക്കളെല്ലാം ഒത്തു ചേർന്ന സന്തോഷവും സന്തോഷ് പങ്കിട്ടിരുന്നു. നവ്യയും സന്തോഷും രണ്ടു വീട്ടിലായിട്ടാണ് ഓണം ആഘോഷിച്ചത്. വിദേശത്തായിരുന്ന നവ്യയുടെ അനുജനും ഓണം കൂടാൻ നേരത്തെ തന്നെ എത്തി.

Navya Nair and Santhosh Menon

ചങ്ങനാശ്ശേരി പെരുന്നയിൽ ആണ് സന്തോഷ് മേനോന്റെ വീട്. തനിക്ക് തന്റെ സ്വന്തം നാട് തന്നെയാണ് ഏറ്റവും വലുതെന്നു അടുത്തിടെ പങ്കുവച്ച ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞിരുന്നു. ബംഗ്ലാവുകൾ, കടൽക്കരയിൽ ഫ്ലാറ്റുകൾ ഒക്കെയുണ്ടെങ്കിലും പെരുന്നയിലെ വീട് ആണ് തന്റെ ഏറ്റവും വലിയ രാജാവ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് തന്നെ ഇത്തവണ ഓണാഘോഷവും പെരുന്നയിലെ വീട്ടിൽ വെച്ചായിരുന്നു. പെരുന്നയിലെ പൂയം ആഘോഷത്തിലെ നല്ല മുഹൂർത്തങ്ങളെല്ലാം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.

പൊതുവേ നവ്യയും ഭർത്താവ് സന്തോഷും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് പലപ്പോഴായി വാർത്ത വന്നിരുന്നു. അതെല്ലാം ദമ്പതികൾ നിഷേധിച്ചിരുന്നു. ആ സമയത്ത് മാത്രം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കിടാറുണ്ട്. ഇത്രയും വലിയ ആഘോഷങ്ങൾ നടന്നപ്പോൾ പോലും ഒരു ആഘോഷങ്ങളിലും നവ്യയും സന്തോഷും ഒരുമിച്ച് പങ്കെടുത്തിട്ടില്ല.

എന്നാൽ ഇരുവരും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല. നവ്യയെ കുറിച്ച് അമ്മായി അമ്മയ്ക്കും നാത്തൂനും നല്ല അഭിപ്രായമാണ്. ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു ഇത്. അങ്ങനെയാണ് മുതുകുളത്തു പോയി കുട്ടിയെ കണ്ടതും ഇഷ്ടപ്പെട്ടതും എന്നാണ് സന്തോഷിന്റെ അമ്മ മുൻപ് പറഞ്ഞിരുന്നത്. നവ്യയെ കല്യാണത്തിനു മുന്നേ തന്നെ അറിയാമായിരുന്നു എന്നാണ് സന്തോഷിന്റെ അമ്മ പറഞ്ഞത്. കണ്ട നാൾ മുതൽ ഇന്ന് വരെ ഞങ്ങളോടുള്ള മോളുടെ പെരുമാറ്റം ഒരേ പോലെയാണ്.

Navya Nair and Santhosh Menon

മോളുടെ ഡാൻസ് ടിവിയിൽ ആണേലും പല തവണ കണ്ടിട്ടുണ്ട്. അങ്ങനെ ആണ് മോളുടെ ആലോചന വന്നപ്പോൾ ഇഷ്ടപെട്ടതും കാണാൻ വേണ്ടി പോയതും എന്ന് അമ്മ പറഞ്ഞിരുന്നു. ആ വീഡിയോ ഇപ്പോൾ വൈറലാണ്. സിനിമയിൽ നിന്ന് ഏറെ കാലമായി നവ്യ നായർ വിട്ടു നിൽക്കുന്നു. സിനമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സന്തോഷുമായുള്ള വിവാഹം. വിവാഹത്തോടെ ചെറിയൊരു ഇടവേള എടുക്കേണ്ടി വന്നു. വീട്ടമ്മയായി ഒതുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു പരിധി കഴിഞ്ഞപ്പോൾ തനിക്ക് അത് സാധിച്ചിരുന്നില്ലെന്ന് നവ്യ തന്നെ പറഞ്ഞിട്ടുണ്ട്.

വിവാഹത്തിനു ശേഷമായിരുന്നു ദൃശ്യം സിനിമയുടെ കന്നട റീമേക്ക് ചെയ്തത്. അതിനു ശേഷം 2021 അതിന്റെ രണ്ടാം ഭാ​ഗത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മലയാളത്തിൽ ഒരുത്തീ, ജനകി ജാനേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇപ്പോൾ ഡാൻസ് ക്ലാസുമായി തിരക്കിലാണ് നവ്യ. വരാഹം എന്ന സിനിമയാണ് അടുത്ത റിലീസ്.

More from Filmibeat

Read more about: navya nair Onam 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X