ഫോട്ടോയെടുക്കുന്ന തിരക്കില്‍ എന്തോ ഒന്ന് മറന്നു! ഈ കുട്ടി ചേച്ചിയുടെ കസിനാണോ? നവ്യക്കെതിരെ സദാചാരവാദികള്‍

താരങ്ങളെ സംബന്ധിച്ച് തങ്ങള്‍ ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ ഇഷ്ടപ്പെടുന്നതും ഏറ്റെടുക്കുന്നതുമൊക്കെ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. തങ്ങളുടെ പ്രകടനത്തിനുള്ള അംഗീകാരമാണത്. സിനിമയിലെ കഥാപാത്രത്തോടുള്ള അതേ ഇഷ്ടം ആരാധകര്‍ അവതരിപ്പിച്ച താരത്തോടും കാണിക്കുന്നതൊക്കെ സാധാരണയാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ താരങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നതും കണ്ടിട്ടുണ്ട്.

ചില കഥാപാത്രങ്ങളിലൂടെ തങ്ങള്‍ നേടിയെടുത്ത ഇമേജ് കാരണം പിന്നീട് പുലിവാല് പിടിച്ച പല നടിമാരുമുണ്ട്. അവരെ ആ കഥാപാത്രമല്ലാതെ കാണാന്‍ പലപ്പോഴും ആരാധകര്‍ തയ്യാറാകില്ല. ഇതോടെ തങ്ങളുടെ യഥാര്‍ത്ഥ വശം പുറത്ത് കാണിക്കുമ്പോള്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെ നേരിടേണ്ടി വന്നവരായി ധാരാളം നടിമാരുണ്ട്. ഈയ്യടുത്ത് യുവ നടി ഗൗരി ജി കിഷനെതിരായ സൈബര്‍ ഇതിനൊരു ഉദാഹരണമാണ്.

Navya Nair

ഇപ്പോഴിതാ തന്റെ മോഡേണ്‍ ലുക്കിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് നടി നവ്യ നായര്‍. നവ്യ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശനവുമായി എത്തിയത്. ചിത്രങ്ങളില്‍ നവ്യ ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ഷര്‍ട്ടും ഷോര്‍ട്‌സുമാണ് നവ്യയുടെ വേഷം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കില്‍ എന്തോ ഒന്ന് മറന്നു, എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം, നവ്യ നായരെ പോലെ ഉണ്ട് ചേച്ചിയെ കാണാന്‍,
ഈ കുട്ടി ചേച്ചിയുടെ കസിന്‍ ആണോ ഏതു കോളേജിലാ, പാതി ഉറക്കത്തില്‍ ആണ് എങ്കിലും ഫോട്ടോ എടുക്കാന്‍ ഉള്ള ചേച്ചിടെ മനസ്, ആര്‍ക്കും കണ്ടില്ല, കുറച്ചൂടെ പി്ന്നില്‍ നിന്നും എടുക്കണ്ടേ, ഈ കൊച്ചു കുട്ടിയ്ക്ക് ആരാ മൊബൈല്‍ കൊടുത്ത്, ഇങ്ങനെയല്ല എന്റെ ബാലാമണി ഇങ്ങനെയല്ല, ബാലാമണിയൊക്കെ മോഡേണ്‍ ആയിപ്പോയി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

അതേസമയം നവ്യയ്ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. ഒരാള്‍ അവരുടെ പേജില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് അവര്‍ ഫോട്ടോ ഇടുന്നു, അതിനു ഇവിടെ കിടന്നു ബാലമണി ആയാല്‍ മതി, ഇടാന്‍ മറന്നോ എന്നൊക്കെ ചോദിക്കുന്ന ആളുകള്‍ നിങ്ങളുടെ കാര്യം നോക്കി ജീവിക്കു, അവര്‍ അവര്‍ക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കട്ടെ, അവര്‍ ജീവനോടെ ഉള്ളപ്പോ അവര്‍ ഇഷ്ടം ഉള്ളതുപോലെ ജീവിക്കാന്‍ പറ്റു, നിങ്ങളുടെ പ്രൊഫൈല്‍ നോക്കി ജീവിക്കാന്‍ മലയാളിക്ക് ആവില്ലേ കഷ്ടം എന്നായിരുന്നു നവ്യയെ അനുകൂലിച്ചെത്തിയ ഒരാളുടെ പ്രതികരണം.

Navya Nair

അതേസമയം ഇതാദ്യമായിട്ടല്ല ഇത്തരത്തിലുള്ള വിമര്‍ശനങ്ങളും കമന്റുകളും നവ്യ നേരിടുന്നത്. പോയ വാരം ഷര്‍ട്ട് ധരിച്ചെത്തിയ വീഡിയോയുടെ പേരിലും നവ്യയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. താരത്തിനെതിരെ അശ്ലീല പ്രയോഗങ്ങളടക്കം നടത്തിയാണ് അന്ന് സോഷ്യല്‍ മീഡിയ ആക്രമിച്ചത്. അങ്ങോട്ട് എടുത്ത് വെളിയിലിടൂ ചേച്ചി, ബാലമണി കല്യാണം കഴിഞ്ഞപ്പോള്‍ മോഡേണ്‍ ആയല്ലോ, ഇപ്പോള്‍ ഫുള്‍ കാണിക്കല്‍ ആണല്ലോ, പണ്ടു ഒന്നും കാണിക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുവാണോ? കഷ്ടം, ഭര്‍ത്താവ് പാവം ആയതുകൊണ്ട്, നീയും തുടങ്ങിയല്ലേ എന്നൊക്കെയായിരുന്നു താരത്തിന് കേള്‍ക്കേണ്ടി വന്നത്.

അന്നത്തേത് പോലെ തന്നെ ഇത്തവണയും തനിക്കെതിരെ വരുന്ന സദാചാരവാദികളെ അവഗണിക്കുകയാണ് നവ്യ നായര്‍. വിവാഹ ശേഷം നവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ തിരികെ എത്തുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. നവ്യയുടെ തിരിച്ചുവരവ് അതിശക്തമായി തന്നെയായിരുന്നു. ജാനകി ജാനേയാണ് നവ്യയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X