അഞ്ച് രൂപ കൊടുത്താല്‍ പത്ത് പേരെ അറിയിക്കണമോ? വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി നവ്യ നായര്‍

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍ പൊട്ടല്‍ കേരളത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം അവസാനിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് ആയിരങ്ങളാണ്. ഒരു നിമിഷം കൊണ്ട് ഉറ്റവരേയും ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമായവര്‍. ഇനിയും കണ്ടെത്താന്‍ സാധിക്കാത്തവര്‍. ആരെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മൃതദേഹങ്ങള്‍. പുഴയിലും ചെളിയിലും പൂണ്ട് കിടക്കുന്ന ശരീര ഭാഗങ്ങള്‍. ചൂരല്‍മലയില്‍ നിന്നുള്ള ഓരോ കാഴ്ചകളും കരളുലയ്ക്കുന്നതാണ്.

ഈ സമയം വയനാടിനെ ചേര്‍ത്തു പിടിക്കുകയാണ് കേരളം. പണവും അവശ്യ വസ്തുകളും നല്‍കിയും നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനും വളണ്ടിയര്‍ പ്രവര്‍ത്തനത്തിനും ഇറങ്ങിതിരിച്ചവരുമൊക്കെ നിരവധിയാണ്. സമാനതകളില്ലാത്തൊരു ദുരന്തത്തെ മനുഷ്യസ്‌നേഹം കൊണ്ട് മറി കടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് മലയാളികള്‍. ഈ സമയം വയനാടിനെ ചേര്‍ത്തു പിടിച്ച് മറ്റ് സംസ്ഥാനങ്ങളും മുന്നോട്ട് വരുന്നുണ്ട്.

Navya Nair

സിനിമാ ലോകവും വയനാടിനൊപ്പമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം തങ്ങളുടെ സ്‌നേഹവും കരുതലും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി അറിയിക്കുന്നുണ്ട്. ഇതിനിടെ നടി നവ്യ നായരും വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുകയുണ്ടായി. നവ്യയുടെ അച്ഛനും അമ്മയും മകനും ചേര്‍ന്നാണ് അധികൃതകര്‍ക്ക് പണം കൈ മാറിയത്. ഒരു ലക്ഷം രൂപയാണ് താരം സംഭാവനയായി നല്‍കിയത്.

നവ്യ കുമൡയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലാണ്. ഇതിനാലാണ് താരത്തിന് പകരം കുടുംബം അധികൃതകരെ കാണാനായി എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ''ഞാന്‍ കുമിളിയില്‍ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തില്‍ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങള്‍ക്കായി. പ്രാര്‍ത്ഥനയോടെ. ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാര്‍ക്ക് , ഇതുവരെ ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്ട്'' എന്നാണ് നവ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.

Navya Nair

പി്ന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചു കൊണ്ട് വന്നത്. എന്നാല്‍ ചിലര്‍ താരത്തെ പരിഹസിക്കാനും തയ്യാറായി. ഇത്തരത്തിലൊരു കമന്റിന് നവ്യ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.'' അഞ്ചു രൂപ കൊടുത്താല്‍ പത്ത് പേരെ അറിയിക്കണമോ?''എന്നായിരുന്നു കമന്റ്. പിന്നാലെ ഇയാള്‍ക്ക് നവ്യ മറുപടി നല്‍കുകയായിരുന്നു. ''എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ. നിങ്ങള്‍ ഫോട്ടോ ഇടാതെ ഇരുന്നാല്‍ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കില്‍'' എ്ന്നായിരുന്നു നവ്യ നല്‍കിയ മറുപടി.

പിന്നാലെ നവ്യയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ''കൊടുത്താലും കുറ്റം. കൊടുത്തില്ലേലും കുറ്റം. ബാക്കി ഉള്ളവര്‍ കൊടുക്കുന്നത് പോലെ അല്ല സെലിബ്രിറ്റീസ് കൊടുക്കുന്നത്. കാരണം കൊടുത്തു എന്ന് ഒരു പോസ്റ്റ് ഇട്ടില്ലേല്‍ നീയൊക്കെ വേറെ പോസ്റ്റ് ഇടുമ്പോള്‍ 'സിനിമ നടി ആയിട്ടും പോലും കൊടുത്തില്ല എന്ന് പറഞ്ഞു വരും, ഷൂട്ട് ഇത് ഒക്കെ കഴിഞ്ഞിട്ട് മതിയാരുന്നു. വേറൊന്നും കൊണ്ടല്ല. സേഫ് ആയി ഇരിക്കണം എന്ന് കൂടി വച്ചിട്ടാണ്.പറയുന്നത്, എന്ത് ചെയ്താലും നല്ലത് കാണരുത് യാത്ര ഒരുകൂട്ടം ജനങ്ങള്‍ ഉണ്ട് ഇവിടെ. ഇന്ന് ഇങ്ങനെ ഓരോരുത്തരും കൊടുക്കുമ്പോഴും അതൊരു പ്രചോദനമായി എടുക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ചേച്ചി ചെയ്തത് വലിയൊരു കാര്യം തന്നെയാണ്'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X