മാതാപിതാക്കളും മക്കളും അപമാനിക്കപ്പെടുന്നത് സങ്കടകരം, ഇര സ്ത്രീയാകുമ്പോള്‍...; മാധ്യമ വിചാരണയ്‌ക്കെതിരെ നവ്യ

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് തന്നെ നടത്തിയ നടിയാണ് നവ്യ നായര്‍. ഇപ്പോള്‍ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് നവ്യ നായര്‍. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും നവ്യ സജീവമാണ്. റിയാലിറ്റി ഷോ വിധികര്‍ത്താവായാണ് നവ്യ മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. നൃത്ത വേദികളിലും നവ്യ പതിവായി എത്താറുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവ്യയുടെ പേര് വിവാദത്തില്‍ ചെന്നു പെട്ടിരിക്കുകയാണ്. സച്ചിന്‍ സാവന്തുമായുള്ള സൗഹൃദത്തിന്റെ പേരിലുള്ള വിവാദത്തിലാണ് നവ്യയുടെ പേരും ഉയര്‍ന്നു കേട്ടത്. പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് നവ്യ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ നവ്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധ നേടുകയാണ്.

Navya Nair

നവ്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ആരാധകരില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പാണ് നവ്യ തന്റെ സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തനിക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള സ്റ്റോറികളൊക്കെ നവ്യ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈറലായി മാറുന്ന കുറിപ്പ് ഇങ്ങനെയാണ്...

കഴിഞ്ഞ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ അത് പിന്തുടരുകയും പതിയെ വാര്‍ത്ത മുങ്ങിപ്പോവുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്. വാര്‍ത്തകള്‍ കാട്ടു തീ പോലെ പടരുന്നു. കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുക എന്ന് തിരിച്ചറിയണം.

വാര്‍ത്തയിലെ ഇരയുടെ പങ്കാളിയും മാതാപിതാക്കളും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നും. പരിതാപകകരമാണത്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍.

മീഡിയ ടെറര്‍ തിരുത്താന്‍ സാധിക്കാത്ത തെറ്റാണ്. വാര്‍ത്ത പുറത്ത് വരുന്നതോടെ, സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുമില്ലാതെ, ഇരകള്‍ മാത്രമാകുമ്പോള്‍ അവര്‍ക്ക് അവരുടെ മനസ് തന്നെ നഷ്ടമാകും. ഇരകളെയാണ് വാര്‍ത്തകളില്‍ കീറിമുറിക്കുന്നത് എന്ന് മറക്കരുത്. അവര്‍ക്ക് ചുറ്റുമുള്ളവരില്‍ നല്ലവരുമുണ്ടെന്നും മറക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നവ്യ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയുടെ പേരിലാണ് നവ്യ വിവാദത്തിലാകുന്നത്. പിന്നാലെ താരം പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായര്‍ ഇഡിക്ക് നല്‍കിയ മൊഴി.

Navya Nair

നവ്യയെ കൊച്ചിയില്‍ സച്ചിന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.''സച്ചിന്‍ സാവന്തിനെ പരിചയമുണ്ട് എന്നല്ലാതെ തനിക്കതില്‍ വേറൊന്നും പ്രത്യേകിച്ച് പറയാനില്ല. ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായൊക്കെ വരുമ്പോള്‍ സഹായിച്ചിട്ടുണ്ട്. അത് എല്ലാവരേയും സഹായിക്കും'' എന്ന് നവ്യ ന്യൂസ് 18 ന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നവ്യ നായര്‍. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ തിരികെ വരുന്നത്. ജാനകി ജാനേയാണ് നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ വിധികര്‍ത്താവായി ടെലിവിഷനിലും നിറഞ്ഞു നില്‍ക്കുകയാണ് നവ്യ നായര്‍.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X