അയാള്‍ക്ക് സംസ്‌കാരമുണ്ടെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: നവ്യ നായര്‍

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. വികെ പ്രകാശ് ്സംവിധാനം ചെയ്ത ഒരുത്തീയിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. ചിത്രത്തിന്് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം നവ്യയുടെ നിലപാടുകളും തുറന്ന് പറച്ചിലുകളുമെല്ലാം കയ്യടി നേടുന്നുണ്ട്. താരത്തിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെക്കുറിച്ചും സൈബര്‍ അറ്റാക്കിംഗിനെക്കുറിച്ചുമെല്ലാം നവ്യ നായര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നവ്യ മനസ് തുറന്നത്. സോഷ്യല്‍ മീഡിയയെ താന്‍ കാണുന്നത് തനിക്ക്് ജോലി ചെയ്യാനുള്ളൊരു ഇടമായിട്ടാണെന്നാണ് നവ്യ പറയുന്നത്. നേരത്തെ താന്‍ സോഷ്യല്‍ മീഡിയ വേണ്ടത്ര ഉപയോഗിച്ചിരുന്നുള്ള ആളായിരുന്നില്ലെന്നും എന്നാല്‍ പിന്നീട് മലയാളികള്‍ തന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മനസിലായപ്പോള്‍ സന്തോഷം തോന്നിയിരുന്നുവെന്നുമാണ് നവ്യ പറയുന്നത്. നവ്യയുടെ വാക്കുകളിലേക്ക്.

സോഷ്യല്‍ മീഡിയ

'സോഷ്യല്‍ മീഡിയ എന്നത് എനിക്ക് ജോലി ചെയ്യാനുള്ള ഒരു ഇടമായിയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍തത്തിലുള്ള ഞാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആളുകള്‍ എന്നെ അഭിനന്ദിച്ച് എഴുതും. അപ്പോള്‍ അത് വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്.
എനിക്ക് കമന്റുകള്‍ തുറക്കാന്‍ പോലും അറിയില്ലായിരുന്നു. അത് പഠിച്ചതിന് ശേഷം കമന്റുകള്‍ വായിച്ചിട്ട് മലയാളികള്‍ എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു,' നവ്യ പറയുന്നു.

നല്ല ഓര്‍മ്മകള്‍ മാത്രമല്ല

എന്നാല്‍ നല്ല ഓര്‍മ്മകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയ നവ്യയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ആദ്യമായാണ് എനിക്ക് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് കുറച്ച് ദിവസം എനിക്ക് ഭയങ്കര വിഷമമായിരുന്നുവെന്നാണ് നവ്യ ഓര്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചതെന്നാണ് സൈബര്‍ അറ്റാക്കിംഗിനെക്കുറിച്ച് നവ്യ പറഞ്ഞത്.

സംസ്‌കാരം

അതേസമയം, എന്റെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിക്കിട്ടെ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ടതിന്റെ സംസ്‌കാരമാണെന്ന് വരെ പറഞ്ഞുവെന്നാണ് നവ്യ പറയുന്നത്. അത് പറഞ്ഞ വ്യക്തിക്ക് സംസ്‌കാരമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്റെ അച്ഛനെയും അമ്മയെയും പറയേണ്ട കാര്യമിലല്ലോ എന്നും നവ്യ ചോദിക്കുന്നു. തന്നെ അത് വളരെയധികം വേദനിപ്പിച്ചിരുന്നുവെന്നും നവ്യ പറയുന്നു. പിന്നീട് ഞാന്‍ കമന്റ് ചെയ്യാതിരുന്നത് അവിടെ നിന്ന് ഞാന്‍ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവര്‍ക്ക് വീണ്ടും ആഘോഷമാവും എന്നത് കൊണ്ടാണെന്നാണ് നവ്യ പറയുന്നത്. വീണ്ടും അത് വാര്‍ത്തയാവും. അപ്പോള്‍ മിണ്ടാതിരിക്കുക എന്ന മാര്‍ഗം മാത്രമെ എന്റെ മുമ്പില്‍ ഉണ്ടായിരുന്നുള്ളുവെന്നാണ് നവ്യ പറയുന്നത്. കമന്റുകളോടുള്ള വിശ്വാസം ഇപ്പോള്‍ എനിക്ക് അധികമില്ലെന്നും നവ്യ വ്യക്തമാക്കുന്നുണ്ട്.

Recommended Video

ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam
ഒരുത്തീ

അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഒരുത്തീ. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ നായര്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. വിവാഹ ശേഷം ബോംബെയിലേക്ക് താമസം മാറിയ നവ്യ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു തിരിച്ചുവരാന്‍ എന്നാണ് നവ്യ പറയുന്നത്. കെപിഎസി ലളിതയുടെ അവസാന സിനിമ കൂടിയാണ് ഒരുത്തീ. അതേസമയം നവ്യയുടെ നിലപാടുകളും കയ്യടി നേടുന്നത്. സിനിമയിലേയും സമൂഹത്തിലേയും പുരുഷാധിപത്യത്തെക്കുറിച്ചും സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുമൊക്കെ നവ്യ പറഞ്ഞ വാക്കുകള്‍ കയ്യടി നേടിയിരുന്നു. താരത്തിന്റെ തിരിച്ചുവരവിനെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X