കൂടെ അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ട്, പക്ഷെ പറയാനായില്ല; മനസ് തുറന്ന് നവ്യ നായര്‍
മലയാളികളുടെ പ്രിയനടിയാണ് നവ്യ നായര്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് നവ്യ നായര്‍ സിനിമയിലേക്ക് തിരികെ വരുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലുടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. സിനിമയും നവ്യയുടെ പ്രകടനവും ഒരുപോലെ കയ്യടി നേടി. നിരവധി സിനിമകളാണ് നവ്യയുടേതായി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ ടെലിവിഷനിലും വളരെ സജീവമാണ് നവ്യ നായര്‍.
ഇപ്പോഴിതാ നവ്യ തന്റെ പറയാതെ പോയ പ്രണയത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മഴവില്‍ മനോരമയിലെ കിടിലം എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് നവ്യ നായര്‍. റിമി ടോമിയും മുകേഷുമാണ് മറ്റ് വിധികര്‍ത്താക്കള്‍. പരിപാടിക്കിടെ അവതാരകയാണ് താരങ്ങളോട് പ്രണയത്തെക്കുറിച്ച് ചോദിച്ചത്.

കൂടെ അഭിനയിച്ച, പാടിയ പ്രണയം തോന്നിയിട്ട് പറയാതിരുന്നിട്ടുണ്ടോ? എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ജസ്റ്റ് സൂചിപ്പിക്കുകയെങ്കിലും ചെയ്തിട്ടുണ്ട് അതിനാല്‍ നോ എന്നായിരുന്നു റിമി ടോമിയുടെ മറുപടി. പിന്നാലെ നവ്യയോടും ഇതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. തനിക്ക് പറയാതെ പോയ പ്രണയമുണ്ടെന്നാണ് നവ്യ വെളിപ്പെടുത്തിയത്.
അത് പറയാത്തതാണ്. വര്‍ക്ക് ചെയ്തിട്ട് പ്രണയം തോന്നിയിട്ട് പ്രണയിക്കാന്‍ പറ്റാത്തതു കൊണ്ട് പറയാതിരുന്നിട്ടുണ്ട്. ഞാന്‍ വളരെ ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ നിന്നും വരുന്നതു കൊണ്ടും അച്ഛന്‍ ചില നിയന്ത്രണങ്ങളൊക്കെ വച്ചിട്ടുള്ളതു കൊണ്ടും പറയാതിരുന്നിട്ടുണ്ട്. അപ്പുറത്ത സൈഡിലും ഇപ്പുറത്തെ സൈഡിലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് തോന്നിയിട്ട് പറയാതിരുന്നിട്ടുണ്ടെന്നാണ് നവ്യ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം നവ്യ നായര്‍ വിവാഹ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതും വൈറലായിരുന്നു. മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത് വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. ഇന്‍ഡിപെന്‍ഡന്റ് ആയി ഒന്നും ചെയ്യാന്‍ അറിയാത്ത ഒരു സാധാരണക്കാരിയായിരുന്നു വിവാഹം കഴിക്കുമ്പോള്‍ താനെന്ന് നവ്യ പറയുന്നു. വിവാഹശേഷമാണ് ജീവിതത്തെ നേരിട്ട് ഫേസ് ചെയ്യാന്‍ തുടങ്ങിയതെന്നും നവ്യ പറഞ്ഞിരുന്നു.
പതിനഞ്ചാം വയസ്സില്‍ സിനിമയില്‍ വന്ന ശേഷം താന്‍ ഒന്നും ചെയ്തിട്ടില്ല. മൊത്തത്തില്‍ ഡിപ്പെന്‍ഡന്റ് ആയ വ്യക്തി ആയിരുന്നു. രാവിലെ ലൊക്കേഷനില്‍ കൊണ്ട് പോകുന്നത് വരെ അച്ഛന്റെയും അമ്മയുടെയും ജോലിയാണ്. അവിടെ കൊണ്ടുപോയി നിര്‍ത്തി കഴിയുമ്പോള്‍ അഭിനയം തുടങ്ങും എന്നാണ് നവ്യ പറഞ്ഞത്. അഭിനയം കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ പിന്നെ മടി പിടിച്ചിരിക്കും. നമുക്ക് എല്ലാം ചെയ്തു തരാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ പിന്നെ അവിടെ ഇരുന്നാല്‍ പോരെ എന്നാണ് നവ്യ പറയുന്നത്.
അതേസമയം, വിവാഹം കഴിഞ്ഞു ചെന്നപ്പോള്‍ ഭര്‍ത്താവ് ചോദിച്ചിട്ടുണ്ട്, ഇതാണോ വീട്ടില്‍ നിന്നും പഠിപ്പിച്ചു വിട്ടതെന്ന്. അത് പിന്നെ ആരായാലും ചോദിച്ചു പോകുമല്ലോ എന്നും നവ്യ പറയുന്നു.ഭാര്യ ആയെന്ന് തിരിച്ചറിയും മുന്നേ തന്നെ താന്‍ അമ്മ ആയെന്നും നവ്യ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. കൂട്ടുകാരൊക്കെ വിവാഹം കഴിച്ചു, അതുകൊണ്ട് എനിക്കും വിവാഹം കഴിക്കണം എന്നായിരുന്നു അക്കാലത്തെ ചിന്തയെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

വിവാഹം കഴിഞ്ഞു ആദ്യ നാളുകള്‍ കളര്‍ഫുള്‍ ആയിരുന്നു. പിന്നെ ചേട്ടന്‍ നല്ല ബിസി ആയി. എനിക്ക് ആണെങ്കില്‍ ഒരു പണിയും ഇല്ല. ആദ്യം ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പിന്നീട് അതും ശരിയായി. വിവാഹം കഴിക്കാന്‍ താന്‍ റെഡി ആയിരുന്നു. ഇതൊക്കെ അക്‌സെപ്റ്റ് ചെയ്താണ് വിവാഹം കഴിച്ചത്. അല്ലാതെ ആരും നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതല്ലെന്നും നവ്യ വ്യക്തമാക്കുന്നു. പിന്നീട് ഒറ്റപ്പെടല്‍ തോന്നിയപ്പോള്‍ താന്‍ പയ്യേ കുക്കിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും നവ്യ പറഞ്ഞിരുന്നു.
ഒരുത്തീയിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത്. അതേസമയം, ജാനകി ജാനേയാണ് നവ്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തരണ്ടാം വരവില്‍ സെലക്ടീവായാണ് നവ്യ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നവ്യ നായര്‍.


Click it and Unblock the Notifications