ഇരുവരും പിരിഞ്ഞുവോ? ഓണത്തിന് ഒരുമിച്ചുള്ള ഫോട്ടോയൊന്നും കണ്ടില്ല! മറുപടി നല്‍കി നവ്യയുടെ ഭര്‍ത്താവ്
മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായര്‍. നന്ദനത്തിലൂടെ നവ്യ നേടിയത് പുരസ്‌കാരങ്ങള്‍ മാത്രമല്ല മലയാളികളുടെ ഹൃദയം കൂടിയാണ്. അന്ന് തൊട്ട് ഇന്നു വരെ മലയാളികള്‍ നവ്യയെ കാണുന്നത് തങ്ങളുടെ വീട്ടിലൊരു അംഗത്തെ പോലെയാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് നവ്യ നായര്‍ സിനിമയിലേക്ക് തിരികെ വരുന്നത്. താരത്തിന്റെ തിരിച്ചുവരവില്‍ വന്‍ വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്.
വിവാഹത്തോടെയാണ് നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. തന്റെ 24-ാം വയസിലായിരുന്നു നവ്യ വിവാഹം കഴിക്കുന്നത്. ബിസിനസുകാരനായ സന്തോഷാണ് നവ്യയുടെ ഭര്‍ത്താവ്.
കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് താരം വിവാഹിതയാകുന്നതും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതും. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരികെയെത്തുന്നത്.

അതേസമയം നവ്യയുടെ തിരിച്ചുവരവിന് പിന്നാലെ സോഷ്യല്‍ മീഡിയ പല കഥകളും മെനയാന്‍ ആരംഭിച്ചു. താരം ഭര്‍ത്താവുമായി പിരിഞ്ഞുവോ എന്നുള്ള ചോദ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്. സമീപകാലത്തായി താരത്തിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ പതിവായിരുന്നു. ഈ കഴിഞ്ഞ തിരുവോണത്തില്‍ ഭര്‍ത്താവുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരുന്നതിന് നവ്യയോട് സോഷ്യല്‍ മീഡിയ ചോദ്യങ്ങളുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് നവ്യ നായര്‍.
എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിരിക്കുന്നത്. നവ്യയല്ല, ഭര്‍ത്താവ് സന്തോഷാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ മുനയൊടിച്ചിരിക്കുന്നത്. നവ്യയ്ക്കും മകനുമൊപ്പമുള്ള ചിത്രമാണ് സന്തോഷ് പങ്കുവച്ചിരിക്കുന്നത്. ബീച്ചില്‍ നിന്നുമുള്ള കുടുംബ ചിത്രം പങ്കുവച്ച് സന്തോഷം ഓണാശംസ നേരുകയായിരുന്നു. ഇതോടെ ഇനി ആരും വിവാഹ മോചനത്തെക്കുറിച്ച് ചോദിക്കില്ലെന്നുറപ്പായിരിക്കുകയാണ്.
നേരത്തെ വിവാഹ ജീവിതത്തിന് ശേഷമുള്ള നടിമാരുടെ കരിയറിനെക്കുറിച്ച് നവ്യ മനസ് തുറന്നിരുന്നു. വിവാഹ ശേഷം സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് തനിക്ക് ആരോടും പറയാനും സാധിക്കാത്ത സാഹചര്യമായിരുന്നു. വിവാഹം കഴിഞ്ഞ നായികമാര്‍ക്ക് ഇവിടെ ചില പ്രത്യേക തരം സിനിമകള്‍ മാത്രമേ ലഭിക്കൂ എന്നൊരു അവസ്ഥയുമുണ്ടെന്നാണ് നവ്യ പറയുന്നത്. നായികാ പ്രാധാന്യമുള്ള സിനിമകളോ, ആരും കാണാന്‍ സാധ്യതയില്ലാത്ത സിനിമകളോ എല്ലാമാണ് വിവാഹം കഴിഞ്ഞ നായികമാര്‍ക്ക് ലഭിക്കുക എന്നും നവ്യ പറഞ്ഞിരുന്നു.

ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ ബിഗ് സ്‌ക്രീനിലെത്തുന്നത്. പിന്നീട് മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനന്‍, നന്ദനം, കല്യാണരാമന്‍, വെള്ളിത്തിര, ഗ്രാമഫോണ്‍, അമ്മക്കിളിക്കൂട്, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട് നവ്യ.
വികെ പ്രകാശ് ഒരുക്കിയ ഒരുത്തീയിലൂടെയാണ് നവ്യ തിരികെ വരുന്നത്. ചിത്രം വിജയം കൈവരിക്കുകയും നവ്യയുടെ തിരിച്ചുവരവ് ഗംഭീര അഭിപ്രായം നേടുകയും ചെയ്തു. വിനായകനായിരുന്ന ചിത്ത്രതിലെ മാറ്റൊരു പ്രധാന വേഷത്തിലെത്തിയ്. അതേസമയം നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജാനകി ജാനേയാണ്. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഗംഭീര സിനിമകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അഭിനയത്തിന് പുറമെ ടെലിവിഷനിലും നവ്യ സജീവമാണ്. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയിലെ വിധികര്‍ത്താവാണ് നവ്യ.


Click it and Unblock the Notifications











