അമ്മയുടെ ഫോണ്‍വിളി കാരണം റൂമില്‍ നിന്നും ഇറങ്ങിപ്പോയി; അമ്മയെക്കുറിച്ച് നവ്യയുടെ മകന്‍ പറയുന്നു
നീണ്ടൊരു ഇടവേളയ്ക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ഇന്നലെ തീയേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം തന്നെ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നവ്യ നല്‍കിയ അഭിമുഖങ്ങളും താരത്തിന്റെ നിലപാടുകളുമെല്ലാം ചര്‍ച്ചയായി മാറുകയാണ്. തുറന്ന മനസോടെ സംസാരിക്കുകയും ശക്തമായ നിലപാടുകള്‍ പറയുകയും ചെയ്യുന്ന നവ്യയ്ക്ക് സോഷ്യല്‍ മീഡിയയും ആരാധകരും കയ്യടി നേടുകയാണ്.
ഇതിനിടെ ഇപ്പോഴിതാ നവ്യയെക്കുറിച്ചുള്ള മകന്‍ സായി പറഞ്ഞ വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായി അമ്മയുടെ ടെന്‍ഷനെക്കുറിച്ചും മറ്റും സംസാരിച്ചത്. സിനിമ കാണാന്‍ പോകുന്നതായിരുന്നു വീഡിയോ. റിലീസിന് തൊട്ട് മുമ്പായിരുന്നതിനാല്‍ അമ്മ ആകെ ടെന്‍ഷന്‍ ആണെന്നാണ് സായി പറയുന്നത്. താരത്തിന്റെ വിശേഷങ്ങള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് സിനിമയായത് കൊണ്ട് തന്നെ നവ്യയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു. അതേസമയം പൊതുവെ അമ്മ തമാശയൊക്കെ പറയുന്ന കൂട്ടത്തിലാണെന്നാണ് മകന്‍ പറയുന്നത്. ഇന്ന് ഇപ്പോള്‍ ക്യാമറ ഓണ്‍ ആയി നില്‍ക്കുന്നത് കൊണ്ടും റിലീസിന്റെ ടെന്‍ഷന്‍ ഉള്ളത് കൊണ്ടുമാണ് ടെന്‍ഷന്‍ എന്ന് സായി പറയുന്നു. മകന്റെ വാക്കുകള്‍ അംഗീകരിച്ച് നവ്യയും എത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചെയ്യുന്ന സിനിമയായത് കൊണ്ടും, പ്രത്യേകിച്ച് ഒരു നായക നടന്റെ പിന്‍ബലം ഇല്ലാത്തത് കൊണ്ടും ഉള്ള ടെന്‍ഷനുണ്ടെന്നുമായിരുന്നു നവ്യ പറഞ്ഞത്. സിനിമയുടെ റിലീസ് തീരുമാനിച്ചത് മുതല്‍, കഴിഞ്ഞ ഒരാഴ്ചയായി അമ്മ ഭയങ്കര തിരക്കിലാണെന്നാണ് സായി പറയുന്നത്.

തിരക്കു കാരണം അമ്മ എപ്പോഴും ഫോണിലാണെന്നും താരപുത്രന്‍ പറയുന്നു. പിന്നാലെ അമ്മയോടൊപ്പം ഉറങ്ങാന്‍ പോയ അനുഭവവും മകന്‍ പങ്കുവെക്കുന്നുണ്ട്. റൂമില്‍ പോകുമ്പോള്‍ അമ്മ ഫോണില്‍ സംസാരിക്കുകയാണ്. റിലീസിന്റെ കാര്യം, വളരെ ഒച്ചത്തിലാണ് സംസാരിക്കുന്നത്. തിരിച്ച് പറയുന്നത് ഒന്നും അമ്മ സാവധാനത്തോടെ അല്ല കേള്‍ക്കുന്നത എന്നാണ് സായി പറയുന്നത്. ഹെഡ് സെറ്റ് എടുത്ത് വയ്ക്കാന്‍ പറഞ്ഞപ്പോള്‍, അത് കേടായി പോയി എന്ന് പറഞ്ഞുവെന്നാണ് നവ്യ നല്‍കിയ മറുപടിയെന്നാണ് മകന്‍ പറയുന്നത്. പിന്നെ കേടാകാതിരിക്കുമോ എന്നും സായി കമന്റ് അടിക്കന്നുണ്ട്. സഹിച്ച് നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു എങ്കിലും പറ്റിയില്ല, അവസാനം ഇറങ്ങി പോന്നു എന്നാണ് സായി പറഞ്ഞത്. പിറ്റേ ദിവസം എഴുന്നേറ്റപ്പോള്‍ അമ്മയ്ക്ക് ശബ്ദം അടഞ്ഞിരുന്നു എന്നും സായി പറയുന്നുണ്ട്്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
Recommended Video

മകനെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്നയാളാണ് നവ്യ. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മകന്‍ എന്നാണ് നവ്യ പറയാറുള്ളത്. താന്‍ സങ്കടപ്പെടുന്നത് അവന് ഇഷ്ടമല്ലെന്നും നവ്യ പറയുന്നു. താന്‍ അഭിനയിച്ച സിനിമകൡ നന്ദനം, പാണ്ടിപ്പട, കല്യാണ രാമന്‍, ഇഷ്ടം തുടങ്ങിയവയാണ് മകന് ഇഷ്ടമെന്നും നവ്യ പറഞ്ഞിരുന്നു. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. വികെ പ്ര്കാശ് സംവിധാനം ചെയ്ത ഒരുത്തീയില്‍ വിനായകന്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. രാധാമണിയെന്ന ബോട്ട് കണ്ടക്ടറായ വീട്ടമ്മയുടെ വേഷത്തിലാണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. അഭിമുഖങ്ങളിലെ നവ്യയുടെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി ലഭിക്കുകയാണ്. രണ്ടാം വരവിലും നവ്യയെ മലയാളികള്‍ നെഞ്ചേറ്റുകയാണ്.


Click it and Unblock the Notifications