രാജുവേട്ടന്‍ ഒന്നും മറക്കാതെ എനിക്കിട്ട് താങ്ങി കൊണ്ടിരിക്കുവാണ്, ആലോചിക്കുമ്പോള്‍ നാണക്കേട്: നവ്യ

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി എത്തിയാണ് നവ്യ നായര്‍ മലയാളികളുടെ മനസില്‍ ഇടം നേടിയത്. മികച്ച നടിക്കുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നവ്യ തിരിച്ചുവരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്നത്.

നന്ദനത്തിലൂടെയാണ് മലയാളികള്‍ക്ക് നവ്യ നായരേയും പൃഥ്വിരാജിനേയും ലഭിക്കുന്നത്. ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട ജോഡിയായി മാറുകയായിരുന്നു. നവ്യയും പൃഥ്വിരാജും പിന്നീട് അമ്മക്കിളിക്കൂട്, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങൡും ഒരുമിച്ച് അഭിനയിച്ചു. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം അഭിനയിച്ചപ്പോഴുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നവ്യ നായര്‍. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസ് തുറന്നിരിക്കുന്നത്. നവ്യ നായരുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

നന്ദനം

നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ അന്ന് പൃഥ്വിരാജിന് എങ്ങനെ അഭിയിക്കണമെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നുമാണ് നവ്യ പറയുന്നത്. 'അറിയാതെ കൊച്ചായിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോയതാണ്. അഭിനയത്തിന്റെ ബാലപാഠങ്ങളൊക്കെയായിരുന്നു ഞാന്‍ പറഞ്ഞുകൊടുത്തത്. ഓരോ ഡയലോഗ് പറയുമ്പോള്‍ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെയാണ് ഞാന്‍ പറഞ്ഞുകൊടുത്തത്. ഇന്ന് അതോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു' എന്നാണ് നവ്യ പറയുന്നത്. ഇന്ന് പൃഥ്വിരാജ് സംവിധായകനാണെന്നും എന്നാല്‍ അദ്ദേഹം പഴയതൊന്നും മറന്നിട്ടില്ലെന്നും നവ്യ പറയുന്നു.

സംവിധായകനിലേക്ക്

''ഇപ്പോള്‍ അദ്ദേഹമൊരു സംവിധായകനായി. ആദ്യം അഭിനയം പറഞ്ഞുകൊടുത്ത ആളെന്ന രീതിയില്‍ രാജു ചേട്ടന്‍ ഇപ്പോഴും അത് മറന്നിട്ടില്ല. ഒന്നും മറക്കാതെ എനിക്കിട്ട് താങ്ങികൊണ്ടിരിക്കുകയാണ്. ഞങ്ങളെ ചീത്ത പറയുന്ന ആളായിരുന്നു രഞ്ജിയേട്ടന്‍. അപ്പോള്‍ ചീത്ത കിട്ടാതിരിക്കാന്‍ വേണ്ടിയിട്ടുള്ള പല പല മാര്‍ഗങ്ങളായിരുന്നു അതൊക്കെ. കൂട്ടത്തില്‍ രഞ്ജിയേട്ടന്റെ കുറ്റങ്ങളും പറഞ്ഞിട്ടുണ്ട്'' എന്നാണ് നവ്യ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

തിരിച്ചുവരവ്

ഇന്നലെയാണ് നവ്യയുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീ തിയേറ്ററുകളിലേക്ക് എത്തിയത്. വികെ പ്രകാശ് ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ഒരുത്തീയില്‍ വിനായകന്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. അന്ന് ബാലാമണിയായി കടന്നു വന്ന നവ്യ രണ്ടാം വരവില്‍ രാധാമണിയെന്ന ബോട്ട് കണ്ടക്ടറായ വീട്ടമ്മയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഇതിനിടെ അഭിമുഖങ്ങളിലെ നവ്യയുടെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി ലഭിക്കുകയാണ്. രണ്ടാം വരവിലും നവ്യയെ മലയാളികള്‍ നെഞ്ചേറ്റുകയാണ്.

Recommended Video

നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam
ഒരുത്തീ

സിനിമയിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ കാഴ്്ചപ്പാടുകളെക്കുറിച്ചും സ്ത്രീയുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച്ും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെയുളള നവ്യയുടെ വാക്കുകള്‍ കയ്യടി നേടിയിരുന്നു. രണ്ടാം വരവില്‍ ശക്തമായ സാന്നിധ്യമായി തന്നെ നവ്യ മലയാള സിനിമയിലുണ്ടാകുമെന്നാണ് ആരാധകര്‍ പ്ര്തീക്ഷിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന മഞ്ജു വാര്യരാണ് തനിക്കും തിരിച്ചുവരവാന്‍ പ്രചോദനമായതെന്നാണ് നവ്യ പറഞ്ഞത്. വിവാഹത്തിന്് പിന്നാലെയായിരുന്നു നവ്യ അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. നന്ദനത്തിലൂടെ നവ്യയോടൊപ്പം അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് സംവിധായകനുമാണ്. ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജനഗണ മനയാണ് പൃഥ്വിരാജിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ കടുവ, ആടുജീവിതം തുടങ്ങിയ സിനിമകളും റിലീസ് കാത്തു നില്‍ക്കുകയാണ്. ഒരുത്തീയ്ക്ക് ശേഷമുളള നവ്യയുടെ സിനിമ ഏതാകുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

More from Filmibeat

Read more about: navya nair prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X