For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കൊല്ലാന്‍ വരെ നവ്യ ആലോച്ചിരുന്നുവെന്ന് രഞ്ജിത്ത്; നടന്നത് എന്തെന്ന് പറഞ്ഞ് നവ്യ

  |

  മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ മലയാളി മനസില്‍ ഇടം നേടുന്നത്. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ നവ്യ അതിഥിയായി എത്തിയിരുന്നു. ഈ സമയത്ത് നന്ദനത്തിന്റെ ചിത്രീകറണത്തിനിടെയുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയുണ്ടായി. വിശദമായി വായിക്കാം.

  Also Read: 'എനിക്ക് തൂണിൽ ചാരി നിന്ന് കരഞ്ഞാണ് ശീലം, റോഷന് എന്തും ചെയ്യാം അവൻ ആൺകുട്ടിയാണല്ലോ'; സ്വാസിക പറയുന്നു

  എന്റെ സിനിമ ജീവിതത്തില്‍ ഒരു കഥാപാത്രത്തിനായി പുതുമുഖ നടിയെ കുറേ അന്വേഷിച്ചിട്ടുള്ളത് നന്ദനത്തിലെ ബാലാമണിയ്ക്ക് വേണ്ടിയാണ്. അവസാനമാണ് നവ്യയിലേക്ക് എത്തുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നവ്യയ്ക്ക് ആ കഥാപാത്രത്തെ ചെയ്യാന്‍ പറ്റുമെന്ന് മനസിലായിരുന്നു. അത് സത്യമായിരുന്നുവെന്ന് പ്രേക്ഷകര്‍ക്കും പിന്നീട് മനസിലായി എന്ന് സംവിധായകന്‍ രഞ്ജിത് പറയുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാണ് എന്നെ എങ്ങനെ കൊല്ലാം എന്നുവരെ നവ്യ ആലോചിച്ചിരുന്നുവെന്ന് നവ്യ എന്നോട് പറയുന്നത്. അത്രയ്ക്ക് അധികം വഴക്ക് കേട്ടിരുന്നു. പൃഥ്വിരാജിന് അധികം വഴക്ക് കേട്ടിരുന്നില്ല എന്നാതായിരുന്നു നവ്യയെ ചൊടിപ്പിച്ചതെന്നും രഞ്ജിത് പറയുന്നുണ്ട്.

  അത് വെറുതെ പറയുകയാണ്. എന്നേയും രാജു ചേട്ടനേയും ഒരേപോലെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് കുറ്റം പറഞ്ഞിരുന്നത്. ശരിക്കും നടന്ന സംഭവം വേറെയാണെന്നായിരുന്നു നവ്യയുടെ മറുപടി. പിന്നാലെ നവ്യ നടന്ന സംഭവം വിശദീകരിക്കുകയായിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  Also Read: വിനീതേട്ടന് ഭക്ഷണമാണ് മെയിൻ, കയ്യിൽ കുഞ്ഞു കുഞ്ഞു കുസൃതികളുള്ള ആളാണ് ടൊവിനോ: ബേസിൽ ജോസഫ്

  ഞാനും രേവതി ചേച്ചിയും കലാരഞ്ജിനി ചേച്ചിയും ഒരുമിച്ചുളള രംഗമുണ്ടായിരുന്നു. ഡയലോഗ് പറഞ്ഞ ശേഷം ഞാനും കലാരഞ്ജിനി ചേച്ചിയും ക്യാമറയുടെ ഇടത് വശത്തു കൂടെ കടന്നു പോകുന്നതായിരുന്നു രംഗം. പക്ഷെ കലാരഞ്ജിനി ചേച്ചി വലത് വശത്തു കൂടി പോയി. എന്നോട് ഇടത് ആയിരുന്നു പറഞ്ഞിരുന്നത്. അതിനാല്‍ ഞാന്‍ ഇടത് വശത്തു കൂടി തന്നെ പോയി. ഉടനെ യു ബ്ലഡി ഇഡയിറ്റ് ഫെല്ലോ എന്നൊക്കെ പറഞ്ഞ് രഞ്ജിത്തേട്ടന്‍ ചീത്ത വിൡക്കാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ എന്തൊക്കയോ വിളിച്ചു. അതൊന്നും ഞാന്‍ ഈ സഭയില്‍ പറയുന്നത്.

  ദേഷ്യപ്പെടുമ്പോള്‍ ചുറ്റിനും അമ്പതിനായിരം പേരുണ്ട്. എനിക്ക് സങ്കടം വന്നു. ഞാന്‍ കരഞ്ഞു കൊണ്ട് മാറി നിന്നു. ആ സീന്‍ ഷൂട്ട് കഴിഞ്ഞതും രഞ്ജിയേട്ടനെ നോക്കം മുഖം കൊണ്ട് ഒരു ആക്ഷനൊക്കെ ഇട്ട് നേരെ മുകളിലെ മേക്കപ്പ് റൂമിലേക്ക് പോയി. അവിടെയിരുന്ന ഞാന്‍ എന്തൊക്കയെ പറഞ്ഞു. എന്റെ ദേഷ്യവും സങ്കടവുമൊക്കെ ഒറ്റയ്ക്കിരുന്ന് പറഞ്ഞു. വായില്‍ തോന്നിയതൊക്കെ പറഞ്ഞു.

  Also Read: രാത്രിയിലെ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഉര്‍വശി, ഒടുവില്‍ കീഴടങ്ങി; ആ കഥ ഇങ്ങനെ

  അന്നുച്ചയ്ക്ക് ശേഷം രഞ്ജിയേട്ടന്‍ ലൊക്കേഷനില്ല. ഞാന്‍ ഹാപ്പിയായി. പപ്പേട്ടന്‍, പദ്മകുമാര്‍, ആയിരുന്നു പിന്നെ ഷൂട്ട് ചെയ്തത്. രഞ്ജിയേട്ടന്‍ എന്തിയെ എന്നു പോലും ഞാന്‍ ചോദിച്ചില്ല. തിരിച്ചു റൂമില്‍ എത്തുമ്പോഴാണ്, അങ്ങേര്‍ക്ക് എന്തിന്റെ സൂക്കേടാണ് എന്ന് ഞാന്‍ പറഞ്ഞത് ആരോ രഞ്ജിയേട്ടനോട് പോയി പറഞ്ഞുവെന്നും അത് കാരണമാണ് അദ്ദേഹം വരാതിരുന്നതെന്നും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്റെ അച്ഛനോട് പറയുന്നത്.


  അങ്ങനെ ഞാന്‍ പറഞ്ഞോ എന്ന് പോലും എനിക്കോര്‍മ്മയില്ല. ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാകാം. പക്ഷെ അതിനകത്ത് മോശമായൊരു അര്‍ത്ഥമൊന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനുള്ള പ്രായവും എനിക്കന്ന് അല്ല. തുടര്‍ന്ന് ഞാന്‍ രഞ്ജിയേട്ടനെ ഫോണ്‍ വിളിച്ചു. അപ്പോള്‍ നീ അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നുവോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറയാന്‍ പറ്റില്ല, ഞാന്‍ പറഞ്ഞിട്ടുണ്ടാകാം എന്നു ഞാന്‍ പറഞ്ഞു. ദേഷ്യം വന്നപ്പോള്‍ എന്തൊക്കയോ പറഞ്ഞതാണെന്നും പറഞ്ഞു.

  സാരമില്ല, നീ ഇല്ല എന്ന് കള്ളം പറഞ്ഞിരുന്നുവെങ്കില്‍ നീ വെറുമൊരു നടിയാണെന്ന് ഞാന്‍ കരുതിയേനെ പക്ഷെ സത്യസന്ധമായി മറുപടി പറഞ്ഞത് കൊണ്ട് എനിക്ക് നിന്നോട് മതിപ്പാണെന്നും നിന്നോട് എനിക്ക് ദേഷ്യമില്ലെന്നും എന്റെ അനിയത്തിയെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

  Read more about: navya nair
  English summary
  Navya Nair Recalls How She Made Ranjith Run Away From Nandanam Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X